എന്റെ അച്ഛൻ, സൂപ്പർ സ്റ്റാർ രജനികാന്ത് ഒരിക്കലും ഒരു സംഘി അല്ല ! നിങ്ങൾ ഇനി അങ്ങനെ പറയുന്നത്, അതെന്നെ ഒരുപാട് വേദനിപ്പിക്കുന്നു ! വേദിയിൽ തുറന്ന് പറഞ്ഞ് ഐഷ്വര്യ രജനികാന്ത് !

രാമ ക്ഷേത്ര ഉത്ഘനത്തിന് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്ന നടൻ രജനികാന്ത് ചടങ്ങിൽ പങ്കെടുത്തു എന്ന കാരണത്താൽ അദ്ദേഹം ഒരു ബിജെപി അംഗമാണ്, സംഘിയാണ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ  ഉണ്ടായിരുന്നു. അന്ന് വമ്പൻ താര നിരയായിരുന്നു ചടങ്ങിൽ പങ്കെടുത്തത്, തമിഴ് സിനിമ രംഗത്തുനിന്നും രജനികാന്തും നടൻ ധനുഷും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്നെ വിമർശിച്ചവരോട് രജനികാന്ത് പ്രതികരിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു,  രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി. എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല. ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴിതാ രജനികാന്തിന്റെ മകളും സംവിധായകയും നടൻ ധനുഷിന്റെ മുൻ ഭാര്യയുമായ ഐശ്വര്യ രജനികാന്ത് തന്റെ അച്ഛൻ രജനികാന്തിനെ നായകനാക്കി ‘ലാല്‍സലാം’  എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഐഷ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. രജനികാന്ത് ഒരു സംഘിയായിരുന്നെങ്കില്‍ ലാല്‍സലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. ”ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നയാളാണ്. എന്നാല്‍ എന്റെ ടീം ആളുകള്‍ എന്താണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്ന് എന്നെ കാണിക്കും.”

കഴിഞ്ഞ കുറച്ച് നാളുകളായി ആളുകള്‍ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ല. “ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യന്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു” എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമംയ, ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം ഫെബ്രുവരി 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *