
രഹസ്യ വിവാഹം, പിന്നാലെ ആ സന്തോഷ വാർത്തയും നയൻതാര അമ്മയാകാൻ ഒരുങ്ങുന്നു ! ആശംസകളുമായി ആരാധകർ !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരമാണ് നയൻതാര, ഒപ്പം മലയാളികൾക്ക് അഭിമാനവും, തിരുവല്ലക്കാരിയായ ഡയാന എന്ന നയൻതാര ഇന്ന് സൗന്തിന്ത്യ ഭരിക്കുന്ന താരറാണിയാണ്. അതോടൊപ്പം തന്നെ ഗോസിപ്പുകളുടെ റാണി കൂടിയാണ്, നദിയെ വിടാതെ തുടക്കം മുതൽ ഗോസിപ്പുകളൂം സജീവമാണ്. സിനിമ ജീവിതത്തിൽ മൂന്നാമത്തെ പ്രണയമാണ് നയന്താരയുടേത്. സംവിധായകൻ വിഘ്നേശ് ശിവനുയുമായി പ്രണയത്തിൽ ആകുകയും ശേഷം ഇവർ ഒരുമിച്ച് താമസിക്കുകയും ആയിരുന്നു.
എന്നാൽ ഇപ്പോൾ ഇവരെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ, വിഗ്നേഷുമായി നയൻ രഹസ്യവിവാഹം നടത്തിയെന്ന വാർത്ത വന്ന് ഒരാഴ്ചയ്ക്ക് മുമ്പ് വൈറലായി മാറിയിരുന്നു, നെറുകയിൽ സിന്ദൂരം ചാർത്തി അമ്പലത്തിൽ ഇരുവരും എത്തിയതോടെയാണ് വാർത്ത ശ്രദ്ധനേടിയത് എന്നാൽ ഇപ്പോൾ ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടാണ് അതിലും ശ്രദ്ധ നേടുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2021ലാണ് വിഗ്നേഷ് ശിവനും നയൻതാരയും വിവാഹനിശ്ചയം നടത്തിയത്. കാളിഗംബാൾ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും നടിയുടെ നെറ്റിയിൽ സിന്ദൂരം തൊട്ടത് ആരാധകർ ശ്രദ്ധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇരുവരും വിവാഹിതരായതെന്ന് റിപ്പോർട്ട് ഉണ്ടായത്.

കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഒരുമിച്ച് താമസിക്കുകയാണ്. അവർ തങ്ങളുടെ ബന്ധം ശ്രദ്ധയിൽപ്പെടാതെ സൂക്ഷിക്കുമ്പോൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്പരം പിന്തുണക്കുന്ന പോസ്റ്റുകൾ ഇടാറുണ്ട്. കഴിഞ്ഞ വർഷം, ദമ്പതികൾ ഒരു ചിത്രം പങ്കിട്ടുകൊണ്ട് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. ഇപ്പോൾ ഇവർക്കിടയിൽ ഒരു കുഞ്ഞ് കടന്നുവരും എന്നാണ് വാർത്ത. അതിനൊരു കാരണവുമുണ്ട്. ബോളിവുഡ് ലൈഫ് ഡോട്ട് കോമിലെ വാർത്ത അനുസരിച്ച്, വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയാകാൻ തീരുമാനിച്ചതായി നിരവധി തെലുങ്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഏതായാലും ആരാധകർ വാർത്ത ഏറ്റെടുത്തിരിക്കുകയാണ്.
Leave a Reply