ഞാന്‍ ചേട്ടനെ മറന്നു, ആരും ഓര്‍മ്മിപ്പിച്ചില്ല; ഇന്ദ്രജിത്തിനോട് ക്ഷമ ചോദിച്ച് അല്‍ഫോണ്‍സ് പുത്രന്‍ ! വളരെ നന്നായി എന്ന് ആരാധകരും !

പ്രേമം എന്ന ഒരൊറ്റ ചിത്രം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധ നേടുകയും ആരാധകർ ഉണ്ടാകുകയും ചെയ്ത ആളാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം എന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രവും ഹിറ്റായിരുന്നു. എന്നാൽ അതിനു ശേഷം ഏഴ് വർഷത്തെ ഗ്യാപ്പിന് ശേഷം അദ്ദേഹം  പൃഥ്വിരാജിനെ സംവിധായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഗോൾഡ് വമ്പൻ പരാജയമായിരുന്നു. ചിത്രത്തിൽ പൃഥ്വിക്ക് ഒപ്പം നയൻതാരയും ഒന്നിച്ചതോടെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകിയിരുന്നത്. എന്നാൽ ചിത്രം ആദ്യ ദിവസം തന്നെ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു.

ഗോൾഡി,ന്റെ പരാജയത്തോടെ അൽഫോൻസ് പുത്രൻ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴും ഇതിന്റെ പേരിൽ അദ്ദേഹം സൈബർ ട്രോളുകളും മറ്റും നേരിടുന്നുണ്ട്. ഇപ്പോഴതാ തനിക്കും തന്റെ ചിത്രത്തിനും എതിരെയുള്ള വിമർശനങ്ങളോട് കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചും അദ്ദേഹം ശശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയതായി അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിനെയും മല്ലിക സുകുമാരനേയും ഗോള്‍ഡില്‍ അഭിനയിപ്പിച്ചപ്പോള്‍ ഇന്ദ്രജിത്തിനെ താന്‍ മറന്നു പോയെന്ന് അല്‍ഫോണ്‍സ് കുറിച്ചു. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ.. ദി മിസ്റ്ററി. ദി ഓപ്പണിംഗ് സീന്‍. ജോഷിയും അമ്മയുമായി ജീവിച്ചതിന് രണ്ടു പേര്‍ക്കും നന്ദി. അതുപോലെ  സുകുമാരന്‍ സാറിന് എന്റെ ഭാഗത്ത് നിന്നും പ്രത്യേക നന്ദി. എന്നാൽ  ഇന്ദ്രജിത്ത് ചേട്ടന്‍ എന്നോട് ക്ഷമിക്കണം. സുകുമാരന്‍ സാറിനേയും മാഡത്തിനേയും രാജുവിനേയും അഭിനയിപ്പിച്ചപ്പോ ചേട്ടനെ മറന്നു പോയി. ആരും ഓര്‍മിപ്പിച്ചില്ല. പക്ഷേ സിനിമയൊക്കെ കഴിയാറായപ്പോ എനിക്കെന്തോ മിസ്സിങ് തോന്നി. ആ മിസ്സിങ് ചേട്ടന്‍ തന്നെയാണ്. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ട് ഇന്ദ്രജിത്ത് ചേട്ടാ. ഗോള്‍ഡിലെ ബി.ജി.എം., ജിംഗിള്‍സ്, പാട്ടുകള്‍ എല്ലാം ഒന്നൊന്നായി റിലീസ് ചെയ്യാന്‍ പോവുകയാണ്. ഒന്നും ക്രമത്തിലായിരിക്കില്ല. അത് ഉറപ്പാണ് എന്നും അദ്ദേഹം കുറിക്കുന്നു. എന്നാൽ ഈ വാർത്തക്ക് ആരാധകർ  കമന്റ് അത് വളരെ നല്ലൊരു തീരുമാനമായിരുന്നു, ഇന്ദ്രജിത്തിനെ അഭിനയിപ്പിക്കാതിരുന്നത് എന്നാണ്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *