
അദ്ദേഹം ചികിത്സക്കായി അമേരിക്കയിലേക്ക് പോകാൻ കാരണമുണ്ട് ! 73വയസ്സിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല ! അഖിൽ മാരാർ
മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് ബിഗ് ബോസ് വിജയിയും സംവിധായകനും നടനുമായ അഖിൽ മാരാർ. കഴിഞ്ഞ കുറച്ച് ദിവാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ മമ്മൂക്കയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്ന് നിരവധി ദുഷ് പ്രചാരണങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിൽ മമ്മൂക്കയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഖിൽ മാരാർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ കത്തിച്ചു വാദ പ്രതിവാദങ്ങൾ നിരത്തി ആഘോഷിക്കുകയാണ് ചിലർ, മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി-മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിൽഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളിൽ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളിൽ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂർണമായ അർപ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുൻ കാലങ്ങളിൽ പുലർത്തി വന്ന ഭക്ഷണക്രമങ്ങൾ പിന്തുടരാൻ കഴിയാത്ത അവസ്ഥ വന്നു..

ഈ 73വയസ്സിൽ ലോകത്ത് വേറൊരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല.. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി.. അസുഖം വരാത്ത മനുഷ്യർ ഉണ്ടോ ലോകത്ത് .. മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി.. അത് ടെസ്റ്റ് ചെയ്തു.. നിലവിൽ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങൾ എല്ലാം പൂർത്തിയാക്കി ലാലേട്ടനും നയൻ താര എന്നിവർക്കൊപ്പം ഉള്ള രംഗങ്ങൾ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യം…
എപ്പോൾ ഏതുസമയത്തും ഒരു മെസ്സേജ് അയച്ചാൽ അതിന് മറുപടി തരുന്ന മമ്മൂക്ക കഴിഞ്ഞ ദിവസവും അദ്ദേഹം സുഖമായിരിക്കുന്നു എന്ന മറുപടി എനിക്ക് അയച്ചിരുന്നു… ഈ സിനിമയുടെ കഥ പറയാൻ മഹേഷ് നാരായണൻ മുംബൈയിൽ വന്നപ്പോൾ മുതൽ ദാ ഇപ്പോൾ വരെ ഞാനും ഇതിന്റെ നിശബ്ദമായ ഭാഗമാണ്…ഇന്നലെകളിൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കിയ ആസ്വാദ്യകരമാക്കിയ പ്രിയപ്പെട്ട മമൂക്കയും ലാലേട്ടനും ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ… പ്രാർത്ഥനകൾ എന്നും അഖിൽ കുറിച്ചു.
Leave a Reply