
‘ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’ ! ചിത്രം പങ്കുവെച്ച് അൽഫോൻസ് പുത്രൻ ! കമന്റുകളുമായി ആരാധകർ !
ഇപ്പോൾ ലോകമെങ്ങും ജയിലർ തരംഗമാണ്. രജനികാന്ത് നായകനായി എത്തിയ ചിത്രം സൂപ്പർ ഹിറ്റും കഴിഞ്ഞ് മെഗാ ഹിറ്റിലേക്ക് പോയ്കൊണ്ടിരിക്കുകയാണ്, ഇന്ത്യ ഒട്ടാകെ മറ്റു ചിത്രങ്ങളെ പിന്നിലാക്കി ജയിലർ കോടികൾ കളക്ഷനുകളുമായി മുന്നേറുകയാണ്. ചിത്രത്തിൽ മലയത്തിന് അഭിമാനമായി മോഹൻലാൽ വിനായകൻ എന്നിവരുമുണ്ട്. താരങ്ങൾ ഉൾപ്പടെ ചിത്രം കണ്ട ശേഷം മികച്ച അഭിപ്രായമാണ് പറയുന്നത്. ഈ അവസരത്തിൽ ഇപ്പോഴിതാ സംവിധായകൻ അൽഫോൻസ് പുത്രൻ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മാത്യുസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ലോകമെങ്ങും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിൻറെ മാത്യുവിനെ കുറിച്ചുള്ള സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രെദ്ധനേടുകയാണ് .’ജയിലര്‍’ സിനിമയിലെ മോഹൻലാലിന്റെ ചിത്രം പങ്കുവച്ചായിരുന്നു അല്‍ഫോൻസിന്റെ പ്രതികരണം. ‘ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’, എന്ന ക്യാപ്ഷനോട് കൂടിയാണ് അല്‍ഫോന്‍സ് പങ്കുവെച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

എന്നത്തേയും പോലെ അൽഫോൺസിനെ വിമര്‍ശിക്കുന്നവരും എന്നാൽ അങ്ങനെ ഒരു ചിത്രം സംഭവിക്കട്ടെയെന്നും സമയമെടുത്ത് ചെയ്താല്‍ മതിയെന്നുമൊക്കെയാണ് കൂടുതൽ കമെന്റുകള്‍. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്ത ഗോൾഡ് എന്ന പൃഥ്വിരാജ് ചിത്രം ഏറെ വിമർശനം നേരിടുകയും ഒപ്പം വലിയ പരാജയവുമായിരുന്നു. അതിനു ശേഷം അദ്ദേഹം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം..
Leave a Reply