അമ്പിളി ദേവിക്ക് മറ്റൊരു പുരുഷനുമായി ബന്ധം, ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി ആദിത്യൻ !!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന പേരുകളാണ് നടി അമ്പിളി ദേവിയുടെയും ഭർത്താവ് ആദിത്യന്റെയും. അമ്പിളി ദേവി നടത്തിയ ചില വെളിപ്പെടുത്തലുകൾ വളരെ ഞെട്ടലോടെയാണ് ആരാധകർ വായിച്ചറിഞ്ഞത്. ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുകയാണെന്നും, അതിൽ അവർ ഗർഭിണിയാവുകയും പിന്നീട് അബോർഷൻ നടത്തി എന്നൊക്കെയാണ് അമ്പിളിയുടെ വാക്കുകൾ. ഇതൊക്കെ നടക്കുന്നത് താൻ ഗർഭിണിയായത് മുതലാണെന്നും, അമ്മയാകാൻ പോകുന്ന സ്ത്രീയോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്തൊരു കഷ്ടമാണെന്നുമൊക്കെ അമ്പിളി ഒരു സ്വകാര്യ മാധ്യമത്തിന് ണ് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ അമ്പിളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവ് ആദിത്യൻ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് വളരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ അമ്പിളിക്കെതിരെ ജയൻ ഉന്നയിക്കുന്നത്. വിവാഹത്തിന് മുൻപും ശേഷവും താരത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും, ഇക്കാര്യം താൻ ചോദ്യം ചെയ്തത് മുതലാണ് ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതെന്നും ജയൻ പറയുന്നു. ഇക്കാര്യം തെളിവ് സഹിതമാണ് ആദിത്യൻ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് നിരന്തരമായി ഒരു നെറ്റ് കോൾ വരുമായിരുന്നു എന്ന് ആദിത്യൻ പറയുന്നു. അമ്പിളി എടുത്തില്ലെങ്കിൽ വീട്ടിലെ ലാൻഡ് ഫോണിൽ വിളിക്കും. അതും എടുത്തില്ലെങ്കിൽ അമ്മയുടേയോ അച്ഛന്റെയോ ഫോണിൽ വിളിക്കും.

പല തവണ ഇത് ആവർത്തിച്ചപ്പോൾ ഇക്കാര്യത്തെപ്പറ്റി ഞാൻ ചോദിച്ചു. അപ്പോൾ അതൊരു ആരാധകനാണ് എന്നാണ് പറഞ്ഞിരുന്നത്. അത് യുകെയിൽ നിന്നുള്ള ഒരു ആരാധകനാണ്, ഫ്രോഡ് ആണ് എന്നാണ് തന്നോട് പറഞ്ഞത്. ഒരിക്കൽ അമ്പിളിയും കുടുംബവുമായി കാറിൽ യാത്ര ചെയ്തിരുന്ന സമയത്ത് ഇതേ കോൾ വന്നതായും താൻ എടുത്ത് അമ്പിളി ഇല്ലെന്ന് പറഞ്ഞപ്പോൾ വരുമ്പോൾ എന്നെ വിളിക്കാൻ പറയണമെന്ന് അധികാരത്തോടെ പറഞ്ഞു എന്നുമാണ് ആദിത്യൻ പറയുന്നത്. തുടർന്ന് ഫേസ്ബുക്കിൽ ഇയാൾ തനിക്ക് സന്ദേശം അയച്ചെന്നും. വളരെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അയാൾ പറഞ്ഞതെന്നും ആദിത്യൻ പറയുന്നു. അമ്പിളിയുമായി വിവാഹം വരെ എത്തിയിരുന്ന ബന്ധം ആയിരുന്നു അതെന്നും എന്നാൽ ഒരു അറിയിപ്പും ഇല്ലാതെ അമ്പിളി തന്നെ ചതിച്ചെന്നുമാണ് ആ യുവാവ് പറഞ്ഞത്.

ആദിത്യനുമായുള്ള വിവാഹം നടന്ന സമയത്ത് പോലും ഇവർ തമ്മിൽ ബന്ധം ഉണ്ടായിരുന്നു എന്നാണ് തെളിവുകളടക്കം താരം മുന്നോട്ട് വയ്ക്കുന്നത്. വളരെ സ്വകാര്യ സന്ദേശങ്ങളാണ് ഇരുവരും തമ്മിൽ അയച്ചതെന്നും. ഇക്കാര്യം മുഴുവൻ സ്ക്രീൻഷോട്ട് ആയി തനിക്ക് അയച്ചു തന്നതായും ആദിത്യൻ പറയുന്നു. തുടർന്ന് ഇക്കാര്യം അമ്പിളിയുമായി സംസാരിച്ച് ഇനി ഈ ബന്ധം തുടരുതെന്ന് പറഞ്ഞതായും ആദിത്യൻ പറഞ്ഞു. എന്നാൽ ഗർഭിണിയായതിന് ശേഷവും അയാളുമായി അമ്പിളി ബന്ധം തുടർന്നതോടെ താൻ ആകെ തകർന്ന് പോയെന്നും, അങ്ങനെ ആണ് ഈ ബന്ധം തുടരാൻ പറ്റില്ലെന്ന് അമ്പിളിയോട് തുറന്ന് പറഞ്ഞതെന്നും താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *