
കൈയിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല ! അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി ! ആ നിലപാട് തെറ്റായി പോയി ! സുരേഷ് ഗോപി പറയുന്നു !
വളരെ അപ്രതീക്ഷിതമായി നമ്മളെ വിട്ടുപിരിഞ്ഞ അനുഗ്രഹീത കലാകാരി കെപിഎസി ലളിത. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ. നടിയുടെ യഥാർഥ പേര് മഹേശ്വരി അമ്മ എന്നാണ്, കെപിഎസി എന്ന പ്രശസ്ത നാടക സമിതിയിൽ നിന്നും അഭിനയ രംഗത്ത് അവിടെ നിന്നും സിനിമ രംഗത്ത് അഭിനയ മികവുകൊണ്ട് അരങ്ങുവാണ ആ താരരോദയം രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കഥാപാത്രങ്ങളായി നിറഞ്ഞാടുമ്പോഴും അവരുടെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു.
കട ബാധ്യതകൾ, ഭർത്താവിന്റെ ചികിത്സ, ശേഷം അദ്ദേഹത്തിന്റെ മരണം, ശേഷം മകന്റെ അപകടം, മകളുടെ വിവാഹം അങ്ങനെ ഒരുപാട് ജീവിത പ്രതിസന്ധികൾ തരണം ചെയ്ത ഈ ആളാണ് ചിരിച്ചും ചിന്തിപ്പിച്ചും നമ്മളെ വിസ്മയിപ്പിച്ചത്. അവസാനം അവശയായി വീണപ്പോൾ അവരെ മാനസികമായി തകർക്കാനും ഈ സമൂഹവും കൂട്ടുനിന്നു. ഇപ്പോഴിതാ എ സംഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ സുരേഷ് ഗോപി.
കരള്‍ രോഗ ബാധിതയായി ചികിത്സയിലായിരുന്ന സമയത്ത് നടിയുടെ ചികില്‍സാ സഹായം സർക്കാർ പ്രഖ്യാപിച്ചപ്പോള്‍ ഒരുവിഭാഗം ആളുകൾ അതിൽ എതിര്‍പ്പ് ഉയര്‍ത്തുകയും സമൂഹ മാധ്യമങ്ങൾ വഴി രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ അനുഭാവം നോക്കി സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം.
കൂടാതെ ഇത്ര അധികം സിനിമകളിൽ അഭിനയിച്ച ഒരു നടിക്ക് സർക്കാർ ധന സഹായം നൽകേണ്ട കാര്യമില്ലെന്നും, അത് അർഹമായ ഏതെങ്കിലും കൈകളിൽ എത്തിക്കണം എന്നും തുടങ്ങിയ നിരവധി കമന്റുകൾ ആ സമയത്ത് സജീവമായിരുന്നു. എന്നാൽ ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിൽ വന്ന ചില കമന്റുകള്‍ കണ്ടപ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റിയിയിരുന്നില്ലെന്ന് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാല്‍ അതത്ര സുന്ദരമൊന്നുമല്ല. എനിക്ക് വിഷമം തോന്നിയ ഒരു കാര്യം എന്തെന്നാൽ ചേച്ചിക്ക് കേരള സര്‍ക്കാര്‍ പിന്തുണ നല്‍കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകളായിരുന്നു. സത്യത്തിൽ അതു കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഒരാളുടെ ഏറ്റവും നല്ല വര്‍ണശബളമായ ജീവിതത്തില്‍ പെട്ടന്നൊരു ഷിഫ്റ്റ് ഉണ്ടായി. ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നു. മലയാള സിനിമ ലോകത്തിന് ഇത്രയേറെ സംഭാവന നല്‍കിയ വ്യക്തി എന്ന നിലയ്ക്ക് സർക്കാർ എന്തെങ്കിലും സഹായം ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു.
ഭരതേട്ടന്റെ വിയോഗ ശേഷം ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി, സാമ്പത്തിക ബുദ്ധിമുട്ടുകൾ കൈകര്യം ചെയ്ത് സ്ത്രീ ശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയായിരുന്നു ലളിതച്ചേച്ചി. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ട് എന്നും ഏറെ വേദനയോടെ അദ്ദേഹം പറയുന്നു.
Leave a Reply