ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരു കുട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ല ! പാവം അത് ഒരുപാട് അനുഭവിച്ചു ! ദൈവം പരീക്ഷിച്ചത് ആവാം ! ബൈജുവിന്റെ വാക്കുകളൂം ഒപ്പം ആരാധകരുടെ കമന്റുകളും !

മലയാള സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ്  മഞ്ജു വാര്യർ, പകരം വെക്കാനില്ലാത്ത അഭിനേത്രി.  പതിനഞ്ച് വര്ഷം സിനിമ രംഗത്ത് നിന്ന് മാറിനിന്ന മഞ്ജു വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവായിരുന്നു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും നേടിക്കൊടുത്തു. എന്നാൽ അവർ ഒരു നടി എന്നതിലുപരി വളരെ മനോഹരമായ ഒരു വ്യക്തിത്വത്തിന് ഉടമകൂടിയാണ്. ഇത് മഞ്ജുവിനെ അടുത്തറിയാവുന്നവർ എല്ലാം  ഒരുപോലെ പറയുന്ന ഒരു കാര്യമാണ്.

അതുപ്പോലെ മഞ്ജുവിന്റെ സുഹൃത്തും സഹപ്രവർത്തകനും മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനുമായ ബൈജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും  ഏറെ ശ്രദ്ധ നേടുന്നത്, ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ബൈജു. ഇപ്പോൾ വളരെ രസകരമായ നിരവധി വേഷങ്ങൾ അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവിനെ കുറിച്ച് ബൈജുവിനെ വാക്കുകൾ, മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല പറയാനുള്ളത്. മറ്റൊരു നായികമാർക്കും ഇല്ലാത്ത ആരാധകർ മഞ്ജുവിനുണ്ട്. അതൊരു വസ്തുതതയാണ്. ഞാൻ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ ഇല്ല വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്.

അത് പകരം വെക്കാനില്ലാത്ത ഒരു അഭിനേത്രിയാണ്, വിവാഹത്തിന് മുമ്പ് അവർ ഏകദേശം ഒരു പതിനഞ്ചോ പതിനാറോ ചിത്രങ്ങലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ അത്രയും സിനിമകൾ എന്ന് പറയുന്നത് അതെല്ലാം  ഒരു ഒന്ന് ഒന്നര സിനിമകൾ ആയിരുന്നു. ആ സിനിമകളിലെല്ലാം നായകന് പ്രാധാന്യം ഉള്ളതോടൊപ്പം തന്നെ മഞ്ജുവിനും പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ എല്ലാം മനസ്സിൽ നിന്നും ഇന്നും മഞ്ജു മായാതെ മഞ്ജു നിൽക്കുന്നത്.

മലയാള സിനിമ രംഗത്ത് മഞ്ജുവിന് അന്നും ഇന്നും എന്നും ഒരു സ്ഥാനം ഉണ്ടായിരിക്കും. ഇനിയിപ്പോൾ അവർ  അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല. വ്യക്തി ജീവിതത്തിലും ഞാനും എന്റെ കുടുംബവുമായി വളരെ അധികം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ് ഞാനും മഞ്ജുവും. മഞ്ജു വളരെ ഫ്രീ ആയി ഇടപഴകുന്ന ആളാണ്. എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് മഞ്ജു. ഇടക്കൊക്കെ ഞാൻ മഞ്ജുവിനെ വിളിക്കാറുണ്ട്, എനിക്ക് അങ്ങനെ ഒരു നായികമാരും ആയിട്ട് ഒരു അടുപ്പവും ഇല്ലാത്ത ആളാണ്, പക്ഷെ മഞ്ജു അങ്ങനെയല്ല, എന്റെ വീട്ടുകാരുമായി മഞ്ജു സംസാരിക്കാറുണ്ട്, ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപോലെയാണ് മഞ്ജുവിനെ തോന്നാറുള്ളത്, നമ്മൾ ഒരിക്കൽ മഞ്ജുവിനെ ഒന്ന് പരിചപ്പെട്ടാൽ പിന്നെ  ഒരിക്കലും മഞ്ജുവിനെ മറക്കില്ല. അതാണ് അവരുടെ പെരുമാറ്റം എന്നും ബൈജു പറയുന്നു.

എന്നാൽ ബൈജുവിന്റെ ഈ വീഡിയോക്ക് വരുന്ന കമന്റുകളാണ് അതിലും ശ്രദ്ധ നേടുന്നത്, ബൈജുവിന്റെ ഇ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ ആ പാവം കുട്ടി ഒരുപാട് അനുഭവിച്ചു, ദൈവം പരീക്ഷിച്ചത് ആവാം, ഇന്ന് അവർക്ക് ഒരു നക്ഷത്രം പോലെ അല്ല സൂര്യനെപ്പോലെ തിളങ്ങാൻ അവസരം ലഭിച്ചതും ദൈവത്തിൻ്റെ ലീലതന്നെ…മലയാള ത്തിൽ തലക്കനവും. അഹങ്കാരവും ഇല്ലാത്ത ഒരേയൊരു നടി ഞങ്ങളുടെ മഞ്ചു ചേച്ചിയാണ്. എന്നുള്ള കമന്റുകളാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *