ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്ത് ഉണ്ടായ ആ ചിരി ഞാൻ ഒരിക്കലും മറക്കില്ല ! എന്റെ സിനിമകൾ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതി ! വീണ്ടും ട്രോൾ ഏറ്റുവാങ്ങി അൽഫോൻസ് പുത്രൻ !

പ്രേമം, നേരം  എന്നീ ചിത്രങ്ങൾ കൊണ്ട് ലോകം മുഴുവൻ ആരാധകരെ ശ്രിട്ടിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമം മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ അതിനു ശേഷം ഏഴ് വർഷത്തെ ഗ്യാപ്പിന് ശേഷം അദ്ദേഹം  പൃഥ്വിരാജിനെ സംവിധായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഗോൾഡ് വമ്പൻ പരാജയമായിരുന്നു. ചിത്രത്തിൽ പൃഥ്വിക്ക് ഒപ്പം നയൻതാരയും ഒന്നിച്ചതോടെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകിയിരുന്നത്. എന്നാൽ ചിത്രം ആദ്യ ദിവസം തന്നെ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു.

ഗോൾഡിന്റെ പരാജയത്തോടെ അൽഫോൻസ് പുത്രൻ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴും ഇതിന്റെ പേരിൽ അദ്ദേഹം സൈബർ ട്രോളുകളും മറ്റും നേരിടുന്നുണ്ട്. ഇപ്പോഴതാ തനിക്കും തന്റെ ചിത്രത്തിനും എതിരെയുള്ള വിമർശനങ്ങളോട് കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചിരിക്കുകയാണ് അൽഫോൻസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും ഗോള്‍ഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണെന്നറിയാം. അത് നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെയല്ല. പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്റെ മുഖം കാണിക്കില്ല.

നിങ്ങൾ ഒരു കാര്യം ഓർക്കണം ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം, എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താല്‍, ഞാന്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും. ഞാന്‍ പഴയതുപോലെയല്ല.

ഞാന്‍ വീഴുമ്പോള്‍ എന്റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്നയാളാണ്. എന്നാൽ ഇവിടെ  ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ആ  ചിരി അത്  ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും എന്നും അദ്ദേഹം കുറിച്ചു….

ഈ കുറിപ്പിന് കമന്റുമായി എത്തിയ ആരാധകന് വീണ്ടും അദ്ദേഹം മറുപടി നൽകി, ഗോള്‍ഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ച് അടുത്ത പടം ഇറക്ക്, സീന്‍ മാറും,’ എന്നായിരുന്നു കമന്റ്.ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, ഇത് തെറ്റാണ് ബ്രോ, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന്‍ സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയില്‍ എന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി. അപ്പോള്‍ ഇനി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം എന്നായിരുന്നു ആ മറുപടി.

ഇപ്പോഴതാ കമൽഹാസന് മാത്രമാണ് തന്നെ വിമർശിക്കാൻ അവകാശം എന്ന് പറഞ്ഞത് വീണ്ടും ട്രോൾ ആയിരിക്കുകയാണ്. ഇനി പുത്രന്റെ സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യണ്ട, പകരം കമൽ ഹാസന്റെ വീട്ടിൽ ഇരുന്ന് നിങ്ങൾ രണ്ടുപേരും മാത്രം കണ്ടാൽ മതിയെന്നാണ് പുതിയ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *