അജിത് അഗാർക്കറിനോടുള്ള അമിതമായ ആരാധന കാരണം കൂട്ടുകാരിയുടെ കല്യാണത്തിന് പോയി വിവാഹം കഴിക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ കഥ !!

ഒരു സമയത്ത് എല്ലാവരുടെയും ഇഷ്ട താരമായിരുന്നു വെളുത്ത് മെലിഞ്ഞ പൂച്ച കണ്ണുള്ള ക്രിക്കറ്റ് പ്ലയെർ അജിത് അഗാർക്കർ, പ്രത്യേകിച്ചും പെൺകുട്ടിളുടെ ഇഷ്ട താരമായിരുന്നു അദ്ദേഹം, അത്തരത്തിൽ  അഗാർക്കറിനോടുള്ള അമിതമായ ആരാധന കാരണം കൂട്ടുകാരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയി സാക്ഷാൽ  അജിത് അഗാർക്കർ കാരണം അവിടെ വെച്ച് വിവാഹം കഴിക്കേണ്ടി വന്ന  സന ഫാത്തിമയുടെയും അവിനാശ് കൃഷ്ണന്റെയും ജീവിത കഥയാണ് ഇപ്പോൾ വൈറലാകുന്നത്.

സന ഫാത്തിമ കോളജിൽ പഠിക്കുന്ന കാലം, എന്ത് പറഞ്ഞാലും അവസാനം ചെന്നെത്തുക  അഗാർക്കറിന്റെ പേരിലായിരിക്കും, അദ്ദേഹത്തിന്റെ ഫോട്ടോസ് എല്ലാം ബുക്കിൽ ഒട്ടിച്ച് ആരാധന തലക്ക് പിടിച്ച് നടക്കുന്ന ഒരു കൗമാരക്കാരി. വിവാഹം കഴിക്കുന്നെങ്കിൽ അത് അഗാർക്കറിനെ മാത്രമായിരിക്കും എന്ന് ശപഥം ചെയ്തിരിക്കുന്ന സന ഫാത്തിമ എന്ന പാത്തു. അദ്ദേഹത്തിന്റെ വെള്ളാരം കണ്ണുകളും, ഗണപതിയുടെ പോലത്തെ ആന ചെവിയും, കഴുത്തിലെ സ്വർണ മാലയും, ബൗളിങ്ങിന് വരുമ്പോൾ ആ മാല കിടന്ന് ആടുന്നത് കാണാൻ ഏത് രസമാ.. വളരെ അപൂർവമായിട്ടേ  അദ്ദേഹം ദേഷ്യപെടുകയുള്ളു..

പക്ഷെ ആ ദേഷ്യത്തിനും എന്ത് ഭംഗിയാ കാണാൻ. ഇങ്ങനെ രാവിലെ തുടങ്ങുന്ന വർണകൾ കേട്ട് കൂട്ടുകാരുടെ ചെവി അടിച്ച് പോകാറുണ്ട്, അതിൽ മിക്കവാറും ഇരയാകുന്നത്  പാത്തുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ രഞ്ജിനിയുടേതാണ്, അങ്ങനെ ഒരു ദിവസം രഞ്ജിനി പാത്തുവിനോട് പറഞ്ഞു.. ഡീ നിന്റെ അഗാർക്കറെ പോലെത്തന്നെ ഇരിക്കുന്ന ഒരാളെ എനിക്കറിയാം, ആൾ എന്റെ കൂട്ടുകാരിയുടെ സഹോദരനാണ്, ഈ വരുന്ന ഡിസംബർ പതിനാലിന് അയാളുടെ വിവാഹമാണ്, എന്നെ വിളിച്ചിട്ടുണ്ട്, നീയും കൂടി  വരുകയാണെങ്കിൽ നിനക്കും നേരിട്ട് കാണാമല്ലോ…

ആണോ നോക്കട്ടെ, ചെക്കൻ ശെരിക്കും  അജിത് അഗാർക്കറിനെ പോലെയാണോ, ഫോട്ടോ ഉണ്ടോ  നിന്റെ കയ്യിൽ, അതൊന്നുമില്ല നീ വരുന്നെങ്കിൽ വാ.. ആ ചേട്ടനെ എല്ലാരും വിളിക്കുന്നത് തന്നെ അജിത് അഗാർക്കറേ എന്നാ, ആണോ എങ്കിൽ ഞാനും വരുന്നു, ഓ ആ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം.. അങ്ങനെ ആ ദിവസം എത്തി നേരെ ഓഡിറ്റോറിയത്തിൽ എത്തി, ചെറുക്കനും കൂട്ടരും എത്തിയിട്ടില്ല, കാത്തിരിപ്പൊനൊടുവിൽ പയ്യൻ വന്ന് കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടാൽ  സാക്ഷാൽ അജിത് അഗാർക്കർ ജേഴ്‌സി ഒക്കെ മാറ്റി മുണ്ടും ഷർട്ടും ഇട്ട് വരുന്നത് പോലെ തന്നെയുണ്ട്.

ആ കാഴ്‌ച കണ്ട് അറിയാതെ കണ്ണും തള്ളി നിന്നുപോയി, ചെക്കനും ഒരു ക്രിക്കറ്റ് പ്രാന്തനാണെന്ന് ആരോ പറയുന്നത് കേട്ടു, ഓ ആ പെണ്ണിന്റെ ഭാഗ്യം.. അങ്ങനെ മുഹൂർത്തം അടുത്ത് അപ്പോഴാണ് കഥയിലെ ട്വിസ്റ്റ് നടക്കുന്നത്, കല്യാണപെണ്ണ് വിവാഹ വീഡിയോ എടുക്കാൻ വന്ന ആളുടെ കൂടെ ഒളിച്ചോടി പോയി,  ചെറുക്കന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ  വിവാഹം, അദ്ദേഹം ഇതറിഞ്ഞ് വേദിയിൽ സുഖമില്ലാതെ വീണു, ഇതെല്ലം കണ്ട് കണ്ണും തള്ളി നിന്ന പാത്തു പിന്നെ ഒന്നും ആലോചിച്ചില്ല നേരെ മണ്ഡപത്തിലോട്ട് കയറി നിന്ന് ചെറുക്കനോട് ഒരു ചോദ്യം അജിത് അഗാർക്കറിന് എന്നെ ഇഷ്ടമായോ.. ?

ആയെങ്കിൽ ഈ മുഹർറത്തിൽ തന്നെ നിങളുടെ വിവാഹം നടക്കും, നിങ്ങളുടെ അച്ഛന് ഒന്നും സംഭവിക്കില്ല, അതികം ഒന്നും പറയാനില്ല, ചേട്ടനെപോലെ ഒരു ക്രിക്കറ്റ് അഡിക്റ്റ് ആണ് ഞാനും, എന്ത് പറയുന്നു അവിനാശ് ആവേശത്തോടെ പറഞ്ഞു അതെ ഇഷ്ടമാണ് അങ്ങനെ ആ വിവാഹം നടന്നു. താലി കെട്ടുന്ന സമയത്ത് ബാപ്പയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നിരുന്നു…. അതിലും രസകരമായ മറ്റൊരു കാര്യം സാക്ഷാൽ അജിത് അഗാർക്കരുടെ യഥാർഥ ഭാര്യയുടെ പേരും ഫാത്തിമ എന്നാണ്…..

Leave a Reply

Your email address will not be published. Required fields are marked *