എന്റെ ഭാവിയും നശിപ്പിക്കുന്ന ചതികളാണ് നടത്തുന്നത് ! ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട് ! ബാലയ്‍ക്കെതിരെ അഭിരാമി സുരേഷ് !

ഏറെ നാളുകളായി അമൃതയും ബാലയും ഗോപി സുന്ദറും എല്ലാം സമൂഹ മാധ്യമങ്ങളിലെ നിത്യ ചർച്ചാ വിഷയമാണ്, ഇവർ മൂന്ന്പേരും സമൂഹ മാധ്യമങ്ങളിൽ അത്ര സജീവവുമാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള ഇവർ അതിന്റെ പേരിൽ തന്നെയാണ് ഈ വിമർശനങ്ങൾ ഏറെയും നേരിടാറുള്ളത്, കഴിഞ്ഞ ദിവസങ്ങളിൽ ബാല അമൃതക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു, താനും അമൃതയും തമ്മിൽ വേർപിരിയാൻ കാരണം താൻ കാണാൻ പാടില്ലാത്തത് കണ്ടു എന്നാണ് ബാല പറയുന്നത്.

ഇതിന്റെ പേരിൽ ബാലയെ വിമർശിച്ച് നിരവധിപേർ രംഗത്ത് വന്നിരുന്നു, ബാലയുടെ ലക്ഷ്യം അമൃതയെ നാണം കെടുത്തുക എന്നതാണ് മാത്രമാണെന്നായിരുന്നു നടനെ വിമര്‍ശിച്ചുകൊണ്ട് യൂട്യൂബറായ അരിയണ്ണന്‍ വീഡിയോ പങ്കുവെച്ചത്. ഗായിക അമൃത സുരേഷിന്റെ ഇളയ സഹോദരിയായ അഭിരാമി അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി ഒരു കുറിപ്പ് പങ്കുവെയ്‍ക്കുകയായിരുന്നു. വിവേകപൂര്‍ണമായ പോയന്റ് കൊണ്ടുവെന്നായിരുന്നു അമൃതയുടെ സഹോദരി അഭിരാമി കുറിപ്പില്‍ എഴുതിയത്. നടൻ ബാല നടത്തുന്ന ആരോപണത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളും സങ്കടങ്ങളും അഭിരാമി സുരേഷ് കുറിപ്പില്‍ പങ്കുവയ്‍ക്കുന്നു.

അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ, വാർത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാൻ തങ്ങള്‍ ശ്രദ്ധിക്കുന്നത് ഒരു കുട്ടിയുള്ളതിനാലുമാണ്. മറുവശം സാമ്പത്തികമായി നമ്മുടേതിന് മുകളിലാണ്. ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിനായി പോരാടാൻ തങ്ങൾ വളരെ ദുർബലരായിരിക്കുന്നു. രാവും പകലും പാട്ടുപാടി പ്രയത്‌നിച്ച് തങ്ങളുടെ ഭാവി സുരക്ഷിതമാക്കി നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്. ആരെയും കബളിപ്പിക്കാൻ ഒരിക്കലും ആരോടും തങ്ങള്‍ ശ്രമിച്ചിട്ടില്ല.

ഞങ്ങൾ ആരെയും ദ്രോഹിക്കാൻ പോകാറില്ല,സ്നേഹിക്കാനും ബഹുമാനിക്കപ്പെടാനും വേണ്ടതാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനും അമ്മയും പകര്‍ന്നു നൽകിയ സംഗീതം പിന്തുടരുകയാണ് ചെയ്യുന്നത് എന്നും കുറിപ്പില്‍ അഭിരാമി സുരേഷ് വ്യക്തമാക്കുന്നു. എന്റെ ഭാവിയും നശിപ്പിക്കുന്ന ചതികളാണ് നടത്തുന്നത്. കഠിനാധ്വാനം നടത്തുന്ന സ്ത്രീയെയും കുടുംബത്തെയും സ്വന്തം ജീവിതം അഭിമാനത്തോടെ നയിക്കാൻ അനുവദിക്കാത്തത് മൃഗീയം അല്ലേ. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനായി ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത് എന്നും അഭിരാമി സുരേഷ് പറയുന്നു.

അഭിരാമിയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്, അമൃത ഗോപി സുന്ദറിന്റെ കൂടെ പോയത് തന്നെ ഒരു തെറ്റായി എന്നാണ് ചിലരുടെ അഭിപ്രായം, അതുപോലെ എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള നിങ്ങൾ അതിന്റെ നല്ല സൈഡും മോശം സൈഡും ഫേസ് ചെയ്യാൻ തയ്യാറായിക്കണം അല്ലങ്കിൽ വ്യക്തിപരമായ കാര്യങ്ങൾ പൊതുഇടങ്ങളിൽ പങ്കുവെക്കാതെ ഇരിക്കാൻ ശ്രമിക്കണം എന്നുള്ള ഉപദേശങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *