
കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണം എന്ന ഒരു രീതിയുണ്ട് ! സിനിമ കാരണം തകർന്നത് ജീവിതം ! നടൻ മോഹൻ രാജ് പറയുന്നു !
ചില അഭിനേതാക്കളുടെ സ്വന്തം പേരിൽ ഉപരി അവർ ഒരുപക്ഷെ പ്രശസ്തി നേടുന്നത് വിജയിച്ച ആ കഥാപാത്രത്തിന്റെ പേരിൽ കൂടി ആകും, അത്തരത്തിൽ ഇപ്പോഴും നമ്മളിൽ പലരും കീരിക്കാടൻ ജോസ് എന്ന നടനെ അദ്ദേഹത്തിന്റെ സ്വന്തം പേരുപോലും പലർക്കും അറിയില്ല. ഒരൊറ്റ സിനിമയിൽ കൂടി വളരെ പ്രശസ്തനായ അദ്ദേഹത്തിന്റെ പേര് മോഹൻ രാജ് എന്നാണ്. അദ്ദേഹം ഇക്കണോമിക്‌സില്‍ ബിരുദ്ധം കരസ്ഥമാക്കിയ ആളാണ് കൂടാതെ ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പോലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.
പക്ഷെ ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് സ്വന്തം പേരിൽ അറിയപ്പെടാനുള്ള ഭാഗ്യം ഉണ്ടായില്ല. ഏതൊരു മലയാളിയുടെയും മനസ്സിൽ സേതുമാധവന്റെ ജീവിതം തകർത്ത വളരെ ദുഷ്ടനായ ഒരു വില്ലൻ കഥാപാത്രമാണ് ഇന്നും അദ്ദേഹം. തന്റെ സിനിമ ജീവിതത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ഒരു നടനാകാൻ ഒരുശതമാനം പോലും താത്പര്യമില്ലായിരുന്ന മോഹൻരാജ് എന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ സിനിമ അങ്ങോട്ടുചെന്ന് ക്ഷണിക്കുകയായിരുന്നു. അഭിനയിക്കാൻ അറിയാത്ത ഒരാളാകണം കീരിക്കാടന്റെ വേഷം ചെയ്യേണ്ടതെന്ന ലോഹിതദാസിന്റെ തീരുമാനമാണ് മോഹൻരാജിനെ കിരീടം എന്ന ചിത്രത്തിൽ എത്തിച്ചത്.
പക്ഷെ കേന്ദ്ര സർവീസിൽ ഇരിക്കുന്ന ഒരു മേൽ ഉദ്യോഗസ്ഥരിൽ നിന്നും അനുവാദം വാങ്ങണം എന്ന നിയമം ഉണ്ടായിരുന്നു എങ്കിലും അങ്ങനെ ചെയ്യാതെയാണ് അദ്ദേഹം ഈ സിനിമയുടെ ഭാഗമായത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലൻമാരിൽ മുൻനിരയിലെത്തി. തെലുങ്കിലും തമിഴിലും കൂടാതെ രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽനിന്ന് അനുവാദം വാങ്ങണം എന്ന ഒരു രീതിയുണ്ട്. പക്ഷെ അതൊന്നും മോഹൻരാജ് ചെയ്യാതെയായിരുന്നു സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ പേരും പ്രശസ്തിയുമായി അദ്ദേഹം ഉയരങ്ങളിലേക്കു കയറിപ്പോകുന്നതുകണ്ട ചില മേലുദ്യോഗസ്ഥർക്കതു അത് അത്ര പിടിച്ചില്ല. അവരുടെ ഇടപെടൽകൊണ്ട് പെട്ടന്ന് തന്നെ സസ്പെൻഷൻ കിട്ടി.

പക്ഷെ തൊഴിൽ നഷ്ടപെട്ടത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചു. ശേഷം തന്റെ ജോലി തിരികെ നേടാനായി അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷമാണ്. 2010ൽ ആണ് ആ ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം ആ ജോലിയോട് മടുപ്പുവന്നു. ശേഷം 2015ൽ സ്വമേധയാ ആ ജോലിയിൽനിന്നു വിരമിച്ചു. സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഒരുപാട് മാറിയിരുന്നു.
മലയാള സിനിമ ന്യൂജെൻ ആയതോടെ വില്ലൻമാരുടെയൊക്കെ പണി പോയി. പലരും കോമഡി വേഷങ്ങളിലേക്കു ചുവട് മാറിയപ്പോൾ ആ വഴി മോഹൻ രാജൂം പിന്തുടർന്നു. ചിറകൊടിഞ്ഞ കിനാവുകൾ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. പക്ഷെ ആ സിനിമയിൽ നിന്ന് എങ്ങനെയോ തന്റെ വേഷം വെട്ടിമാറ്റപ്പെട്ടുവെന്നു മോഹൻരാജ് പറയുന്നു. ഇടക്കൊക്കെ തോന്നാറുണ്ട് സിനിമക്ക് പറ്റിയ ഒരാളല്ല താനെന്ന്. ആരോഗ്യപരമായ പല പ്രശ്നങ്ങളും അദ്ദേഹം ഇപ്പോൾ നേരിടുന്നുണ്ട്. സിനിമയിലെ വില്ലന്മാരുടെ കാര്യം വളരെ കഷ്ടമാണ്, മാനസികമായും സാമ്പത്തികമായും ഒരു നേട്ടവുമില്ല. എന്നും അടികൊള്ളുന്ന വേഷങ്ങൾ മാത്രമാണ് തിരക്കി വരുന്നത്, കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട് അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാം എന്നും മോഹൻരാജ് പറയുന്നു.
Leave a Reply