
വിശാൽ ഒരു ചതിയനാണ്, അവൻ എന്നെ ചതിച്ചു ! എന്നെ കുറിച്ച് അവൻ നുണക്കഥകൾ പ്രചരിപ്പിച്ചു ! അബ്ബാസ് തുറന്ന് പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ ഹീറോ ആയിരുന്നു അബ്ബാസ്. നായകനായും, പ്രതിനായകനായും, സഹ നടനായും നിരവധി കഥാപാത്രങ്ങൾ വിവിധ ഭാഷകളിലായി അബ്ബാസ് നിറഞ്ഞു നിന്നിരുന്നു, ഐഷ്വര്യ റായ് മുതൽ മഞ്ജു വാര്യർ വരെ അബ്ബാസിന്റെ നായികമാരായി എത്തിയിരുന്നു. പക്ഷെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു എങ്കിലും അബ്ബാസിന് കരിയറിൽ ഒരു ഉയർച്ച ഉണ്ടായിരുന്നില്ല. ജീവിതത്തിലും കരിയറിലും തനിക്ക് തോൽവികൾ മാത്രമാണ് ഉണ്ടായത് എന്നാണ് ഇപ്പോൾ അദ്ദേഹം തുറന്ന് പറയുന്നത്.
സിനിമയിൽ നിന്നും അവധി എടുത്ത് കുടുംബത്തോടൊപ്പം വിദേശത്ത് ആയിരുന്ന അബ്ബാസ് അടുത്തിടെയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്, ഇപ്പോഴിതാ അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ വിശാൽ തന്നെ ചതിച്ചു എന്ന് തുറന്ന് പറയുകയാണ്. സിസിഎല്ലിന്റെ ആദ്യ സീസണില്‍ ഞാനും വിശാലും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും വാക് തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കി എന്ന നിലയില്‍ അവന് രണ്ടാം സീസണ് ആയപ്പോള്‍ എന്നെക്കുറിച്ച് ചില നുണകള്‍ പ്രചരിപ്പിച്ചു. പലരും ഇത് കേട്ട് എന്നെക്കുറിച്ച് തെറ്റിദ്ധരിച്ചു.
എന്നെ സംബന്ധിച്ച് അതൊരു വലിയ ചതി ആയിരുന്നു. പക്ഷെ ഇപ്പോഴും എവിടെയെങ്കിലും കണ്ടുമുട്ടിയാല്‍ വിശാലിനോട് ഒരു ഹായ് പറയാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുമോ എന്ന് അറിയില്ല. പക്ഷെ വിശാലിനോട് താന്‍ ക്ഷമിക്കും കാരണം എന്ത് പറഞ്ഞാലും അയാള്‍ സിനിമ മേഖലയില്‍ ഇന്നും ഉണ്ട്. ഞാനും ആ മേഖലയിലെ വ്യക്തിയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു കുടുംബം അല്ലെ. അതിനാല്‍ അതിലെ ഒരു അംഗത്തോട് ഞാന്‍ ക്ഷമിക്കും എന്നും അബ്ബാസ് പറയുന്നു.

ഇതിന് മുമ്പും സിനിമയിൽ എനിക്ക് വലിയ പരാജയങ്ങൾ ഉണ്ടായിരുന്നു. സിനിമയിലേക്ക് വന്ന് എട്ട് മാസം എനിക്ക് വർക്കില്ലായിരുന്നു. വീട്ട് വാടക കൊടുക്കണം, ജോലിക്കാർക്ക് ശമ്പളം കൊടുക്കണം. പക്ഷെ പണമില്ല. അങ്ങനെയാണ് ആർബി ചൗധരി സാറിനെ കാണുന്നത്. എനിക്ക് ജോലി വേണം, കാശില്ല എന്ന് പറഞ്ഞു. അങ്ങനെ പൂവേലി എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു. ആ സിനിമയുടെ സെറ്റിൽ എല്ലാവരും എന്നെ നോക്കി. ഹീറോയായി വന്നിട്ട് ഇപ്പോൾ ചെയ്യുന്ന റോൾ നോക്കെന്ന സംസാരം വന്നു.
ആ സമയമൊക്കെ എനിക്ക് വളരെ മോശം മാനസികാവസ്ഥ ആയിരുന്നു. അതിന് ശേഷം പടയപ്പ ഉൾപ്പെടെയുള്ള നല്ല സിനിമകൾ ലഭിച്ചു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. അന്ന് കുറച്ച് കഴിഞ്ഞിപ്പോൾ സിനിമ ജീവിതം എനിക്ക് മടുത്തു, അങ്ങനെയാണ് വിദേശത്തേക്ക് പോയത്, ന്യൂസിലാന്‍ഡില്‍ എത്തിയതിന് ശേഷം പ്രെട്രോള്‍ പമ്പിലും ബൈക്ക് മെക്കാനിക് ഒക്കെയായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട് എന്നും അബ്ബാസ് പറയുന്നു.
Leave a Reply