വ്യക്തിജീവിതത്തിൽ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു കാണിച്ച മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യക്ക് എന്ത് നേട്ടമുണ്ടാകാനാണ് ! വിമർശിച്ച് അഡ്വ സംഗീത ലക്ഷ്മൺ !

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ച് നടന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യവുടെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. വിവാഹത്തിന് മുന്നിൽ നിന്ന രാജ്യത്തിൻറെ പ്രധാന മന്ത്രി തന്നെയാണ് വാർത്താ താരം, കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിൽ എത്തി ഒരു വിവാഹത്തിന് വരണമാല്യം എടുത്ത് നൽകുന്നതും കൈ പിടിച്ച് നൽകുന്നതും എന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

എന്നാൽ ഇപ്പോഴിതാ ഭാഗ്യയക്ക് ആശംസകൾ അറിയിച്ച് അഡ്വ സംഗീതാ ലക്ഷ്മൺ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, മകളുടെ മംഗല്യഭാഗ്യത്തിനായി ഒരു കുരിശ്പള്ളിയിലേക്ക് സ്വർണ്ണകിരീടം സമ്മാനിച്ച സുരേഷ് ഗോപി തൃശ്ശൂര് തന്നെയുള്ള ഒരു ജുമാമസ്ജീദിലേക്ക് സ്വർണ്ണകിരീടത്തിൻ്റെ തുല്യവിലയ്ക്ക് വല്ലതും സമ്മാനിക്കും എന്ന് ഒരു മാത്ര വെറുതെ ഞാൻ നിനച്ചു പോയത് പാഴായി പോയത് എന്നിലുണ്ടാക്കിയ ചേതോവികാരമാണ് ഈ കുറിപ്പ് എഴുതാൻ കാരണമായത്.

സ്വന്തം മകളുടെ വി,വാഹത്തിന് മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂർണ്ണ,മായും രാഷ്ട്രീയം മാത്രമാണ്. കുടുംബത്തിൽ നിലനിന്നിരുന്ന ആചാരപ്രകാരം വിവാഹം ചെയ്ത് പെൺകുഞ്ഞിനെ ജീവിതത്തിൽ കൂടെ കൂട്ടാതിരുന്ന മോഡി, വ്യക്തിജീവിതത്തിൽ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു കാണിച്ച മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യാ സുരേഷിൻ്റെ ദാമ്പത്യജീവിതത്തിന് എന്ത് നേട്ടമുണ്ടാവാനാണ്, ഐശ്വര്യക്കേടല്ലാതെ,.

അങ്ങനെയുള്ള, ഒരു മോഡിജി അനുഗ്രഹിക്കുന്ന സ്ഥിതിക്ക്, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യാ സുരേഷിന് നൽകാനുള്ള എൻ്റെ മംഗളാശംസകൾ ഇങ്ങനെ, മോളേ ഭാഗ്യേ, അപ്പൻ്റെ ചെയ്തികളും കെട്ടിയോൻ്റെ കൈയ്യിലിരിപ്പും ബാധ്യതയാവാത്ത ഒരു ജീവിതം നിനക്ക് സാധ്യമാവട്ടെ. നിനക്ക് നീയായി തന്നെ ജീവിതം ജീവിക്കാൻ സാധിക്കട്ടെ. മേ ഗോഡ് ബ്ലസ് യൂ, മോൾ.

Leave a Reply

Your email address will not be published. Required fields are marked *