
വിദ്യാഭ്യാസം തൊട്ട് തീണ്ടിയിട്ടില്ലാത്ത, വിവരക്കേട് മാത്രം വശമുള്ള ആളാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി ! മന്ത്രി ശിവൻകുട്ടിക്കെതിരെ അഖിൽ മാരാർ !
സിനിമ രാഷ്ട്രീയ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള, ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും, സംവിധായകൻ കൂടിയായ അഖിൽ മാരാർ തന്റെ വ്യക്തമായ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളുകൂടിയാണ്. ഇപ്പോഴിതാ നമ്മുടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് അഖിൽ മാരാർ. ‘വിദ്യാഭ്യാസമെന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്ത യാതൊരു അറിവും ബോധവുമില്ലാത്ത, വിവരക്കേട് മാത്രം പറയുന്ന വ്യക്തിയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി. ചുക്ക് ഏതാണ് ചുണ്ണാമ്പ് ഏതാണെന്ന് പുള്ളിക്ക് അറിയില്ല. എന്ത് ശരി, എന്ത് തെറ്റെന്ന് അറിയില്ല. ബ്ബ..ബ.. ബ എന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്. പരിഹസിച്ചതല്ല. ദേഷ്യം വരികയാണ്’ എന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ പ്രതിഷേധ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുകയാണ്, യുവതലമുറയ്ക്കിടയില്‍ ഉയർന്ന് വരുന്ന അക്രമവാസനയുടെ പശ്ചാത്തലത്തിലായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. താമരശ്ശേരിയില്‍ ഷഹബാസ് എന്ന പത്താംക്ലാസുകാരനെ മ,ർദ്ദി,ച്ച് കൊ,ല,പ്പെടുത്തിയ കേസിലെ കുറ്റാരോപിതർക്ക് പരീക്ഷ എഴുതാന്‍ അനുമതി കൊടുത്തതിനേയും അഖിൽ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു.
കൊലപാതിയും ക്രിമനകളുമായ ഈ കുട്ടികൾക്ക് പരീക്ഷ എഴുതാന്‍ അവസരം കൊടുക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ പൊതു സമൂഹത്തിന് നൽകുന്നത്. പണ്ട് കോപ്പി അടിച്ച് കഴിഞ്ഞാല്‍ ഡീ ബാർ ചെയ്യും. കോപ്പി അടിക്കുന്നത് ഡീബാറും കൊന്നാല്‍ കുഴപ്പവും ഇല്ലെന്ന്, എന്ത് സിസ്റ്റമാണ് ഇത്. നമുക്ക് അറിയാവുന്ന ഇന്‍ഫ്ലൂവേഴ്സും സിനിമക്കാരുമൊക്കെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇത്തരത്തില്‍ അറസ്റ്റിലാകുന്നവരൊക്കെ വളരെ കൂളായി പുറത്തിറങ്ങി നടക്കുവാണ്. അവർക്ക് വീണ്ടും റീച്ച് കിട്ടുകയാണ്, വീണ്ടും സ്റ്റാറായി മാറുകയാണ്. ഈ കാലത്ത് ഇത് കാണുന്ന ഒരു പയ്യന്‍ വിചാരിക്കുക ഇതൊക്കെ ഇത്രയേയുള്ളുവെന്നാണ്.

ഇവന്മാരുടെ ആ ഓഡിയോ നമ്മൾ എല്ലാവരും കേട്ടതല്ലേ, അതിൽ ഒരുത്തൻ പറയുന്നുണ്ടല്ലോ ആള്‍ക്കൂട്ടത്തിനിടയില്‍ ഇട്ട് അടിച്ച് കൊന്നാല്‍ ഒരു പ്രശ്നവും ഇല്ലല്ലോയെന്ന്. പൂച്ചയേയും പട്ടിയേയും കൊ,ന്ന് കഴിഞ്ഞാല്‍ മേനക ഗാന്ധി ഇടപെടും. മനുഷ്യനെ കൊല്ലുന്നത് ആണല്ലോ ഇവിടെ ഒരു പ്രശ്നവും ഇല്ലാത്തത്. അത്തരം മൈന്‍ഡ് സെന്റിലേക്ക് കുട്ടികളെത്തി. പണ്ടൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ അടികൂടും. കൈകൊണ്ടുള്ള ഇടിക്ക് ആഘാതം പറ്റിപ്പോയാല്‍ അവന്റെ അടുത്ത് പോയിരുന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ച് നമ്മള്‍ കരയും.
എന്നാൽ ഇന്നത്തെ കുട്ടികളുടെ മനസ് അതാണോ, അവന്റെ കണ്ണ് പോയെടാ എന്നൊക്കെ എന്ത് കൂളായിട്ടാണ് പറയുന്നത്. അങ്ങനെയുള്ളവരെയാണ് ഈ സർക്കാർ പരീക്ഷ എഴുതിക്കുന്നത്. ഇതിലൂടെ മറ്റ് കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് ലഭിക്കുന്നത്. ദുബായിലേതൊക്കെ പോലെ തെറ്റ് ചെയ്താല്‍ ഭയപ്പെടുന്ന ശിക്ഷ കിട്ടണം. ഇവിടെ ആണെങ്കില്‍ ജയിലില്‍ ചെന്ന് കഴിഞ്ഞ് വിശാലമായ ഫുഡ്ഡും തിന്ന് പുറത്ത് ഇറങ്ങുമ്പോള്‍ ഇവന്മാർ ഹീറോയാണ്. പിന്നെ ഏതെങ്കിലും രാഷ്ട്രീയക്കാർ ദത്തെടുത്ത് രാഷ്ട്രീയ ഗുണ്ടകളാക്കി മാറ്റുമെന്നും അഖില്‍ മാരാർ പറയുന്നു.
Leave a Reply