
എന്റെ മുത്തച്ഛന്‍ തിലകനേയും അച്ഛന്‍ ഷമ്മി തിലകനേയും എന്നും പിന്തുണച്ചിട്ടുള്ള നിങ്ങൾ ആ സ്നേഹം എനിക്കും തരുമെന്ന് കരുതുന്നു ! അഭിമന്യുവിന് കൈയ്യടിച്ച് മലയാളികൾ
മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് നടൻ തിലകനെ മലയാളികൾ വിശേഷിപ്പിക്കുന്നത്, ഇപ്പോഴിതാ ആ കുടുംബത്തിലെ പുതിയ തലമുറ കൂടി സിനിമയിൽ ചുവടുറപ്പിക്കുകയാണ്, ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകൻ. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയിൽ ശക്തമായ വില്ലൻ വേഷത്തിൽ കൂടിയാണ് അഭിമന്യു സിനിമയിൽ സജീവമാകുന്നത്. മാര്‍ക്കോയില്‍ ജഗദീഷ് അവതരിപ്പിച്ച ടോണിയുടെ മകന്‍ റസല്‍ ആയാണ് അഭിമന്യുവിന്റെ അരങ്ങേറ്റം. അച്ഛനും മുത്തച്ഛനുമൊക്കെ ഉണ്ടാക്കിയെടുത്ത പേര് അഭിമന്യു കളഞ്ഞിട്ടില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ തന്റെ കഥാപാത്രം സ്വീകരിച്ചതിന് നന്ദി പറഞ്ഞ് എത്തുകയാണ് അഭിമന്യു.. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, മാര്‍ക്കോയിലൂടെ സിനിമയുടെ ലോകത്തേക്ക് ചുവടുവെക്കുക എന്നത് മറക്കാന്‍ സാധിക്കാത്തൊരു യാത്രയായിരുന്നു. റസല്‍ ടോണി ഐസക്ക് എന്ന റോ ആയ വയലന്റ് ആയ, ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നു. പക്ഷെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും അഭിനന്ദനങ്ങളും എനിക്ക് ഈ ലോകത്തോളം വലുതാണ്. എന്റെ കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു.

ഇത് എന്റെ ഒരു തുടക്കം മാത്രമാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും എന്റെ ഏറ്റവും മികച്ചതു തന്നെ നല്‍കുമെന്ന് ഞാന്‍ വാക്ക് തരുന്നു. ഇത് എന്റെ ആദ്യ സിനിമ ആയതിനാല്‍ പഠിക്കാന്‍ ഒരുപാട് ഉണ്ടെന്ന് അറിയാം. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട് തിരികെ വരുമെന്ന് വാക്ക് തരുന്നു. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എന്നെന്നും നന്ദിയോടെ എന്നും അഭിമന്യു കുറിക്കുന്നുണ്ട്.
അതുപോലെ സിനിമയുടെ റിലീസിന് മുമ്പ് അഭിമന്യു പങ്കുവച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.. നാളെ എന്റെ അരങ്ങേറ്റ സിനിമയായ മാര്‍ക്കോ റിലീസാകും. എനിക്കിത് വളരെ സ്‌പെഷ്യല്‍ ആണ്. എനിക്ക് പിന്നിലെ ഉറച്ച കരുത്തായി നിന്ന കുടുംബത്തിന് നന്ദി പറയുന്നു. എന്റെ മുത്തച്ഛന്‍ തിലകനേയും അച്ഛന്‍ ഷമ്മി തിലകനേയും എന്നും പിന്തുണച്ചിട്ടുള്ള പ്രേക്ഷകര്‍ക്കും നന്ദി പറയുന്നു. എന്റെ ആദ്യത്തെ ചുവടുവെക്കുമ്പോള്‍ നിങ്ങളുടെ അനുഗ്രഹം തേടുകയാണ് ഞാന്‍. തുറന്ന മനസോടെ എന്റെ വര്‍ക്ക് കാണണമെന്നും, അവരുടെ ലെഗസിയുമായി എന്നെ താരതമ്യം ചെയ്യരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. പുതുമുഖം എന്ന നിലയില്‍ എനിക്ക് തെറ്റ് പറ്റിയിട്ടുണ്ടാകും. പക്ഷെ നിങ്ങള്‍ക്കെല്ലാം അഭിമാനം തോന്നുന്ന തരത്തിലേക്ക് എത്താന്‍ ഞാന്‍ പരിശ്രമിക്കുമെന്ന് വാക്ക് തരുന്നു” എന്നാണ് അഭിമന്യു കുറിച്ചത്… ഏതായാലും താര പുത്രന് കൈയ്യടിക്കുകയാണ് മലയാളികൾ..
Leave a Reply