
കൂലി പണിയും, പെട്രൊൾ പമ്പിലെ ജോലിയും ചെയ്തായിരുന്നു ജീവിതം ! പരാജയങ്ങൾ ജീവിതത്തെ നശിപ്പിച്ചു തുടങ്ങിയപ്പോൾ നാടുവിട്ടു ! അബ്ബാസ് പറയുന്നു !
ഒരു സമയത്ത് തെന്നിത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേതാവാണ് നടൻ അബ്ബാസ്. മലയത്തിലും ഒരുപിടി ചിത്രങ്ങൾ അബ്ബാസ് ചെയ്തിരുന്നു. അബ്ബാസ് എന്ന നടന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത അദ്ദേഹം നിരവധി സൂപ്പർ നായികമാരുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട് എന്നതാണ്. ഐഷ്വര്യ റായി മുതൽ ഇങ്ങു മലയാളത്തിൽ മഞ്ജു വാര്യയുടെ നായകനായി കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ വരെ അബ്ബാസ് തിളങ്ങിയിരുന്നു. ഡ്രീംസ് എന്ന ചിത്രവും ചെയ്തിരുന്നു. പക്ഷെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു എങ്കിലും അബ്ബാസിന് കരിയറിൽ ഒരു ഉയർച്ച ഉണ്ടായിരുന്നില്ല, ചെറുപ്പം മുതൽ ജീവിതത്തിൽ പല വിഷമതകളും അനുഭവിച്ച ആളാണ് താനെന്ന് അബ്ബാസ് പറയുന്നു.
അദ്ദേഹത്തിന്റെ സിനിമകളിൽ ഉപരി അദ്ദേഹം അറിയപ്പെട്ടത് ഹാർപ്പിക് പരസ്യങ്ങളിൽ കൂടിയാണ്. നായകനായും, വില്ലനായും, സഹതാരമായും സിനിമയിൽ നിലനിന്നെങ്കിലും പിന്നീട് അബ്ബാസിന് സിനിമയിൽ അവസരങ്ങൾ കുറയുകയാണ് ഉണ്ടായത്, തന്റെ ജീവിതത്തെ കുറിച്ച് അബ്ബാസിന്റെ വാക്കുകൾ ഇങ്ങനെ. പരാജയങ്ങൾ ജീവിതത്തെ ബാധിച്ച് തുടങ്ങിയപ്പോൾ സിനിമയോട് ബൈ പറഞ്ഞ് താന്‍ പോയത് ന്യൂസിലാന്‍ഡിലേക്ക് ആയിരുന്നു, ഇന്ത്യയില്‍ ഒരു നടന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്താലോ അല്ലെങ്കിലോ അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കും.

എന്നാൽ മറ്റു രാജ്യങ്ങളിൽ അങ്ങനെ അല്ല, അവർക്ക് ആർക്കും അതിനു സമയമില്ല. ന്യൂസിലാന്‍ഡില്‍ എത്തിയതിന് ശേഷം പ്രെട്രോള്‍ പമ്പിലും ബൈക്ക് മെക്കാനിക് ഒക്കെയായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലികളില്‍ ഒന്നാണത്. കാരണം ബൈക്കുകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പിന്നെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ടെന്നും അബ്ബാസ് വെളിപ്പെടുത്തുന്നു. ഇതെല്ലം വളരെ ഇഷ്ടത്തോടെയും അഭിമാനത്തോടെയും ചെയ്ത ജോലികളാണ്, നമ്മുടെ ഉള്ളിലുള്ള അഹം എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.
അതിനു ശേഷം ഞാൻ അവിടെ നിന്നും ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ പ’ബ്ലിക് സ്പീ’ക്കിങ്ങില് സര്ട്ടിഫിക്കേഷന് കോഴ്സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. എന്റെ കുട്ടിക്കാലം എനിക്ക് ആത്മഹത്യ പ്രവണത വളരെ കൂടുതലായിരുന്നു. ഇപ്പോഴത്തെ ടീനേജേഴ്സിനെ അത്തരം ചിന്തകളില്‍ നിന്നും വ്യത്യചലിപ്പിക്കുന്നതും അവരെ ബോധവത്കരിക്കുന്നതും എനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് ആ കോഴ്സ് ചെയ്തത്.
ഡിപ്രെഷൻ എന്നെ ചെറുപ്പം മുതൽ ബാധിച്ചൊരു രോഗമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. രണ്ട് തവണയൊക്കെ വീട് വിട്ട് ഞാന്‍ പോയിട്ടുണ്ട്. ഇങ്ങനെ പോകുന്ന ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടിലെത്തിക്കും. കൗമാരക്കാരായ കുട്ടികളുടെ ചിന്തകളെ നല്ലതാക്കുക്ക എന്ന ലക്ഷ്യത്തോടെയാണ് താൻ ആ കോഴ്സ് ചെയ്തതെന്നും അബ്ബാസ് പറയുന്നു. ഇന്നും സിനിമ രംഗത്ത് അദ്ദേഹം അത്ര സജീവമല്ല.
Leave a Reply