
ഈ പതിനെട്ട് വയസുനുള്ളിൽ 25 ലക്ഷത്തോളം വരുന്ന കടബാധ്യത തീർക്കാൻ കഴിഞ്ഞ അൽസബീത്ത് ! ഇന്നത്തെ തലമുറക്ക് മാതൃകയാക്കാം ! ജന്മദിന ആശംസകൾ നേർന്ന് മലയാളികൾ
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് കേശു എന്ന് വിളിക്കുന്ന അൽസാബിത്ത്. ലഹരിക്ക് അടിമയായി ജീവിതം തന്നെ നശിപ്പിക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാർക്കിടയിൽ ഇന്ന് അൽസാബിത്തിനെ പോലൊരു ആളെ ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണ്., ചെറുപ്രായത്തിൽ തന്നെ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്ന കുട്ടിയാണ് അൽ സാബിത്ത്. ഏഴാം വയസ്സിലാണ് അൽസാബിത്ത് അഭിനയം തുടങ്ങിയത്. ഈ പ്രായത്തിനിടെ അധ്വാനിച്ചു വീട്ടിലെ കടങ്ങൾ എല്ലാം വീട്ടിയ അൽ സാബിത്ത് എല്ലാ ചെറുപ്പക്കാർക്കും ഒരു മാതൃകയാണ്. ഏതാണ്ട് 25 ലക്ഷത്തോളം വരുന്ന കടബാധ്യതയാണ് അൽ സാബിത്ത് വീട്ടിയത്. അടുത്തിടെ ഒരു കാറും അൽ സാബിത്ത് സ്വന്തമാക്കിയിരുന്നു. അൽ സാബിത്തിന്റെ 18-ാം പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്‌ടമായ അൽസാബിത്തിനെ വളർത്താൻ അമ്മ ഏറെ ബുദ്ധിമുട്ടിയിരുന്നു, കേശുവിനെ തന്റെ മകനെ കുറിച്ച് അമ്മ പറയുന്നതിങ്ങനെ, വിവാഹ ശേഷം മക്കളില്ലാതെ വിഷമിച്ച സമയത്ത് അമ്പലങ്ങളും പള്ളികളും എല്ലാം നേര്ച്ച ഇട്ടു കിട്ടിയ നിധിയാണ് അവൻ. മണ്ണാറശാലയിൽ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട് അങ്ങനെ കിട്ടിയ മോനാണ്, എല്ലാം ഈശ്വരന്റെ അനുഗ്രഹമാണ്. അവൻ ആദ്യമായി അഭിനയിച്ചത് ഒരു അയ്യപ്പന്റെ ആൽബത്തിലാണ്, ആ ഭഗവാന്റെ അനുഗ്രഹവും എന്റെ മകൻ കിട്ടിയിട്ടുണ്ടാകും എന്നും ഉമ്മ പറയുന്നു.

അതേസമയം, സമൂഹ,, മാധ്യമങ്ങൾ വഴി തന്റെ മകനെ തന്ത വൈബ്, കിളവൻ കേശു എന്നൊക്കെ പരിഹസിക്കുന്നതിനെ കുറിച്ചും അമ്മ പ്രതികരിച്ചു, എന്റെ മോന് തന്ത വൈബാണെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് വിഷമം തോന്നാറില്ല. അഭിമാനമാണ്. കാരണം അങ്ങനെ വിളിക്കുമ്പോൾ അവനെ വീട്ടിലെ ഗൃഹനാഥന്റെ സ്ഥാനത്തേക്കാണല്ലോ കാണുന്നത്. അത് തന്നെയാണ് എന്റെ മോൻ. നിന്റെ വീട്ടിൽ നാളത്തേക്ക് അരിയുണ്ടോയെന്ന് ഇത്തരം കമന്റിടുന്നവരോട് ചോദിച്ചാൽ അവർക്ക് മറുപടിയുണ്ടാകില്ല.
എന്നാൽ,, എന്റെ മോന്റെ കാര്യം അങ്ങനെയല്ല. ചെറുപ്പം മുതൽ വീടിനുവേണ്ടി ജീവിക്കുന്ന കുഞ്ഞാണ്, തന്ത വൈബ് എന്നതുകൊണ്ട് മെച്യൂരിറ്റിയുണ്ടെന്നല്ലേ അവർ ഉദ്ദേശിക്കുന്നത്. മോൻ മെച്വറാകുന്നത് എനിക്ക് നല്ലതാണ് എന്നാണ് അമ്മ ബിന പറഞ്ഞത്. പിന്നീട് അൽ സാബിത്താണ് സംസാരിച്ചത്. അമ്മയെ വിട്ടൊരു സന്തോഷം എനിക്കില്ല. ഞാൻ ന്യൂ ജനറേഷനാണ്. പക്ഷെ യോ യോ സെറ്റപ്പ് എന്നെ കൊണ്ട് പറ്റില്ല. അത് ജീവിതത്തിൽ വലിയ കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല, എന്റെ സ്വഭാവം ഇങ്ങനെയാണ്, ഞാനും അമ്മയും വളരെ ചുരുങ്ങിയത് കുറച്ച് സുഹൃത്തുക്കളുമാണ് എന്റെ ലോകമെന്നും അൽസാബിത്ത് പറയുന്നു..
Leave a Reply