
ഞാൻ എനിക്കിഷ്ടപ്പെട്ട വസ്ത്രമാണ് ധരിച്ചത്, വിവാദം അനാവശ്യം ! ഒരുപക്ഷെ ആ വസ്ത്രം ക്യാമറയിൽ കാണിച്ചത് ശെരിയായ രീതിയിൽ ആയിരിക്കില്ല ! പ്രതികരിച്ച് അമല പോൾ !
മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻ നിര നായികയായി മാറിയ ആളാണ് അമല പോൾ, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അമല ഇപ്പോൾ ലെവൽക്രോസ്സ് എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ്, പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം സെന്റ് ആല്‍ബേര്‍ട്സ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ അമല ലെവൽ ക്രോസ് ടീമിനൊപ്പം എത്തിയിരുന്നു.
എന്നാൽ അന്നേ ദിവസം അമല ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു, കൂടാതെ ക്രിസ്ത്യൻ തീവ്ര സംഘടനായ ‘കാസ’ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു, മുംബൈയിലെ ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്ന് എത്ര വലിയ നടിയായാലും അറിഞ്ഞിരിക്കണം. മാദക വേഷത്തിലെത്തിയ ആ നടിക്കൊപ്പം വേദി പങ്കിടാതെ വൈദികര്‍ എഴുന്നേറ്റ് പോകണമായിരുന്നു. ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങള്‍ നടത്തുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണിനെയോ മിയാ ഖലീഫയോ മുഖ്യാതിഥിയാക്കണമെന്നുമായിരുന്നു കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇപ്പോഴിതാ തനിക്കെതിരെ വന്ന ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അമല, തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്നാണ് അമല പോൾ പറഞ്ഞത്. താൻ സാരിയും സൽവാറും വെസ്റ്റേൺ ഡ്രെസ്സുമെല്ലാം ധരിക്കാറുണ്ടെന്നും തനിക്ക് എന്താണ് കംഫർട്ടബിൾ, തന്റെ മൂഡ് എന്താണ് അതിന് അനുസരിച്ചാണ് താൻ വസ്ത്രം തെരഞ്ഞെടുക്കുന്നതെന്നും അമല പറയുന്നു.
ആ വിഷയത്തിൽ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്. ഞാൻ ഇട്ട വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം ഇന്നപ്രോപ്രിയേറ്റ് ആയിരുന്നിരിക്കാം. അവിടെയുണ്ടായിരുന്ന സ്റ്റുഡൻസിനോ അല്ലെങ്കിൽ എനിക്കോ അതൊരു റോങ് ഡ്രസ്സാണെന്ന് തോന്നിയില്ല. അത് എങ്ങനെ പോട്രെ ചെയ്തുവെന്നത് എന്റെ കൺട്രോളിലല്ലല്ലോ. അതിൽ എനിക്ക് ഒരു റോളുമില്ല. ഞാൻ ധരിച്ച വസ്ത്രം എങ്ങനെ കാണണം എങ്ങനെ ഷൂട്ട് ചെയ്യണമെന്നത് എന്റെ കൺട്രോളിലല്ല. പിന്നെ ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും തെറ്റ് ഉള്ളതായി തോന്നുന്നില്ല, ഓരോരുത്തരുടെയും വ്യക്തി സ്വാതന്ദ്ര്യം ആണെന്നും അമല പറയുന്നു.
Leave a Reply