
‘അയാൾ എന്റെ പണവും സ്വത്തും ദുരുപയോഗം ചെയ്തു’ ! മാനസികമായി പീ,ഡിപ്പിക്കുന്നു ! അന്ന് നടന്നത് വിവാഹം ആയിരുന്നില്ല ! അമല പോൾ പറയുന്നു !
ഇന്ന് ഇന്ത്യൻ സിനിമ മുഴുവൻ അറിയപ്പെടുന്ന പ്രശസ്തനായ അഭിനേത്രിയാണ് അമല പോൾ. മലയാളിയായ താരം ആദ്യം അഭിനയിച്ചത് മൈന എന്ന തമിഴ് സിനിമയിൽ ആയിരുന്നു. ആ സിനിമ ഹിറ്റായതോടെ അമല പിന്നീട് തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള അഭിനേത്രിയായി മാറി. പക്ഷെ ആ വിജയം അവർക്ക് തന്റെ വ്യക്തി ജീവിത്തിൽ തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല, നിരവധി വിവാദങ്ങളും ഗോസിപ്പുകളും അമലയുടെ ജീവിതത്തിൽ പിന്തുടർന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ അവർ തമിഴിലെ പ്രശസ്ത സംവിധായകൻ എ എൽ വിജയിയുമായി പ്രണയത്തിൽ ആകുകയും ശേഷം വിവാഹം കഴിക്കുകയും ആയിരുന്നു. പക്ഷെ മാസങ്ങൾ മാത്രമായിരുന്നു ആ ജീവിതത്തിന്റെ ആയുസ്. വിവാഹമോചിതയായ ശേഷം അതീവ ഗ്ലാമർ വേഷങ്ങളിൽ എത്തിയ അമല നടൻ ധനുഷിന്റെ പേരിലും ഗോസിപ്പുകൾക്ക് ഇര ആയിരുന്നു. അതിനു ശേഷമാണ് അമല വീണ്ടും ഭവ്നിന്ദര് സിങ് എന്ന ആളുമായി രഹസ്യ വിവാഹം ചെയ്തു എന്ന വാർത്തയും ചിത്രങ്ങളും വൈറലായി മാറിയത്. ഭവ്നിന്ദര് തന്നെയാണ് അന്ന് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
അന്നുപക്ഷേ അമല ഈ വാർത്തയോട് പ്രതികരിച്ചിരുന്നില്ല, ഇപ്പോഴിതാ ഭവ്നിന്ദര് സിങ്ങിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അമല പോൾ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകനായ ഭവ്നിന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങൾ ഇരുവരും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു.

പക്ഷെ അയാൾ ചതിക്കുക ആയിരുന്നു. തന്റെ പണവും സ്വത്തും ദുരുപയോഗം ചെയ്തത് ഭവ്നിന്ദര് തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിലാക്കിയെന്നാണ് അമല പോൾ ഇപ്പോൾ പറയന്നത്. അതുപോലെ അന്ന് പ്രചരിച്ച ആ വിവാഹ ചിത്രങ്ങൾ അത് ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങൾ ആണെന്നും, അതാണ് അയാൾ തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന് ശ്രമം നടത്തിയതായും അമല നൽകിയ പരാതിയിൽ പറയുന്നു.
2018 ൽ വളരെ സ്വാകാര്യമായി നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു അതെന്നും, അമല പറയുന്നു. 2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അമല വിവാഹിതയായെന്ന വാർത്ത പരന്നതോടെ. അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്നിന്ദര് അവ നീക്കം ചെയ്യുക ആയിരുന്നു. പക്ഷെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ആ ചിത്രങ്ങൾ വൈറലായി മാറുക ആയിരുന്നു… അമല ഇപ്പോൾ സിനിമ നിർമ്മാണത്തിലേക്കും ചുവട് വെച്ചിരിക്കുകയാണ്. ‘കാടവർ’ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി ആണ് അമലയുടേതായി അവസാനമായി ഇറങ്ങിയത്. ഒടിടി റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു.
Leave a Reply