
ആ സിനിമയുടെ പരാജയം ഒരർഥത്തിൽ ശ്രീനിവാസന് കിട്ടിയ നല്ല മറുപടിയാണ് ! ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടത് മോഹൻലാലിനെ ആണ് ! സംവിധായകൻ പറയുന്നു !
അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ഒന്നാണ് അഭിമുഖങ്ങളിൽ താരങ്ങൾ നേരിടുന്ന ചോദ്യങ്ങളും അതിന് മറുപടി പറയേണ്ട രീതിയും, നടൻ ശ്രീനാഥ് ഭാസി ചാനൽ അവതാരകയോട് വളരെ മോശമായി സംസാരിച്ചതും തുടന്ന് ഉണ്ടായ പ്രശ്നങ്ങളുമാണ് ഇത്തരം ചർച്ചകൾക്ക് ഒരു കാരണമായി മാറിയത്. ഈ വിഷയത്തിൽ താരങ്ങൾ ഉൾപ്പടെ പലരും തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു, ആ കൂട്ടത്തിൽ ഇപ്പോഴിതാ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് യുവ സംവിധായകൻ അഖിൽ മാരാർ. മോഹൻലാലിൻറെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്..
അഭിമുഖങ്ങളിൽ പോയി ഇരിക്കുമ്പൾ ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ മുണ്ട് പൊക്കി കാണിക്കണ്ട, ദാ… ഇത് പോലെ അങ്ങ് എടുത്ത് ഉടുത്താൽ മതി എന്നാണ്… അദ്ദേഹം പങ്കുവെച്ച ആ വിഡിയോയിൽ ശ്രീനിവാസനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം പറയുന്ന മറുപടിയാണ് ശ്രദ്ധേയം. തനിക്ക് ഇഷ്ടപെടാത്ത ചോദ്യങ്ങൾ വന്നപ്പോൾ വൈകാരികമായി പ്രതികരിച്ച് പ്രശ്നമുണ്ടാക്കാതെ സൗമ്യമായും അതേസമയം കാമ്പുള്ളതുമായ മറുപടിയാണ് സഹപ്രവർത്തകൻ ശ്രീനിവാസനെ കുറ്റപ്പെടുത്താൻ അവതാരകനെ അനുവദിക്കാതെ മോഹൻലാൽ നൽകിയത്.
മോഹൻലാലും ശ്രീനിവാസനും തമ്മിൽ ഉണ്ടായ ചില ഈഗോ പ്രശ്നങ്ങൾ മലയാളികൾക്ക് അറിവുള്ള കാര്യമാണ്. വർഷങ്ങൾക്ക് മുമ്പ് പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ എന്ന സിനിമ ശ്രീനിവസാൻ തന്നെ തിരക്കഥയെഴുതി അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച ഒരു സിനിമ ആയിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം മോഹൻലാലിനെ പരിഹസിക്കാൻ വേണ്ടി മനപൂർവം ശ്രീനിവാസൻ ചെയ്തതാണെന്ന് വിമർശനവും വന്നിരുന്നു. അതുപോലെ തന്നെ ആയിരുന്നു, ഉദയനാണ് താരവും.

പക്ഷെ ഇന്ന് ഈ നിമിഷം വരെയും ആ സിനിമയെ സംബന്ധിച്ചോ, ശ്രീനിവാസനെ പരിഹാസിക്കാൻ വേണ്ടിയോ മനപ്പൂർവം തന്നെ മോഹൻലാലിനോട് ഇക്കാര്യത്തെ കുറിച്ച് പലരും ചോദിച്ചപ്പോഴും, ഒരിക്കൽ പോലും തന്റെ സുഹൃത്തിനെ മോശക്കാരനാക്കി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് സംരക്ഷിക്കുന്ന രീതിയിലാണ് മോഹൻലാൽ സംസാരിച്ചിട്ടുള്ളത്. എന്നാൽ വീണ്ടും അവതാരകൻ സത്യത്തിൽ ആ സിനിമയുടെ പരാജയം ശ്രീനിവാസന് കിട്ടിയ നല്ലൊരു മറുപടി ആണെന്ന് അവതാരകൻ പറയുമ്പോഴും മോഹൻലാൽ മറുപടി പറഞ്ഞ് തുടങ്ങിയിരുന്നു. അത് ഇങ്ങനെയായിരുന്നു.
ഞാൻ ആ സിനിമ കണ്ടിട്ടില്ല. ആ സിനിമയെ കുറിച്ച് ഞാൻ ഒരിക്കലും അതിനെ നിങ്ങൾ ഈ പറഞ്ഞത് പോലെ ഒന്നുമല്ല എടുത്തിട്ടുള്ളത്, അങ്ങനെ ചെയ്യുന്ന ഒരാളല്ല ശ്രീനിവാസൻ. ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താൽപര്യമില്ല. കാരണം നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കാം. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് എന്താ കാര്യം.
ഒരു അഭിമുഖം എന്ന് പറയുമ്പോൾ നിങ്ങൾ എന്താണ് ഭാവിയിൽ ചെയ്യാൻ പോകുന്നത് തുടങ്ങി വളരെ പോസറ്റീവായിട്ടുള്ള കാര്യങ്ങളിലൂടെ സംസാരിക്കാനാണ് എനിക്കും താൽപര്യം. ശ്രീനിവാസൻ അത് പറഞ്ഞു, ഇത് പറഞ്ഞുവെന്നുള്ള കാര്യങ്ങളെല്ലാം എത്രയോ നാളുകൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ്.. ഞങ്ങൾ ഒരുമിച്ച എത്രയോ നല്ല സിനിമകൾ ഉണ്ട് അതിനെ കുറിച്ച് സംസാരിക്കാത്തത് എന്താ.. നെഗറ്റീവായിട്ടുള്ള ആസ്പെക്ടുകൾ എന്തിനാണ് സംസാരിക്കുന്നത്’, എന്നാണ് ചെറു ചിരിയോടെ സൗമ്യമായി മോഹൻലാൽ അവതാരകനോട് ചോദിച്ചത്…
Leave a Reply