ഭാരതം വളരെ മുന്നേറി ! ഇന്ത്യന്‍ പാസ്പോര്‍ട് കാണിക്കുമ്പോള്‍ വിദേശ രാജ്യങ്ങളിൽ ആദരവ് ലഭിക്കുന്നു ! അനുഭവം പങ്കുവെച്ച് അക്ഷയ് കുമാർ!
ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയെ പലരും ആരാധിക്കുക കൂടി ചെയ്യുന്നു എന്നത് വളരെ ശ്രദ്ധ നേടുകയാണ്. ബോളിവുഡിലെ താരങ്ങൾ പലരും മോദിയെ തങ്ങളുടെ ആരാധ്യ പുരുഷനായി കാണുന്നു എന്ന് അവർ തന്നെ തുറന്ന് പറഞ്ഞിരുന്നു, അതിൽ കിംഗ് ഖാൻ ഷാരൂഖ് ഖാൻ മുതൽ കങ്കണ വരെയുണ്ട്. ഇപ്പോഴിതാ നടൻ അക്ഷയ് കുമാർ മോദിജിയുടെ നേതൃത്വത്തിൽ രാജ്യം ഒരുപാട് മാറിയെന്നും മറ്റു രാജ്യങ്ങളിൽ ഇന്ത്യക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് അക്ഷയ്.
അടുത്തിടെയാണ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പാസ്പോര്‍ട് ലഭിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ടുമായി വിദേശങ്ങളില്‍ പോകുമ്പോള്‍ ഇപ്പോള്‍ ആദരവ് കിട്ടുന്നുവെന്ന് പറയുകയാണ് താരം. ടൈംസ് നൌവിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ മനസുതുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഭാരതം വളരെ മുന്നേറി എന്ന ഒരു ഫീലാണ് വിദേശത്തെ ഏയര്‍പോര്‍ട്ടുകളില്‍ ഇന്ത്യന്‍ പാസ്പോര്‍ട് കാണിക്കുമ്പോള്‍ ലഭിക്കുന്നത്. നമ്മള്‍ വിദേശത്താണെങ്കില്‍ ഇപ്പോള്‍ ഏറെ ആദരവ് കിട്ടുന്നു. അവര്‍ “ഓ, നിങ്ങള്‍ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്ന് ചോദിക്കുന്നു” നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
1990-2000 കാലഘട്ടത്തില്‍ തുടർച്ചയായി പതിനഞ്ചോളം സിനിമകൾ പരാജയപ്പെട്ടതോടെ മനസ് മടുത്തു, അങ്ങനെയാണ് താൻ കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്തത് എന്നും അക്ഷയ് പറയുന്നു. എന്നാൽ അടുത്തിടെ ഇന്ത്യയാണ് തനിക്ക് എല്ലാം, അതിനാല്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍ മുൻപ് പറഞ്ഞിരുന്നു. കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ ആളുകള്‍ തന്നെ പരിഹസിക്കുകയും പരുഷമായി സംസാരിക്കുകയും ചെയ്യുമ്പോള്‍ തനിക്ക് വളരെ വിഷമം തോന്നിയിരുന്നു.
എന്നാൽ ഇന്ത്യയാണ് എനിക്ക് എല്ലാം. എനിക്ക് സ്വന്തമായി ഉള്ളതെല്ലാം ഞാന്‍ ഇവിടെ നിന്ന് സമ്പാദിച്ചതാണ്. അവയെല്ലാം തിരികെ നല്‍കാന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി തോന്നുന്നു. ആളുകള്‍ എന്റെ പൗരത്വത്തെ ചോദ്യം ചെയ്തപ്പോൾ ഞാൻ ഏറെ വിഷമിച്ചിരുന്നു. കനേഡിയൻ പാസ്പോർട്ട് ഉപേക്ഷിച്ച് ഇപ്പോൾ പഴയത് പോലെ താൻ ഭാരതീയൻ ആയി മാറിയെന്നും അക്ഷയ് തുറന്ന് പറയുന്നു.
Leave a Reply