
കറുത്ത നിറമുള്ള നജീബിൻ്റെ കഥ സിനിമയാക്കിയപ്പോൾ നജീബിൻ്റെ റോൾ ചെയ്യാൻ കണ്ടെത്തിയത് വെളുത്ത നിറമുള്ള പ്രിത്വിരാജിനെ ! പണം വാരുക എന്നതാണ് ഉദ്ദേശം എന്നത് വ്യക്തം ! സംഗീതാ ലക്ഷ്മൺ !
ഒരു അഡ്വക്കേറ്റ് എന്നതിനപ്പുറം സാമൂഹ്യപരമായ പല വിഷയങ്ങളിലും തന്റെ തുറന്ന അഭിപ്രായം വിളിച്ചുപറഞ്ഞതിലൂടെ കൂടുതൽ ശ്രദ്ധ നേടിയ ആളാണ് അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മൺ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു കലാമണ്ഡലം സത്യഭാമ ആർ എൽ വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത്. ഈ വിഷയത്തിൽ സത്യഭാമയെ സപ്പോർട്ട് ചെയ്തും, മല്ലിക സുകുമാരനെ അധിക്ഷേപിച്ചും സംഗീതാ ലക്ഷ്മൺ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ആടുജീവിതം എന്ന സിനിമയെ കുറിച്ച് സംഗീത പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, ആടുജീവിതത്തിലെ യഥാർത്ഥ നജീബിനെ ഈ അടുത്തിടെയാണ് ഞാൻ ആദ്യമായി സമൂഹ മാധ്യമത്തിലൂടെ കണ്ടത്. ഈ കറുത്ത നിറമുള്ള നജീബിൻ്റെ കഥ സിനിമയാക്കാനായി സിനിമയുടെ അണിയറക്കാർ തീരുമാനിച്ചപ്പോൾ നജീബിൻ്റെ റോൾ ചെയ്യാൻ കണ്ടെത്തിയത് കറുത്ത നിറമുള്ള ഒരു അഭിനേതാവിനെയല്ല, പകരം വെളുത്ത നിറമുള്ള പ്രിത്വിരാജ് എന്ന ബിലോ ആവറേജ് നടനെയാണ്.
മലയാള സിനിമയിൽ കറുത്ത തൊലിയുള്ള മികച്ച നടന്മാരെ മാറ്റിനിർത്തികൊണ്ട് വെളുത്ത തൊലിയുള്ള പ്രിത്വിരാജാണ് കറുപ്പ് മേക്കപ്പിട്ട് കറുപ്പ് നിറമുള്ള നജീബായി നമ്മുടെ മുന്നിൽ വരിക. കറുത്ത തൊലിയുള്ള നടന്മാർക്കില്ലാത്തതും വെളുത്ത തൊലിയുള്ളതുമായ ബിലോ ആവറേജ് നടൻ്റെ മാർക്കറ്റ് വാല്യു ഉപയോഗപ്പെടുത്തി പണം വാരുക എന്നതാണ് ഉദ്ദേശം എന്നത് വ്യക്തമായല്ലോ.

നമ്മുടെ മലയാള സിനിമ രംഗത്ത് കറുത്ത നിറമുള്ളതും അഭിനയമറിയാവുന്നതുമായ നടന്മാർക്ക് ഒരു ക്ഷാമം തീരെയുമില്ല എന്നതോർക്കണം. ഇനി അതുമല്ല, യഥാർത്ഥ നജീബുമായി രൂപസാദ്യശ്യമുള്ള ഒരു പുതിയ അഭിനേതാവിനെ കൊണ്ടുവന്നിരുന്നുവെങ്കിൽ അണിയറക്കാരുടെത് ഒരു ethical choice എന്ന് കരുതാമായിരുന്നു. അങ്ങനെ അവർ ചെയ്യാത്തത് വെളുത്ത നിറത്തോടുള്ള സിനിമാപ്രേക്ഷകരുടെ അടങ്ങാത്ത ആർത്തിയും കറുത്ത നിറത്തോടുള്ള സിനിമാപ്രേക്ഷകരുടെ ചതുർത്ഥിയും അവർക്ക്, സിനിമ ഉണ്ടാക്കിയിറക്കുന്നവർക്ക് അറിയാവുന്നത് കൊണ്ടാണ്. നജീബിനെ ഒരു കറുത്ത നിറമുള്ള നടൻ അവതരിപ്പിച്ചാൽ ഊളഫാൻസ് ആ സിനിമ സ്വീകരിക്കില്ല എന്നാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർ കരുതുന്നത്.
ഊളയല്ലാത്തതും ഫാനല്ലാത്തതുമായ ഞാൻ കരുതുന്നത് ‘വാസ്തവം’ എന്ന സിനിമയിൽ മാത്രമാണ് പ്രിത്വിരാജ് എന്ന നടനെ കാണാൻ സാധിച്ചിട്ടുള്ളത് എന്നാണ്. ബാക്കിയുള്ളതൊക്കെ ഗോഷ്ടികളാണ്, കോപ്രായങ്ങളാണ് എന്നാണ്. യഥാർത്ഥ നജീബ് തന്നെ പറയുന്നുണ്ട് സിനിമയിലെ നജീബ് മുഴുവനായും ഒത്തിട്ടില്ല എന്ന്. ഊളഫാൻസിൻ്റെ കണ്ണിൽ പൊടിയിടാനായി നജീബ് എന്ന കഥാപാത്രമാവാൻ പ്രിത്വിരാജ് കിലോ കണക്കിന് ഭാരം കുറച്ചത് വലിയ അവകാശമായി ഉന്നയിക്കുന്നുണ്ട്. ആര് ഉന്നയിക്കുന്നുണ്ട്, വെളുത്ത തൊലിയുള്ള പ്രിത്വിരാജ് തന്നെ ഉന്നയിക്കുന്നുണ്ട്.
ഇവരെയൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഊളഫാൻസിന് ഓൻ്റെ തൊലി വെളുപ്പിനോടുള്ള obsession പ്രയോജനപ്പെടുത്തി ബോക്സോഫീസ് നിറയ്ക്കാൻ അവൻ ഭാരം കുറച്ചു. കറുത്ത നിറമുള്ള ഒരു നടന് ലഭിക്കുമായിരുന്ന അവസരം തൊലിവെളുപ്പിൻ്റെ പിൻബലത്തിൽ ബിലോ ആവറേജ് നടനായ പ്രിത്വിരാജ് സ്വന്തമാക്കുന്നു. കറുത്ത നജീബിൻ്റെ ജീവിതം വിൽപന ചരക്കാക്കി കൊണ്ട് വെളുത്ത തൊലിയുള്ള പ്രിത്വിരാജ് ഓടി നടന്ന് സിനിമയുടെ പ്രീ റിലീസ് പ്രമോഷൻ നടത്തുകയാണ് എന്നും സംഗീത പറയുന്നു.
Leave a Reply