ഫഹദിന്റെ ആദ്യ നായിക ! അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസറായി ! നടി നിഖിതയുടെ ഇപ്പോഴത്തെ ജീവിതം !!

ഒരു സമയത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന നായികയാണ് നിഖിത, മലയാളികൾക്കും ഏറെ പരിചിതയായ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം… നടൻ ഫഹദ് ഫാസിലിന്റെ ആദ്യ നായിക നിഖിതയെ മലയാളികൾ ഒരിക്കലും മറന്നു കാണില്ല, ഫഹദിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം ഒരു പരാചയമായിരുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ, എന്നാൽ അത് സത്യമാണ് കൈയെത്തും ദൂരത്ത് എന്ന ചിത്രം ഏവരും വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രം, പക്ഷെ തുടക്കക്കാരന്റെ പതർച്ച കൊണ്ടാവാം അദ്ദേഹത്തിന്റെ ഉള്ളിലെ ആ അഭിനേതാവിനെ പൂർണതയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കാതെ പോയത്….

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ഫഹദിന്റെ അച്ഛനുമായ ഫാസിൽ തന്നെയാണ് തന്റെ മകനെ ആദ്യമായി നായകനാക്കി കയ്യെത്തും ദൂരത്ത് എന്ന ചിത്രം സംവിധനം ചെയ്തിരുന്നത്, ഫഹദിന്റെ അഭിനയത്തിന്റെ പോരായ്മ കൊണ്ടുമാത്രമാണോ ആ ചിത്രം പരാചയമായത് എന്നത് ഉറപ്പല്ല, എന്നിരുന്നാലും സാമ്പത്തികമായി തകർന്നുപോയ ചിത്രമായി മാറുകയായിരിരുന്നു അത്….

പക്ഷെ ചിത്തത്തിൽ വളരെ മനോഹരമായ ഗാനങ്ങൾ ഇന്നും ആ ചിത്രത്തെ മലയാളികൾ ഓർത്തിരിക്കാൻ ഒരു കാരണമാണ്, അതിലെ നായിക അന്യഭാഷ നായികയായ നിഖിത ആയിരുന്നു, മുംബൈയിലെ പ്രശസ്തമായ പഞ്ചാബി കുടുംബത്തിൽ ജനിച്ച ആളാണ് നിഖിത. ആദ്യ ചിത്രത്തോടെ മലയത്തിൽ ശ്രദ്ധ നേടിയിരുന്നു, ആ ചിത്രത്തിന് ശേഷം ഭാർഗവ ചരിതം മൂന്നാം ഖണ്ഡം, ഡാഡി കൂൾ, എം ൽ എ മണി പത്താം ക്ലാസ്സും ഗുസ്തിയും, ബസ് കണ്ടക്റ്റർ, കനൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു….

സൗത്ത് ഭാഷ സിനിമകൾ കൂടാതെ ഹിന്ദിയിലും താരം അഭിനിച്ചിരുന്നു, ഒരു സമയത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു നിഖിത, പക്ഷെ കുറച്ച് നാളുകൾക്ക് ശേഷം താരത്തിന് സിനിമയിൽ നിന്നുള്ള അവസരങ്ങൾ കുറഞ്ഞു വന്നു, നായികയായി തിളങ്ങിയ താരം പിന്നീട് സഹ താരമായി ഒതുങ്ങി, വീണ്ടും തിരിച്ചുവരവിനായി നിഖിത നിരവധി ഗ്ലാമർ വേഷങ്ങൾ ചെയ്തു, കൂടാതെ ഐറ്റം ഡാൻസുകൾ ചെയ്യാൻ തുടങ്ങി…

എന്നിട്ടും അധികനാൾ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചില്ല, ആ സമയത്താണ് അവർ വിവാഹിതയായത്, ഗഗന്ദീപ് സിങ് മാഗോ എന്നാണ് നിഖിതയുടെ ഭർത്താവിന്റെ പേര്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇപ്പോഴും താരം, ഇവർക്കൊരു മകളുണ്ട് ജാസ്മിരാ നിഖിത മാഗോ എന്നാണ് കുട്ടിയുടെ പേര്, ഇടക്ക് താരം കന്നഡ ബിഗ് ബോസ്സിലും പങ്കെടുത്തിരുന്നു…

വീണ്ടും സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം… നല്ല അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് താരം, അവസാനമായി രാജ് സിംഹ എന്ന എന്ന കന്നട ചിത്രമായിരുന്നു ചെയ്തിരുന്നത്. ഈ സിനിമ ജീവിതത്തിനിടയിൽ നിരവധി അവാർഡുകളും താരം സ്വാന്തമാക്കിയിരുന്നു.. 1981 ജൂലൈ 6 ന് ജനിച്ച നിഖിതക്ക് ഇപ്പോൾ 39 വയസ്സാണ് ഉള്ളത്, ഒരു നടി കൂടാതെ അവർ ഒരു സമയത്ത് പ്രശസ്ത മോഡൽ കൂടിയായിരുന്നു. വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന താരം ഉടനെ അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരാനായി കാത്തിരിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *