
മമ്മൂട്ടിയുടെ മകളായും, പെങ്ങളായും, ഭാര്യയായും അഭിനയിച്ച നടി അഞ്ജു വിവാഹം കഴിച്ചത് മമ്മൂട്ടിയുടെ വില്ലനെ ! നടിയുടെ ഇപ്പോഴത്തെ ജീവിതം !
ബേബി അഞ്ജു എന്ന പേരിൽ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയായിരുന്നു അഞ്ജു. തന്റെ രണ്ടാം വയസിൽ ‘ഉതിര്പ്പൂക്കള്’ എന്ന തമിഴ് ചിത്രത്തില് ബാലതാരമായിട്ടാണ് അഞ്ജു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ശേഷം ‘ഓർമ്മയ്ക്കായ്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലെത്തുന്നത്. എൺപതുകളിൽ ബേബി അഞ്ജു എന്ന പേരിലായിരുന്നു ഈ നടി അറിയപ്പെട്ടത്.
പിന്നീട് മലയാളത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ അഞ്ജുവിന് ഭാഗ്യം ലഭിച്ചിരുന്നു. നായികയായും, അനിയത്തിയായും അഞ്ജു തിളങ്ങി, അതിൽ ഏറ്റവും ശ്രദ്ധനേടിയ കാര്യം അഞ്ജുവിന്റെ കരിയറിലെ തന്നെ ഒരു നേട്ടം എന്ന് പറയുന്നത് സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകളായും, സഹോദരിയായും നായികയായും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച കാലാകാരിയാണ് എന്നതാണ്.
മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജുഅഭിനയിച്ച ചിത്രമാണ് ‘ആ രാത്രി’, കിഴക്കൻ പത്രോസ് എന്ന ചിത്രത്തിൽ താരത്തിന്റെ സഹോദരിയുടെ വേഷമാണ് ചെയ്തത്. അതിനു ശേഷം കൗരവർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി മികച്ച പ്രകടനമാണ് അഞ്ജു കാഴ്ചവെച്ചത്. മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് കൗരവർ, അതിലെ അഞ്ജുവും ഒന്നിച്ചുള്ള ‘കനക നിലാവേ’ എന്ന ഗാനം ഇന്നും ഹിറ്റാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ ഈ വിജയം കൈവരിക്കാൻ അഞ്ജുവിന് കഴിഞ്ഞില്ല. 1988ൽ ‘രുഗ്മിണി’ എന്ന ചിത്രത്തിലൂൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും അഞ്ജു നേടിയിരുന്നു. നൂറിലധികം സിനിമകളിൽ അഞ്ജു അഭിനയിച്ചിട്ടുണ്ട്.

ഒരു സമയത്ത് സൗത്തിന്ത്യൻ സിനിമ, സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിന്ന താരമായിരുന്നു അഞ്ജു. എന്നാൽ ഒരു സമയത്ത് വളരെ അപ്രതീക്ഷിതമായി അവർ സിനിമ മേഖലയിൽ നിന്നും ഇടവേള എടുത്ത് മാറി നിന്നിരുന്നു. ഈ കാരണത്താൽ അന്ന് അഞ്ജു നിര്യാതയായി എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. വാർത്ത കൂടുതൽ ശ്രദ്ധ നേടിയപ്പോൾ അഞ്ജു തന്നെ ഈ വാർത്ത തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് അഞ്ജു തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
മലയാളത്തിൽ ഉൾപ്പടെ അഞ്ജു ഗ്ലാമർ വേഷങ്ങൾ അമിതമായി ചെയ്തിരുന്നു, ഇത് കാരണം അവരുടെ വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു. ഒരുപാട് ഗോസിപ്പുകൾ നേരിട്ട ആളുകൂടിയാണ് അഞ്ജു. താരത്തിന്റെ അച്ഛൻ മുസ്ലിം ആണ് അമ്മ ഹിന്ദുവും. പ്രശസ്ത കന്നഡ നടൻ ടൈഗർ പ്രഭാകർ (ദ്രുവം സിനിമയിലെ വില്ലൻ കഥാപാത്രം ഹൈദർ മരക്കാർ) ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. 1995 ലാണ് ഇവർ വിവാഹിതരായത്, ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. പക്ഷെ തൊട്ടടുത്ത വർഷം തന്നെ ഇവർ വേർപിരിയുകയും ചെയ്തു. മകൻ അഞ്ജുവിനോടൊപ്പമാണ് താമസം.
ശേഷം അഞ്ജു 1998 ൽ തമിഴ് സിനിമയിലും സീരിയലിലും പ്രശസ്ത നടനായ ‘ഒ എ കെ സുന്ദർ’ നെ വിവാഹം കഴിച്ചിരുന്നു, എന്നാൽ ഈ ബന്ധത്തിലും പല പ്രശ്നങ്ങളും നേരിട്ടിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ തമിഴ് സീരിയൽ രംഗത്ത് അഞ്ജു സജീവമാണ്.
Leave a Reply