
ഭാര്യ ജോലിക്ക് പോകുമ്പോൾ മക്കളെ നോക്കുന്നത് ഞാനാണ് ! അവക്കൾക്ക് ഒരു ടെൻഷനുമില്ല ! തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഭരത് പറയുന്നു !
ഭരത് എന്ന നടനെ മലയാളികൾ എന്നും ഓർമ്മിക്കാൻ ലജ്ജാവതിയെ എന്ന പാട്ടും ഫോർ ദി പീപ്പിൾ എന്ന ചിത്രവും ധാരാളമാണ്. ഇന്ന് അദ്ദേഹം തെന്നിന്ത്യൻ സിനിമ രംഗത്തെ മുൻ നിര നായകനാണ്, തമിഴ് തെലുങ്ക് ഹിന്ദി ചിത്രങ്ങളിൽ എല്ലാം ഇതിനോടകം അദ്ദേഹം ശ്രദ്ധനേടി കഴിഞ്ഞു. എന്നാൽ കരിയറിൽ പ്രതീക്ഷിച്ചതുപോലെ ഉയരാൻ ഭരത്തിന് സാധിച്ചില്ല. നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും വളരെ കുറച്ചു സിനിമകളിലെ നായക വേഷങ്ങൾ താരത്തിനെ തേടി എത്തിയിട്ടുള്ളു. അതേസമയം സ്വകാര്യ ജീവിതത്തിൽ ഭരത് ഒരു സൂപ്പർ ഹീറോ ആണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.
ഇപ്പോഴിതാ ഭരതിന്റെ ചില കുടുംബ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പങ്കാളി എന്ന നിലയിൽ ഭരത്തിന് ഭാര്യ നൂറിൽ നൂറ് മാർക്കും നൽകും. ഒരു ഭർത്താവ് എന്ന നിലയിലും അച്ഛൻ എന്ന നിലയിലും നൂറു ശതമാനം പെർഫക്ട് ഫാമിലിമാനാണ് ഭരത് എന്ന് ഭാര്യ ജെഷ്‌ലി ജോഷ്വ പറയുന്നു. ഞാൻ ഒരു ഡോക്ടറാണ്, അപ്പോൾ മക്കളെ ഭരത്തിനെ ഏൽപ്പിച്ച് തനിക്ക് ധൈര്യമായി ജോലിക്ക് പോകാൻ സാധിക്കും മക്കളോട് വളരെ അറ്റാച്ചിട് ആണ് അദ്ദേഹം. എത്ര ഷൂട്ടിങ് തിരക്കുകൾ ഉണ്ടെങ്കിലും ഞങ്ങളുടെ കാര്യങ്ങളിലൊന്നും വീഴ്ച വരുത്താറില്ല. മക്കളെ നോക്കുന്ന കാര്യത്തിലും ഭരത് പെർഫക്ട് ആണ്.

അതുപോലെ അദ്ദേഹം വളരെ കൂളായ ആളാണ്, പൊതുവെ ഒരു ആർട്ടിസ്റ്റിന്റെ ജീവിതം ടെൻഷൻ നിറഞ്ഞതായിരിക്കും. പക്ഷെ ഭരത്തിനെ സംബന്ധിച്ച് എത്ര ടെൻഷനുണ്ടാക്കുന്ന കാര്യങ്ങൾ നടന്നാലും അത് തന്നെയും മക്കളെയും ബാധിക്കാതെ നോക്കും. വളരെ കൂളായി എല്ലാം കൈകാര്യം ചെയ്യും ഭരതിന്റെ ഭാര്യ പറയുന്നു. അതുപോലെ തന്റെ ഭാര്യയെ കുറിച്ച് ഭരതും പറയുന്നുണ്ട്.
എന്റെ ഭാര്യ വളരെ അണ്ടർസ്റ്റാന്റിങ്ങായ വ്യക്തിയാണ് . ഞാനൊരു നടനാണ് എന്നതും, പുറത്തുപോയാൽ ആളുകൾ ചുറ്റുംകൂടും എന്ന കാര്യങ്ങളൊക്കെ ഉൾക്കൊള്ളാൻ അവൾക്ക് കുറച്ചു വർഷങ്ങൾ വേണ്ടി വന്നു. അത് മനസ്സിലാക്കിയതിന് ശേഷം ഞങ്ങളുടെ ജീവിതം മനോഹരമാണ്. എന്റെ പ്രൊഫഷനെയും തിരക്കുകളെയും വളരെയധികം മനസ്സിലാക്കുന്ന ഭാര്യയാണ് ജെഷ്‌ലി. ഞങ്ങൾ ഇങ്ങനെ പരസ്പരം മനസിലാക്കി സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഞങ്ങളുടെ ജീവിതം ഇത്രയും മനോഹരമായത് എന്നും ഇരുവരും ഒരുപോലെ പറയുന്നു.
Leave a Reply