
‘നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം’ അബിയുടെ ഓർമയിൽ ഷെയിന്‍ നിഗം ! ആശ്വാസ വാക്കുകളുമായി ആരാധകർ !
മലയാള സിനിമയിലെ ഒരു മികച്ച കലാകാരന്മാരിൽ ഒരാളായിരുന്നു നടൻ അബി. മിമിക്രി കലാരംഗത്ത് നിന്ന് സിനിമയിൽ എത്തിയ ആളായിരുന്നു അബി. കലാഭവൻ അബി എന്നാണ് നടനെ അറിയപ്പെട്ടത്. ഒരു നടൻ എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു. അന്നത്തെ പ്രശസ്ത മിമിക്രി ട്രൂപ്പ് ആയിരുന്ന കൊച്ചിൻ കലാഭവനിലൂടെയായിരുന്നു താരം അഭിനയരംഗത്ത് എത്തിയത്. ഒരു നായകക നടനായി സിനിമയിൽഉയരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല, സഹ താരമായി സിനിമയിൽ ഒതുണ്ടി പോയ ഒരു കലാകാരനാണ് അബി.
പക്ഷെ തനിക്ക് സാധിക്കാത്ത തനറെ ആഗ്രഹം മകൻ ഷൈൻ നിഗത്തിൽ കൂടി നേടിയെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായത്. 2017 നവംബര്‍ 30-നാണ് അബി യാത്രയായത്. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ആ വിയോഗം. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയില്‍ തുടങ്ങി ‘തൃശിവപേരൂര്‍ ക്ലിപ്തം’ എന്ന അവസാന സിനിമ വരെ നീണ്ടു നില്‍ക്കുന്ന കലാ ജീവിതത്തില്‍ അമ്ബതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ന് അബിയുടെ പിറന്നാളായിരുന്നു, ഈ ദിവസത്തിൽ മകൻ ഷൈൻ നിഗം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വീണ്ടും അഭിയുടെ ഓർമകളിലേക്ക് കൊണ്ടുപോയത്, ഷൈൻ നിഗം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു, ഇന്ന് വാപ്പിച്ചിയുടെ പിറന്നാളാണ്.. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. എന്നായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഒരു ചിത്രവും.

നിരവധി സിനിമകളിൽ അദ്ദേഹം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു. ചെപ്പു കിലുക്കണ ചങ്ങാതി, ഭീഷ്മാചാര്യ, മഴവില്‍ കൂടാരം, ആനപ്പാറ അച്ചാമ്മ, എല്ലാവരും ചൊല്ലണ്, സൈന്യം, പോര്‍ട്ടര്‍, കിരീടമില്ലാത്ത രാജാക്കന്മാര്‍, രസികന്‍, വാര്‍ധക്യ പുരാണം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടന്നാണ് അബിയുടെ മകന്‍ ഷെയ്‌ന്‍ നിഗം മലയാള സിനിമയില്‍ ഏറെ സ്വീകാര്യതയുള്ള യുവനടനായി മാറിയത്. നടന്‍ ദിലീപ്, നാദിര്‍ഷാ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളില്‍ എത്തിയിട്ടുണ്ട്. കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളില്‍ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.
അന്നത്തെ സൂപ്പർ സ്റ്റാറുകൾ അബിയെ സിനിമയിൽ നിന്നും ഒതിക്കിയതായാണ് എന്ന രീതിയിൽ ഗോസിപ്പുകൾ സിനിമ രംഗത്ത് സജീവമായിരുന്നു. 1990 കളില്‍ മിമിക്രി ലോകത്തെ സൂപ്പര്‍താരമായിരുന്നു അബി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തില്‍ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനുകരിക്കുമായിരുന്നു. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളില്‍ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു.
Leave a Reply