
ആക്ഷന്‍ പറഞ്ഞ് കുറച്ച് സമയം കൂടി കഴിയുമ്പോഴാണ് മോഹൻലാൽ ഡയലോഗ് പറയുന്നത് ! പെട്ടെന്നായാല്‍ നന്നായിരുന്നു ! പരാതിയുമായി തെലുങ്ക് സംവിധായകന് !
മോഹൻലാൽ ഇന്ന് ഒരു നടൻ എന്നതിനുമപ്പുറം തലമുറകളുടെ ആവേശമാണ്, ഓരോ സിനിമകളും വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്, ഇന്ന് അദ്ദേഹത്തിന്റെ ആരാധകർ ലോകം മുഴുവനും ഉണ്ട്, വളരെ അധികം താരമൂല്യമുള്ള നടനായി മോഹൻലാൽ മാറിക്കഴിഞ്ഞു. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട് ഫെബ്രുവരി 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നതിനോടപ്പം അദ്ദേഹം പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് ആരാധകർക്ക് ഇടയിൽ ചർച്ചയാകുന്നത്, ആ വാക്കുകൾ ഇങ്ങനെ, തെലുങ്കിലെ പ്രമുഖ സംവിധായകനായ കൊരട്ടാല ശിവ ഒരിക്കല്‍ ലാല്‍ സാറിനോട് ചോദിച്ചു, ഞാന്‍ ആക്ഷന്‍ പറഞ്ഞ് കുറച്ചുകഴിയുമ്പോഴാണ് സാര്‍ ഡയലോഗ് പറയുന്നത് പെട്ടെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ശരി എന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയും ചെയ്തു. ഷോട്ട് എടുത്തതിന് ശേഷം മോഹന്‍ലാല്‍ ശിവയെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങള്‍ ആക്ഷന്‍ പറയുമ്പോള്‍ ഡയലോഗിന് മുമ്പ് ഞാന്‍ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കില്‍ അവിടെയാണ് എനിക്ക് അഭിനയിക്കാന്‍ പറ്റുക എന്നായിരുന്നു ലാലേട്ടന്റെ മറുപടി.

അത് കേട്ടതും ശിവയ്ക്ക് ഭയങ്കര ഷോക്ക് ആയിപോയി. തന്റെ ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് അതിനെകുറിച്ച് പറഞ്ഞത് എന്നും ഗ്രാന്റ് മാസ്റ്ററിലും വില്ലനിലുമൊക്കെ നമുക്കിത് കാണാന്‍ സാധിക്കുമെന്നും ഉണ്ണി കൃഷ്ണൻ പറയുന്നു. കൂടാതെ ആറാട്ട് എന്ന ടൈറ്റലിന് വരുന്ന ട്രോളുകളോടും ചര്‍ച്ചകളോടും അദ്ദേഹം പ്രതികരിച്ചിരുന്നു. ഒരു ആഘോഷത്തിന്റെ സിനിമ എന്നാണ് ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം ഇതിന് മറുപടിയായി പറയുന്നത്.
കൂടാതെ മുടങ്ങി കിടക്കുന്ന ഉത്സവം നടത്താന്‍ വരുന്ന ആളായിരിക്കും എന്ന് പറഞ്ഞുള്ള ചില ട്രോളുകളും താന്‍ കണ്ടു എന്നും അദ്ദേഹം പറയുന്നു. നമ്മള് ഈ പേര് കൊണ്ട് ഉദേശിച്ചത് ഒരു ആഘോഷത്തിന്റെ സിനിമ എന്നാണ്. അതിനാലാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന് പേരിട്ടത്. അയാളുടെ ഒരു ആഘോഷമാണ് ഈ സിനിമ എന്നും അദ്ദേഹം എടുത്ത് പറയുന്നു.ഈ ചിത്രത്തിന്റെ നായിക തമിഴ് താരം ശ്രദ്ധ ശ്രീനാഥ് ആണ്. കൂടാതെ നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Leave a Reply