ദുരിതാശ്വാസ നിധിയിലെ ഫണ്ട് പിണറായി വിജയൻ വീണ്ടും അധികാരത്തില്‍ എത്താനുള്ള മാർഗമായി മുൻ കാലങ്ങളിലെ പോലെ ഇവർ എടുക്കും ! കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന ആളാണ് മുഖ്യമന്ത്രി ! അഖിൽ മാരാർ !

മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് അഖിൽ മാരാർ. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹം തന്റെ നിലപാടുകൾ എപ്പോഴും ഉറക്കെ വിളിച്ചുപറയുന്ന കൂട്ടത്തിലാണ് ഇപ്പോഴിതാ അത്തരത്തിൽ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെ കുറിച്ച് അഖിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ദുരന്തങ്ങളില്‍ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി, മറിച്ച്‌ ദുരന്തങ്ങള്‍ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായിയെന്നാണ് അഖിൽ പറയുന്നത്.

കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് സർക്കാർ വയനാട്ടിലെ ദുരന്തത്തിന് കൂട്ടുനിന്നുവെന്ന് അഖില്‍ വിമർശിച്ചു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ജൂലൈ 13 നു കേന്ദ്രം പറഞ്ഞു.. കേരള സെ ലാൻഡ്സ്ലൈഡ് ഹോനേ കി സംഭാവന ഹേ…മുഖ്യമന്ത്രി മനസിലാക്കിയത് ലാൻഡ്സ്ലൈഡ് ഉണ്ടായാല്‍ സംഭാവന പിരിക്കാം…അത് കൊണ്ട് ദുരന്ത നായകൻ പതിവ് പോലെ എല്ലാ ദുരന്തങ്ങളും ആഘോഷോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ദുരന്തങ്ങളില്‍ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി മറിച്ചു ദുരന്തങ്ങള്‍ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായി.. (പ്രളയം, കൊറോണ )

2018ഇല്‍ പ്രളയം സർക്കാർ വരുത്തി തീർത്തത് ആണെങ്കില്‍ ഇത്തവണ മുന്നറിയിപ്പ് കാര്യമായി എടുക്കാതെ ഭാഗീകമായി കൂട്ടു നിന്നു എന്ന് പറയാം.നിലവിലെ പ്രധാന ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണോ വേണ്ടയോ എന്നതാണ്..  100%ദുരിതാശ്വാസ നിധിയിലേക്ക് ചെല്ലുന്ന പണത്തിനു സുതാര്യത ഉണ്ട്. എന്നാല്‍ അത് ചിലവഴിക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ വിവേചന അധികാരം ഉണ്ട് എന്നതും. കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റൻ ആയും മാത്രം മാറും. സഹായം വീണ്ടും അധികാരത്തില്‍ എത്താനുള്ള മാർഗമായി മുൻ കാലങ്ങളിലെ പോലെ ഇവർ എടുക്കും.

ദു,ര,ന്ത വാർത്ത ഇങ്ങനെ, പലയിടത്തും നിറഞ്ഞു നിൽക്കുമ്പോൾ  സഹായം ചെയ്യാൻ ഓടുന്നവരുടെ വലിയ ബഹളം കാണാം. അത് കൊണ്ട് തന്നെ നിലവിലെ സഹായം പലപ്പോഴും അതിരു കടന്ന് പോകും. വയറു നിറഞ്ഞവന് അധികം വരുന്ന ഭക്ഷണം വേസ്റ്റ് ആകും പോലെ പല സഹായങ്ങളും ഫലപ്രദമല്ല. എന്നാല്‍ ഒരു മാസം കഴിഞ്ഞാല്‍ ആരും ഇവരെ തിരിഞ്ഞു നോക്കില്ല.. അർജുന് വേണ്ടി കാത്തിരുന്ന മലയാളി ഇപ്പോള്‍ അർജുനെ ഓർക്കുന്ന കൂടി ഉണ്ടാകില്ല. അർജുൻ വിഷയത്തില്‍ വൈകാരികത ആളി കത്തിച്ചു അവസാനം ആപ്പില്‍ കൊണ്ട് സാമാനം വെച്ച അവസ്ഥയില്‍ ഇരുന്ന അരുണ്‍ കുമാറിനെ പോലെയുള്ള മാധ്യമപ്രവർത്തകർക്ക് വലിയ ആശ്വാസമായിരുന്നു ഈ ദുരന്തം.

ജീവിതത്തിലേക്ക്, പഴയതുപോലെ തിരിച്ചു വരുക പലർക്കും പ്രയാസമാണ്.. എന്നിരുന്നാലും വീട് നഷ്ട്ടപെട്ടവർക്ക് നാളെ പുനരദിവാസം ഉണ്ടാകണം.. അവർക്ക് വേണ്ടി 3 വീടുകള്‍ വെച്ച്‌ നല്‍കാൻ ഞാനും സുഹൃത്തുക്കളും തീരുമാനിച്ചു.ദുരന്തം ആവർത്തിച്ചു സംഭവിക്കുന്ന വയനാടൻ മണ്ണിലല്ല. ഭയപ്പാടില്ലാതെ ജീവിക്കാൻ കഴിയുന്ന ഞങ്ങളുടെ നാട്ടിലേക്ക്. 5സെന്റ് സ്ഥലവും വീടും ഞങ്ങളുടെ വക. നിലവിലെ സാഹചര്യം മാറി കഴിയുമ്പോൾ  വീണ്ടും ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് ഈ ദുരന്ത ഭൂമിയുടെ ഓർമ്മകള്‍ മറന്ന് ഞങ്ങളുടെ നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കില്‍ ചേർത്ത് പിടിക്കാൻ ഞങ്ങള്‍ തയ്യാർ..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *