
തിലകൻ ചേട്ടനുമായി ഞാൻ വളരെ നല്ല ബന്ധമായിരിന്നു, പ്രചരിക്കുന്ന വിവാദങ്ങൾ ഒന്നും ശെരിയല്ല ! അങ്ങനെ പറയാനുള്ള കാരണം ഇതാണ് ! മോഹൻലാൽ പറയുന്നു !
മലയാള സിനിമ രംഗത്തെ പ്രശസ്ത നടനായിരുന്നു തിലകൻ. അദ്ദേഹം മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അറിയപ്പെടുന്നത്. 2012 സെപ്തംബര്‍ 24 നാണ് തിലകന് ലോകത്തോട് വിടപറഞ്ഞത്. ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളി മനസിനെ കീഴടക്കിയഅതുല്യ പ്രതിഭ, നായകന്മാരെ മാത്രം മികച്ച അഭിനേതാക്കളായി കണ്ടിരുന്ന കാലത്ത് സ്വന്തം അഭിനയ മുകവുകൊണ്ട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നായകന്മാരെക്കാളും ശ്രദ്ധിക്കും വിധം അദ്ദേഹം അത് കാട്ടി തന്നു. ഒരു നടൻ എന്നതിലുപരി അദ്ദേഹം ശക്തമായ തുറന്ന് പറച്ചിലുകളും സംഘടനമപരമായ പല എതിർപ്പുകളും അങ്ങനെ ഒരുപാട് പ്രശ്ങ്ങൾ നേരിട്ടൊരു വ്യക്തി കൂടിയാണ്.
അമ്മ എന്ന താര സംഘടനയുമായി അദ്ദേഹത്തിനുള്ള അഭിപ്രായ വ്യത്യാസം കാരണം അദ്ദേഹത്തെ സംഘടനാ വിലക്കിയ സാഹചര്യം വരെ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍-തിലകന് കോമ്ബിനേഷനിലുള്ള അച്ഛന്-മകന് ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന് എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന് കഥാപാത്രങ്ങളാണ്. എന്നാൽ തിലകനും മോഹൻലാലുമായി വ്യക്തിപരമായി പല അഭിപ്രായവ്യത്യസങ്ങൾ ഉണ്ടായിരുന്നു എന്ന തരത്തിൽ വാർത്തകൾ ഇപ്പോഴും സിനിമ രംഗത്ത് ചർച്ചയാണ്. സ്പടികം എന്ന ചിത്രത്തിൽ തിലകന്റെ കഥാപാത്രം അത് നെടുമുടി വേണുവിന് കൊടുക്കാൻ മോഹൻലാൽ സംവിധായകൻ ഭദ്രനോട് ആവിശ്യപെട്ടിരുന്നു എന്ന് തിലകൻ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.
അമ്മ താര സംഘടനയോടല്ല തന്റെ എതിർപ്പ് മറിച്ച് അതിൽ അധികാരത്തിൽ ഇരിക്കുന്ന ചിലരുടെ അന്യമായ നിലപാടുകളോടാണ് തന്റെ എതിർപ്പ് എന്നാണ് തിലകൻ പറഞ്ഞിരുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് 2010 മാര്‍ച്ച് 23 ന് തിലകന് ഒരു കത്ത് എഴുതിയിരുന്നു. സംഘടനയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചായിരുന്നു അന്ന് അദ്ദേഹം ആ കത്ത് മോഹന്‍ലാലിന് എഴുതിയത്. തിലകന്റെ ആ കത്ത് അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ തിലകനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ശരിയല്ലെന്നാണ് മോഹന്‍ലാല്‍ ഇപ്പോൾ പറയുന്നത്. എന്ത് കൊണ്ട് ശരിയല്ലെന്ന് പറയാനുള്ള കാരണവും മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഞാനും തിലകന് ചേട്ടനും ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുള്ളവരാണ്, അദ്ദേഹത്തിന് പല കാര്യങ്ങളിലും ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹവുമായി ഏറ്റവും അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു ഞാന്‍. എത്രയോ നല്ല സിനിമകള്‍ ഒരുമിച്ച് ചെയ്തു. ഈ പറയപ്പെടുന്ന വിലക്ക് ഉള്ള സമയത്ത് പോലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം, അന്ന് അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയില്ലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വടി ഊന്നി നടക്കുന്ന കഥാപാത്രമാക്കി മാറ്റുകയായിരുന്നു. എന്നിട്ട് അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിച്ചു. ഞാന്‍ തന്നെ നിര്‍മ്മിച്ച സ്പിരിറ്റ് എന്ന ചിത്രത്തിലും അദ്ദേഹത്തെ അഭിനയിപ്പിച്ചിരുന്നു.
ഈ പറയുന്ന രീതിയിലുള്ള ഒരു കത്ത് തന്നു എന്ന് പറയുന്ന സമയത്ത് ഞാന്‍ അമ്മ തസ്തികകളിലൊന്നും ഇല്ലാത്ത സമയമായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കേ,സി,ല്‍ ഞാന്‍ കോടതിയിൽ കയറി സാക്ഷിക്കൂട്ടില്‍ ഇരുന്ന് സംസാരിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടായതാണ്. ഇപ്പോഴും തിലകന് ചേട്ടന്റെ കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത കാര്യത്തെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു…..
Leave a Reply