നായികയായി വെളുത്തുതുടുത്ത സുകന്യ തന്നെ വേണമെന്ന് മമ്മൂട്ടി ! എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞ് സുകന്യ സെറ്റിൽ നിന്നും തിരിച്ചുപോയി ! ലാൽജോസ് പറയുന്നു !

മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച മികച്ച സംവിധായകരിൽ ഒരാളാണ് ലാൽജോസ്. അദ്ദേഹം അടുത്തിടെ സഫാരി ടിവിയിലെ ചരിതം എന്നിലൂടെ എന്ന പരിപാടിയിൽ കൂടി തന്റെ സിനിമ ഓർമകൾ പങ്കുവെക്കുകയാണ്. 1997 ൽ റിലീസ് ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമയുടെ വിശേഷങ്ങളാണ് അദ്ദേഹ പറയുന്നത്, ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായികയായി എത്തിയത് ശ്രീലക്ഷ്മി എന്ന നടിയായിരുന്നു. ഏറെ പുരസ്‌കാരങ്ങൾ നേടിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ബെസ്റ്റ് ആയിരുന്നു.

ഈ സിനിമയിൽ ലോഹിതദാസിന്റെ സഹായി ആയി എത്തിയത് ലാൽജോസ് ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..  ഈ സിനിമയിൽ ൽ നായികയായി ഞങ്ങൾ ആദ്യം പരിഗണിച്ചത് അന്ന്  സീരിയലിൽ അഭിനയിച്ച ശ്രീലക്ഷ്മി എന്ന നടിയെ ആരൊക്കെയോ സജസ്റ്റ് ചെയ്തു. ലോഹിയേട്ടനും അത് ഇഷ്ടമായി. എന്നോട് അഭിപ്രായം ചോദിച്ചു. നൂറ് ശതമാനം കറക്ടായിരിക്കുമെന്ന് പറഞ്ഞു. പക്ഷെ വേണുവേട്ടനും മമ്മൂക്കയും അവർ ആ കഥാപാത്രത്തിന് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.

എന്നാൽ വേണു ചേട്ടനും മമ്മൂക്കയും അവരെ നായികയാക്കുന്നതിൽ അത്ര തൃപ്തി പോരാ.. ആ സിനിമയുടെ നിർമ്മാതാവായ കിരീടം ഉണ്ണിഏട്ടന്റെ ബന്ധു കൂടിയായിരുന്നു ശ്രീലക്ഷ്മി. മമ്മൂക്കയുടെ നായികയാകാം എന്ന് കരുതി വളരെ പ്രതീക്ഷയോടെയാണ് ശ്രീലക്ഷ്മി വന്നത്. വിഷമിപ്പിക്കേണ്ട എന്ന് കരുതി 14 വയസുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കണം, പിന്നെ അത് പോലുള്ള കഥാപാത്രങ്ങളെ കിട്ടൂ, അത് കൊണ്ട് നീയിത് ചെയ്യേണ്ട എന്ന് ഉണ്ണിയേട്ടൻ പറഞ്ഞു, അങ്ങനെ അവർ വന്നതുപോലെ തിരിച്ചുപോയി.

അങ്ങനെ മമ്മൂക്കയുടെ ആവശ്യപ്രകാരം അന്നത്തെ സൂപ്പർ ഹിറ്റ് നായികയായിരുന്ന സുകന്യയെ പുള്ളുവത്തി ആക്കാനായി കൊണ്ടുവന്നു, ഇതിന് മുമ്പ് മമ്മൂക്കയുടെ ഒപ്പം അവർ  സാ​ഗരം സാക്ഷി എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. വെളുത്ത് തുടുത്ത ഒരു പുള്ളുവത്തിയോട് എനിക്ക് അത്ര താല്പര്യമില്ലായിരുന്നു, കഥാപാത്രം അത് ശെരിയാകില്ല എന്ന് തന്നെ എനിക്കുതോന്നി. അതെന്തോ മനപ്പൂർവം ഒരു സിനിമ നടിയെ വേഷം കെട്ടിക്കുന്നപോലെ തോന്നിപ്പിക്കും. അങ്ങനെ ഷൂട്ടിങ് തുടങ്ങി രണ്ടു ദിവസം കഴഞ്ഞപ്പോൾ അവർ ഈ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയില്ല എന്നും പറഞ്ഞ് പോയി.

അതിനു കാരണമായി അവർ പറഞ്ഞത് ആ കഥാപാത്രം എക്സോപ്സ് ചെയ്യുന്നു എന്ന് എന്തോ ആണ്, ശേഷം ഇത് വീണ്ടും കറങ്ങി തിരിഞ്ഞ് ശ്രീലക്ഷ്മിയിൽ തന്നെ എത്തി, അവരെ വിളിക്കുന്ന കാര്യം മമ്മൂക്കയോട് പറയാതെ വരുത്തിച്ച് മേക്കപ്പ് എല്ലാം ചെയ്ത് പുള്ളുവത്തിയുടെ ലുക്കിൽ ആ നടിയെ ലൊക്കേഷനിൽ എത്തിച്ചു. അങ്ങനെ അവിടെ ആ വേഷത്തിൽ ശ്രീലക്ഷ്മിയെ കണ്ടപ്പോൾ മമ്മൂക്ക ശെരിക്കും ഞെട്ടി, അദ്ദേഹം എനിക്ക് കൈ തന്നിട്ട് പറഞ്ഞു സരോജിനി ഇവളാണ്, സുകന്യക്ക് പോവാൻ തോന്നിയത് നന്നായെന്ന്. വളരെ പ്രതിഭയുള്ള നടിയാണ് ശ്രീലക്ഷ്മി. അവർ മനോഹരമായി ചെയ്തു,’ ലാൽ ജോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *