
ഒരു മന്ത്രിയുമായി സുകന്യക്ക് രഹസ്യബന്ധം ഉണ്ടായിരിന്നു ! അതോടെ അവരുടെ കരിയർ തകർന്നു ! വിവാഹ ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്ന് ! നടന്റെ തുറന്ന് പറച്ചിൽ !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു സുകന്യ. മലയാളികൾക്കും സുകന്യ വളരെ പ്രിയങ്കരിയാണ്, സൂപ്പർ സ്റ്റാറുകളുടെ നായികയായി സുകന്യ മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഒരു നടി എന്നതുപരി അവർ ഗായിക, സംഗീതസംവിധായക, ഭരതനാട്യം നർത്തകി, ശബ്ദ നടി എന്നീ നിലകളിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ വളരെ സജീവമായിരുന്നു. 1989-ൽ പുറത്തിറഞ്ഞിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ സുകന്യ മലയാളത്തിൽ ശ്രദ്ധ നേടിയത്.
കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് അവർ വിവാഹിതയായി സിനിമ വിടുന്നത്. ഇപ്പോഴിതാ സുകന്യയെ കുറിച്ച് തമിഴ് നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഘനാഥന്റെ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തിരൈ കുരല് എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രംഘനാഥന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പെട്ടെന്നൊരു ദിവസം സുകന്യ അഭിനയം നിര്‍ത്തുകയും വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയും ചെയ്തു.
ഈ നടിമാരുടെ എല്ലാം ജീവിതത്തിൽ പൊതുവെ സംഭവിക്കുന്നത് ഇങ്ങനെ തന്നെയാണ്, പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാര്‍ക്ക് എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്ക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാല്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയായി. ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല. എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവര്‍ തന്നെ ചെയ്യണം.

ഇതുകൂടാതെ അവരുടെ ഭർത്താവിന്റെ സ്വഭാവമാറ്റവും. അങ്ങനെ മോശം അനുഭവം നേരിടേണ്ടി വന്ന സുകന്യ അതികം വൈകാതെ തന്നെ നാട്ടിലേക്ക് തിരികെ എത്തി. ശേഷം അവർ വിവാഹ മോചനം നേടി, വീണ്ടും അഭിനയത്തിൽ സജീവമായി, പൊതുവെ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേത്. എന്നാല്‍ ഒരിക്കല്‍ സുകന്യയുടെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞുവെന്നാണ് ബയല്‍വാന്‍ രംഗനാഥന് പറയുന്നത്. ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഗനാഥന് പറയുന്നത്. പക്ഷെ അത് സത്യമാണോ എന്നറിയില്ല. എല്ലാവരും പറഞ്ഞിരുന്നുവെന്നും താനും കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അവരുടെ കരിയറിൽ കേട്ട ആദ്യ ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാര്‍ക്കറ്റ് കുറഞ്ഞുവെന്നും രംഘനാഥന്‍ പറയുന്നു. പലരും സുകന്യയുടെ കരിയര്‍ നശിപ്പിച്ചുവെന്നും അവര്‍ ആരെന്ന് സുകന്യയ്ക്ക് അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ഇപ്പോൾ അഭിനയത്തിൽ ഒന്നും സജീവമല്ലാത്ത സുകന്യ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത് എന്നും അവരെ അടുത്തിടെ ഒരു ഷോപ്പിൽ വെച്ച് കണ്ടിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply