കേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി ! ആശംസയും നന്ദിയും പറഞ്ഞുകൊണ്ട് നേരിട്ടെത്തി അരവിന്ദ് കേജരിവാൾ ! സൗജന്യ വൈദ്യതി, സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം !

മാറ്റങ്ങൾ നമ്മുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്, കേരളത്തിലും ഇപ്പോഴിതാ മാറ്റത്തിന് തിരി തെളിയുകയാണ്, കേരളത്തിലാദ്യമായി തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ആം ആദ്മിപാര്‍ട്ടി നേടിയിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബീനാ കുര്യന്‍ അട്ടമിറി വിജയനം നേടിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് നാല് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആം ആദ്മി പാര്‍ട്ടി കയ്യടക്കിയത്.

ഇപ്പോഴിതാ  കേരളത്തിൽ ആദ്യമായി  ഒരു അകൗണ്ട് തുറന്നതിനാൽ,തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്കുണ്ടായ വിജയത്തിൽ  പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നേരിട്ട്  അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ബിനാകുര്യന്റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ട്ടിയംഗങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ മൂന്നേറ്റമാണ് ഉണ്ടായത്. 33 തദ്ദേശഭരണ വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 10 ഇടത്ത് മാത്രമേ വിജയം നേടാന്‍ കഴിഞ്ഞുള്ളു.

ആം ആദ്മി പാർട്ടിയുടെ ഈ വിജയത്തിൽ സന്തോഷവും അതോടൊപ്പം വിമർശനവും അറിയിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. എന്നാൽ ഈ മാറ്റം നല്ലതാണ് എന്ന് പറയുന്നവർ അതിനു കാരണമായി പറയുന്നത്, ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിലും ഡൽഹിയിലും അവർ വാഗ്ദാനം നൽകിയിരുന്നത് പോലെ സൗജ്യന്യ വൈദ്യുതിയും അതോടോപ്പം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും എന്ന് വേണ്ട സാധാരണ ജങ്ങൾക്ക് ആവശ്യമായതെല്ലാം നൽകാൻ തയ്യാറായ പാർട്ടി ആണ് എന്നതാണ്.

ഓരോ വീടുകൾക്കും 300 യൂണിറ്റ് വൈദ്യുതി തികച്ചുംസൗജന്യം, ഇന്ധന വില വളരെ കുറവ്, സ്ത്രീകളുടെ ആവിശ്യങ്ങൾക്ക് മുൻഗണന, അവർക്ക് ബസ് യാത്ര സൗജന്യം കൂടുതൽ തൊഴിൽ അവസരങ്ങൾ ഇതെല്ലാം ആംആദ്മി പാർട്ടിയുടെ മാറ്റ് കൂട്ടുന്നു എന്നും കേരളത്തിൽ എതിരാളികൾ കൂടിയാൽ മാത്രമേ മത്സരിച്ച് വികസനം ഉണ്ടാകുകയുള്ളൂ എന്നും കമന്റുകളിൽ കൂടി പലരും അഭിപ്രായപെടുന്നു. തികച്ചും

Leave a Reply

Your email address will not be published. Required fields are marked *