
വളർത്ത് മകൾ കൈവരിച്ചത് അഭിമാന നേട്ടം ! നിറകണ്ണുകളോടെ ചേർത്ത് പിടിച്ച് നടി റോജ ! ആശംസകൾ അർപ്പിച്ച് ആരാധകർ !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന അഭിനേത്രിയാണ് റോജ. സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ റോജ ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇന്ന് സിനിമയിൽ കൂടാതെ രാഷ്ട്രീയ രംഗത്തും വളരെ സജീവമായ ആളാണ് റോജ. ഇന്ന് അവർ ആന്ധ്രയിലെ ടൂറിസം ആന്റ് കൾച്ചർ, യൂത്ത് അഡ്വാൻസ്മെന്റ് മന്ത്രി ആണ്. സിനിമാ കരിയറിൽ മൂന്ന് നന്ദി അവാർഡുകളും ഒരു തമിഴ്നാട് സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുള്ള ആളുകൂടിയാണ്.
റോജ സിനിമയിൽ തിളങ്ങി നിന്ന 1998 ൽ മുതൽ തന്നെ അവർ രാഷ്ട്രീയത്തിലും സജീവമായിരുന്നു. ശേഷം 2022 ൽ സിനിമാ മേഖല പൂർണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ശ്രദ്ധ കൊടുക്കുകയാണെന്ന് റോജ പ്രഖ്യാപിച്ചു. തമിഴ് സിനിമാ സംവിധായകൻ ആർകെ സെൽവ മണി ആണ് റോജയുടെ ഭർത്താവ്. രാഷ്ട്രീയത്തിലും റോജക്ക് ആരാധകർ ഏറെയാണ്, ഇപ്പോഴിതാ റോജക്ക് കൈയ്യടിക്കുകയാണ് ആരാധകർ. റോജ ദത്ത് എടുത്ത് വളർത്തിയ ഒരു പെൺകുട്ടി ഇന്ന് ഇപ്പോൾ വലിയൊരു നേട്ടം കൈവരിച്ചിരിക്കുമാകയാണ്.
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലക്കുന്ന സമയമായിരുന്ന 2020 ലാണ് റോജ ഒരു പെൺകുട്ടിയെ ഏറ്റെടുക്കുന്നത്. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മ,രണ,പ്പെട്ട പി പുഷ്പകുമാരി എന്ന പത്താം ക്ലാസുകാരിയെ റോജ ഏറ്റെടുത്ത് വളർത്തിയത്. സ്വന്തം മകളെ പോലെ കണ്ട് അവർ വളർത്തിയ ഈ പെൺകുട്ടിയുടെ എല്ലാ ചെലവുകളും റോജയും കുടുംബവും തന്നെയാണ് നോക്കിയിരുന്നത്. ഇപ്പോഴിതാ റോജയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഈ മകൾ.

പഠനത്തിൽ മിടുക്കി ആയിരുന്ന പുഷ്പകുമാരി എന്ന ആ കുട്ടി ഈ കഴിഞ്ഞ ഹയർസെക്കന്ററി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയിരുന്നു അത് കൂടാതെ ഇപ്പോൾ നീറ്റ് എക്സാമിലും ഉന്നത വിജയം കൈവരിച്ചിരിക്കുകയാണ്.. ശേഷം ഇപ്പോൾ തിരുപ്പതി പദ്മാവതി വുമൺസ് കോളേജിൽ മെഡിസിൻ പഠിക്കാൻ ചേർന്നിരിക്കുകയാണ് പുഷ്പകുമാരി. കോളേജ് ഫീസ് മുഴുവനും നൽകുന്നത് റോജ തന്നെയാണ്. റോജയും ഭർത്താവും ഉന്നത വിജയം കരസ്ഥമാക്കിയ പുഷ്പകുമാരിക്കായി അനുമോദന ചടങ്ങും നടത്തി. മകളുടെ നേട്ടം കണ്ണുകൾ നിറഞ്ഞെന്നാണ് റോജ വേദിയിൽ പറഞ്ഞത്.
ഇതുപോലെ താൻ ഇനിയും കുട്ടികൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹികുനുണ്ട് എന്നും പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് തന്റെ ആഗ്രഹമെന്നും ഇനി ഒരു കുട്ടികൾക്ക് ചികിത്സ ലഭിക്കാതെ മാതാപിതാക്കളെ നഷ്ടപ്പെടരുതെന്നും പുഷ്പകുമാരി പറഞ്ഞു. റോജയും വളർത്തുമകളും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിരവധി പേരാണ് റോജയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്….
Leave a Reply