
ധനുഷ് – ഐശ്വര്യ വിവാഹ മോചനം ! മാറ്റി ചിന്തിക്കാൻ ഇനിയും സമയമുണ്ട് ! അനുരഞ്ജന ശ്രമവുമായി രജനികാന്തും ബന്ധുക്കളും !
സിനിമ ലോകത്ത് ഇപ്പോൾ വിവാഹ മോചനം ഒരു വർത്തയേയല്ല, ഇത് സർവസാധാരണയായി മാറിക്കഴിഞ്ഞു. വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞവർ, പത്തും, പതിനെട്ടും വർഷങ്ങൾ കഴിഞ്ഞവർ അങ്ങനെ ദിവസേനെ ഇത്തരം വാർത്തകൾ കൂടിവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. അതുപോലെ കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ച ഒരു വിവാഹ മോചനം ആയിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് ധനുഷ് ആ വാർത്ത പുറത്തുവിട്ടിരുന്നത്. ധനുഷ് ട്വിറ്ററിലൂട ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വകാര്യത അനുവദിയ്ക്കണം എന്ന് നടന് പറയുന്നു. ഒരു ഗോസിപ്പുകള്‍ക്കും ഇട കൊടുക്കാതെയാണ് ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വേര്‍പിരിയല്‍ വാര്‍ത്ത പുറത്ത് വന്നിരുന്നത്.
എന്നാൽ ഇപ്പോഴും ഈ വാർത്ത ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് ഇവരുടെ സുഹൃത്തുക്കളും കുടുബവും. 2020 വരെ ദാമ്പത്യബന്ധത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണത്രെ ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാൻ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യ രണ്ടുമക്കള്‍ക്കൊപ്പം പോയസ് ഗാര്‍ഡനിലെ വസതിയില്‍ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ കഴിഞ്ഞ ദിവസം ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്വരാഘവന് ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഇവരുടെ പ്രശ്നത്തിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല എന്നും, ഇപ്പോഴും ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് എന്ന വാർത്തകളാണ് ആരാധകർക്ക് ആശ്വാസം പകരുന്നത്. കൂടാതെ വിവാഹമോചനം വിവരം പുറത്തു വിട്ട ശേഷം ധനുഷ് ഐശ്വര്യയുടെ അച്ഛന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കാണാന്‍ കൂട്ടാക്കിയില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രജനികാന്ത് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു പക്ഷെ ധനുഷ് ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത്. സംവിധായകനും നിര്‍മാതാവുമായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്.
ആരധകർ ഒന്നടങ്കം ഇവരോട് ഈ തീരുമാനം മാറ്റണം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ ഇവരെ ഒന്നിപ്പിക്കാമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഷോയുടെ അവതാരകയായി ലക്ഷ്മി രാമകൃഷ്ണന് വിവിധ ചാനലുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഒരാള്‍ ഈ ചോദ്യം ലക്ഷ്മിയോട് ചോദിച്ചത്, അതിനു ലക്ഷ്മിയുടെ മറുപടി അവര്‍ തുറന്ന് പ്രഖ്യാപിച്ചില്ല എങ്കില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് പുറത്ത് വരും. അതാണ് അതിന്റെ പ്രശ്നം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കും. സാമന്ത മാന്യമായി വിവാഹമോചനം പ്രഖ്യാപിച്ചിട്ടും എന്തൊരു ക്രൂ,ര,ത,യാണ് അനുഭവിക്കേണ്ടി വന്നത് എന്നായിരുന്നു.
Leave a Reply