
‘നല്ല കഥാപാത്രങ്ങൾ ചെയ്യുക, അല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ പതിയെ വിസ്മരിക്കും’ ! വൈറലായി മോഹൻലാൽ ഫാൻസ് ഭാരവാഹിയുടെ പോസ്റ്റ് !
മലയാളികളുടെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും, ഇവർ ഇരുവരുടെയും ചിത്രങ്ങൾ എന്ന് പറയുന്നത് തന്നെ ആരാധകർക്ക് ഒരു ആവേശമാണ്, മലയാള സിനിമ ഇന്ന് ഇത്രയും പേരും പ്രശസ്തിയും നേടിയെടുക്കാൻ കാരണം തന്നെ ഈ രണ്ടു താരങ്ങളാണ്. ഇപ്പോഴും അവർ അവരവരുടെ താര സിംഹാസനം അതുപോലെ കാത്ത് സൂക്ഷിക്കുന്നു. ഇരുവരുടെയും ഫാൻസ് ഗ്രൂപ്പുകളൂം വളരെ സജീവമാണ്. ഇപ്പോഴിതാ മോഹൻലാൽ ഫാൻസ് ഭാരവാഹിയുടെ ഒരു കുറിപ്പാണ് സ്മൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
മോ,ഹ,ൻലാലിന്റെ പേരെടുത്ത് പറയാതെ പ,രോ,ക്ഷ,മായി വി,മ,ർ,ശിച്ച്കൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാറാണ് ഇപ്പോൾ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുക്കുന്നത്. മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുകയെന്ന് വിമല്‍ കുറിപ്പിൽ പറയുന്നു.
വിശദമായ കുറിപ്പ് ഇങ്ങനെ, ‘സിനിമ ഒരു വിനോദോപാധിയാണ്, കലയാണ്, അതുപോലെ തന്നെ വ്യവസായമാണ്. ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാര് പ്രേക്ഷക സമൂഹത്തില്‍ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ അത് വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. തെറ്റാണെങ്കില്‍ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങള്‍ പതിയെ പതിയെ വിസ്മരിക്കും, എന്നാണ് വിമല്‍ കുറിച്ചത്.

പതിവുപോലെ വിമൽ കുറച്ച് കഴിഞ്ഞപ്പോൾ ആ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു, പക്ഷെ വിമലിന്റെ ഈ കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വിമലിന്റെ കുറിപ്പിനെ പരിഹസിച്ചും വിമര്‍ശിച്ചും, അനുകൂലിച്ചും നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്. വിമലിന്റെ കുറിപ്പിനോട് വിയോജിപ്പ് രേഖപ്പെടുത്തി പലരും കുറിപ്പും പങ്കുവെക്കുന്നുണ്ട്. ഇതുമുമ്പും ഇതുപോലെ വിവാദ പോസ്റ്റുകൾ പങ്കുവെച്ച ആളാണ് വിമൽ. കഴിഞ്ഞ വര്‍ഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന് പറഞ്ഞ് വിമല്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു.
ആ കുറിപ്പിൽ വിമൽ പറഞ്ഞിരുന്നത് ഇങ്ങനെ, മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്തുടർയാത്രയിൽ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്ക്കാര്’ എന്ന് സ്വയം ചിന്തിക്കുന്ന ആളുകൾ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികളോടുള്ള ഈ മൗനം വെടിയണം, ഞങ്ങള്‍ക്ക് കഴിയും ഇതുപോലെ ചെളി വാരി എറിയാന്‍.എഅതുകൊണ്ടു തന്നെ ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്,’ എന്നായിരുന്നു വിമലിന്റെ ആ പഴയ കുറിപ്പ്. ഇതും വിവാദമായതോടെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
Leave a Reply