എന്റെ രാജകുമാരിക്ക് ഇന്ന് പത്താം പിറന്നാൾ ! ഞങ്ങൾക്ക് എന്നും നീ അഭിമാനമാണ് ! ഇത് സുകുമാരൻ തന്നെ ആണല്ലോ എന്ന് ആരാധകരും അലംകൃതക്ക് ആശംസകൾ !

ഇന്ന് മലയാള സിനിമ മേഖലയിൽ മുൻ നിരയിൽ നിൽക്കുന്ന നടനാണ് പൃഥ്വിരാജ്, അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം ഒരു നിർമ്മാതാവും ഡിസ്ട്രിബൂട്ടറും കൂടിയാണ്. ഇപ്പോഴിതാ തന്റെ മകളുടെ പത്താം ജന്മദിനത്തിൽ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ,  ഹാപ്പി ബര്‍ത്ത് ഡേ സണ്‍ഷൈന്‍. ഈ ലോകത്ത് നിന്റെ 10 വര്‍ഷങ്ങള്‍. ഒരു കുടുംബത്തിന്റേതായ പല കാര്യങ്ങളും നീ ഞങ്ങള്‍ക്ക് കാണിച്ച്‌ തന്നു. മമ്മയ്‌ക്കും ഡാഡയ്‌ക്കും എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനമാണ്. നല്ലൊരു മനുഷ്യനായി നീ വളരുന്നതില്‍ സന്തോഷം. ഡാഡയുടെയും മമ്മയുടെയും ബ്ലോക്ക് ബസ്റ്ററായി തുടരുക. വരും വര്‍ഷങ്ങളില്‍ നീ കൂടുതല്‍ മികച്ചതായി വരുന്നതിന് കാത്തിരിക്കുന്നു എന്നുമായിരുന്നു പൃഥ്വി കുറിച്ചത്.

മകള്‍ ക്യാമറ കണ്ണുകളില്‍ അധികം പെടാതെ പൃഥിയും ഭാര്യ സുപ്രിയയും ശ്രദ്ധിക്കാറുണ്ട്. അഭിമുഖങ്ങളിലെല്ലാം അലംകൃതയെക്കുറിച്ച്‌ വാചാലരാവാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമാണ് മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കിടാറുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ പുതിയതായി പങ്കുവെച്ച ചിത്രം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്.  മണിക്കൂറുകള്‍ക്കകം ഒന്നര ലക്ഷത്തിലധികം പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി അലംകൃതയ്‌ക്ക് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്. അതുപോലെ അലക്കൃത അച്ഛാച്ഛനായ നടൻ സുകുമാരന്റെ തനി പകർപ്പാണെന്നാണ് ആരാധകരിൽ ചിലരുടെ കമന്റ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *