വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത് ! ഐറ്റം ഡാന്‍സിനുമപ്പുറം ഒരുപാട് കുട്ടികളുടെ അമ്മയാണ് ഇന്ന് ശ്രീലീല !
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് യുവ നടിമാരിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ അഭിനേത്രിമാരിൽ ഒരാളാണ് ശ്രീലീല. അഭിനയത്തേക്കാൾ ഉപരി തന്റെ ഡാൻസ് കൊണ്ട് ആരാധരെ സൃഷ്ട്ടിച്ച ആളുകൂടിയാണ് ശ്രീലീല. മലയാളികൾക്ക് ഈ നടിയെ കൂടുതലും പരിചയം തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍കാരം എന്ന സിനിമയിലെ ‘കുര്‍ച്ചി മടത്തപെട്ടി’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ്. ഇപ്പോൾ വീണ്ടും പുഷ്പ 2’വിലെ കിസിക് ഗാനത്തോടെ ശ്രീലീല ഏറെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ അഭിനയത്തിലെ തിളക്കത്തേക്കാള്‍ ഉപരിയായി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രീലീല ജനഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. 23 വയസുകാരിയായ ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്.
ഒരു അഭിനേത്രി എന്നതിനപ്പുറം കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശ്രീലീല ഒരു ഡോക്ടർ കൂടിയാണ്, കൂടാതെ സിനിമ അഭിനയത്തിനൊപ്പം തന്നെ മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തില്‍ കൂടിയാണ് താരം. അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളെ സംപ്രക്ഷിക്കുന്ന ശ്രീലീല മറ്റുള്ളവർക്ക് ഒരു വലിയ മാതൃകയാണ്. ബൈ ടു ലവ് എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു.
ഇതിനുശേഷമാണ് കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം. ഒരിക്കല്‍ താരം ഒരു ഓര്‍ഫനേജ് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുടെ അവസ്ഥ കണ്ടപ്പോള്‍ ശ്രീലീലക്ക് വലിയ സങ്കടമായി. ഇതോടെ രണ്ട് കുട്ടികളെ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത്. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് താരം ഈയൊരു ഒരു തീരുമാനം എടുത്തത്.
അങ്ങനെ 2022ലാണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല. കൂടാതെ അനാഥരായ കുട്ടികളെ സംപ്രക്ഷിക്കുന്നതിന് വേണ്ടി ഏറെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന ആളുകൂടിയാണ് ശ്രീലീല. 2017ലെ തെലുങ്ക് ഹൊറര്‍ ചിത്രമായ ചിത്രാംഗദയിലൂടെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീലീല സിനിമാരംഗത്തേക്ക് എത്തുന്നത്. അമേരിക്കയിലാണ് ശ്രീലീലയുടെ ജനനം, വളർന്നത് ബാംഗ്ലൂരിലാണ്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശ്രീലീലയുടെ കുട്ടിക്കാലം പ്രശ്നഭരിതമായിരുന്നു. എന്നാല്‍ ശ്രീലീല പഠനത്തോടൊപ്പം തന്നെ സിനിമയിലും സജീവമായി.
Leave a Reply