
60 പവന്‍ പോയെന്ന പരാതിയില്‍ ഇപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന ഇടപാടുകൾ ! പരാതിക്കാരി ഐഷ്വര്യ രജനികാന്ത് കൂടുതൽ പ്രശ്നങ്ങളിലേക്ക് !
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ എന്നതിലുപരി സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കി എടുത്ത ആളാണ് ഐഷ്വര്യ രജനികാന്ത്. അവർ ഇന്ന് വളരെ പ്രശസ്തയാ സംവിധായകയും അതുപോലെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളുടെ പ്രതിനിധിയുമാണ്. നടൻ ധനുഷിന്റെ ഭാര്യ എന്ന പദവിയും ഒരു സമയത്ത് ഐഷ്വര്യയെ കൂടുതൽ ശ്രദ്ധ നേടുന്നതിന് കാരണമായിരുന്നു. വളരെ ഞെട്ടലോടെ ആരാധകർ കേട്ട ഒരു വാർത്ത ആയിരുന്നു ധനുഷും ഐഷ്വര്യയും വേർപിരിയുന്നു എന്നത്.
18 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതമാണ് ഇവർ വേണ്ടെന്ന് വെച്ചത്. എന്നാൽ മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി ഇരുവരും ഇപ്പോഴും ഒത്തുകൂടാറുണ്ട്. എന്നാൽ അടുത്തിടെ തന്റെ വീട്ടിൽ മോഷണം നടന്നു എന്ന വാർത്ത ഐഷ്വര്യ പങ്കുവെച്ചിരുന്നു. 60 പവന്‍ സ്വര്‍ണ്ണം തന്റെ വീട്ടില്‍ നിന്ന് മോഷണം പോയെന്ന പരാതിയായിരുന്നു നടിയുടേത്. എന്നാല്‍ ഈ കേസ് അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് ഒന്നിന് പിറകേ ഒന്നായി ഇതിന് പിന്നിലെ കാര്യങ്ങള്‍ വെളിച്ചത്ത് വന്ന് തുടങ്ങിയത്. ജനുവരിയില്‍ ഐശ്വര്യ നല്‍കിയ പരാതിയില്‍ ഈശ്വരി, ലക്ഷ്മി, വെങ്കിടേശന്‍ തുടങ്ങിയ കുറച്ചു ജോലിക്കാരുടെ പേരുകള്‍ നല്‍കിയിരുന്നു. ആ ലിസ്റ്റില്‍ ഉള്ളവരെല്ലാം ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള റൂമില്‍ ജോലി ചെയ്യാന്‍ കടന്നിട്ടുള്ള ആളുകളായിരുന്നു.

വീട്ടുജോലിക്കാരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കവേ അതിൽ ഈശ്വരി എന്ന ജോലിക്കാരി കുറ്റം സമ്മതിച്ചു. എന്നാല്‍ ഈശ്വരിയെ ചോദ്യം ചെയ്തതോടുകൂടി ചില സത്യങ്ങള്‍ മറനീക്കി പുറത്തുവരികയായിരുന്നു. താന്‍ ഐശ്വര്യയുടെ ബിനാമി കൂടിയാണ് എന്ന് ഈശ്വരി വെളിപ്പെടുത്തിയതോടെ കേ,സി,ല്‍ കൂടുതല്‍ നൂലാമാലകള്‍ ആയി. ഈശ്വരിയുടെ വീട്ടില്‍ നിന്നും ഒരുപാട് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തതും, ഈശ്വരി മകള്‍ക്ക് ഒരുപാട് ആഭരണങ്ങള്‍ കൊടുത്തിട്ടുണ്ട് എന്നതും, ഈശ്വരിയുടെ മകള്‍ ഇടയ്ക്കിടെ ഐശ്വര്യയുടെ വീട്ടില്‍ വന്നു പോകാറുണ്ട് എന്നതും അടക്കം നിരവധി വിഷയങ്ങള്‍ വെളിച്ചത്തു വന്നു.
അത് കൂടാതെ ‘തൊരൈ പാക്കം എന്ന സഥലത്ത് 96 ലക്ഷം രൂപയുടെ ഒരു അപാര്‍ട്‌മെന്റ് വീട്ടുജോലിക്കാരിയായിരുന്ന ഈശ്വരിയും അവരുടെ മകളും ചേര്‍ന്ന് വാങ്ങിച്ചിരുന്നു. EMI അടച്ചു കൊണ്ടിരുന്ന ഈശ്വരിയുടെ മകള്‍ ആയിടയ്ക്ക് മുഴുവന്‍ തുകയും ഒറ്റത്തവണ കൊണ്ട് അടച്ചു തീര്‍ത്തു എന്ന കാര്യവും അന്വേഷണത്തില്‍ പുറത്തുവന്നു. അറുപതു പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു എന്നായിരുന്നു ഐശ്വര്യയുടെ പരാതി. എന്നാല്‍ അന്വേഷണം മുന്നോട്ട് പോകവേ മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം നൂറു പവന്‍ ആയി, നൂറ്റിയമ്പത് പവനായി; കൂടെ നാല് കിലോ വെള്ളിയും കണ്ടെടുത്തു. മുപ്പതു ഗ്രാം വെള്ളി ആഭരണങ്ങളും, ഒരു കോടിയോളം മൂല്യമുള്ള ഒരു പ്രോപര്‍ട്ടിയുടെ ഡോക്യൂമെന്റസും പിടിച്ചെടുത്തുവെന്നും റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Reply