
‘വരുന്നത് രാജകുമാരൻ ആകുമ്പോൾ വരവും രാജകീയമാകണം’ ! തിലകന്‍ കുടുംബത്തിന് അഭിമാനമാകാന്‍ അഭിമന്യു തിലകൻ ! കൈയ്യടിച്ച് സ്വീകരിച്ച് മലയാളികൾ !
തിലകൻ എന്ന അഭിനയ പ്രതിഭക്ക് പകരം വെക്കാൻ ഇന്ന് ഈ നിമിഷംവരെയും മലയാള സിനിമയിൽ മറ്റൊരു അഭിനേതാവ് ഉണ്ടായിട്ടില്ല. അഭിനയ രംഗത്തുള്ള അദ്ദേഹത്തിന്റെ മക്കളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടൻ ഷമ്മി തിലകനാണ്. ഇപ്പോഴിതാ ഈ താര കുടുംബത്തിൽ നിന്നും പുതുതലമുറക്കാൻ കൂടി സിനിമ രംഗത്തേക്ക് ചുവട് വെക്കുകയാണ്. ഷമ്മി തിലകന്റെ ഏക മകൻ അഭിമന്യു മലയാളികൾക്ക് അത്ര പരിചിതമല്ല.
പക്ഷെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഷമ്മി തിലകന്റെ മകൻ അഭിമന്യൂ എസ് തിലകന്റെ ചിത്രങ്ങൾ, ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രം ആക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ യിലൂടെയാണ് അഭിമന്യു മലയാള സിനിമയില്‍ അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നത്.. ലയാളത്തില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിസിന്റെയും ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ കാസ്റ്റിംഗ് ഇതിനോടകം തന്നെ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രത്തില്‍ അഭിമന്യുവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും അഭിമന്യുവിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവച്ചു. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മിഖായേല്‍’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ നായക കഥാപാത്രമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ നായിക ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ ബോളിവുഡില്‍ നിന്നുള്ളവരാണ്. ഉണ്ണി മുകുന്ദൻ, അഭിമന്യു എസ് തിലകൻ എന്നിവരെ കൂടാതെ സിദ്ദീഖ്, ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻ സിംഗ്, യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചന്ദ്രൂ സെല്‍വരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് രവി ബസ്രൂർ ആണ്. ഫോർട്ട് കൊച്ചി പ്രധാന ലൊക്കേഷൻ ആകുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ മൂന്നാർ ആണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാകുമിതെന്ന് അദ്ദേഹം തന്നെ അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഓരോ വാർത്തകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Leave a Reply