വെറും 30 സെക്കൻഡ് റീല്‍സിന് വേണ്ടി അമല ഷാജി ചോദിച്ചത് 2 ലക്ഷം ! കൂടാതെ വിമാന ടിക്കറ്റ് വേണമെന്നും ആവശ്യം, ആരാണ് ഇവരൊക്കെ ! വിമർശിച്ച് തമിഴ് നടൻ !
ലോക് ഡൗൺ സമയത്തോടെയാണ് പലരും സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയത്, ഇന്ന് വൈറലാകുന്ന എല്ലാവരും സെലിബ്രറ്റികളാണ്. അത്തരത്തിൽ ഇൻസ്റ്റാ രീൽസിലൂടെ ശ്രദ്ധ നേടിയ ആളാണ് അമല ഷാജി. കേരളത്തിൽ അമലയ്ക്ക് ആരാധകർ ഇല്ലങ്കിലും പക്ഷെ തമിഴിലെ അവസ്ഥ അതല്ല, ഇൻസ്റ്റാഗ്രാമിൽ 30 ലക്ഷത്തോളം ഫോളോവെഴ്‌സ് ഉള്ള അമല തമിഴിലെ സൂപ്പർ താരമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ നിരവധി ട്രോളുകളും അമല ഷാജി നേരിട്ടിരുന്നു. ഇപ്പോഴിതാ അമല ഷാജിക്കെതിരെ തമിഴ് താരം പിരിയന്‍. 30 സെക്കന്‍ഡുള്ള സിനിമയുടെ പ്രമോഷന് വേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചു എന്നാണ് പരിയന്‍ പറയുന്നത്. ‘അരണം’ എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തു കൊണ്ടു വരാനുള്ള കഷ്ടപ്പാടിനെ കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്. നായികയ്ക്ക് പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല. ആ സമയത്താണ് ഇവിടെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെറും 2 സെക്കന്‍ഡിന് അമ്പതിനായിരം ചോദിക്കുന്നത്.
അതുപോട്ടെ അതുകൂടാതെ, കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാന്‍ ചോദിച്ചു. 30 സെക്കന്‍ഡ് റീല്‍സ് സര്‍ എന്ന് പറഞ്ഞു. 30 സെക്കന്‍ഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു, ആ പൈസ വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഇതൊന്നും കൂടാതെ വിമാന ടിക്കറ്റ് വരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങി പോയി. ഞാന്‍ പോലും ഫ്‌ലൈറ്റില്‍ പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്‌ലൈറ്റില്‍ കൊണ്ടു വരുന്നതെന്നും ഞാൻ ചോദിച്ചിരുന്നു.
എന്റെ ഒരു സംശയം സത്യത്തിൽ ഇവരൊക്കെ എന്താണ് വിചാരിച്ച് വെച്ചിരിക്കുന്നത്, ഇന്‍സ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളില്‍ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകള്‍ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്. എന്നും പിരിയന്‍ പറയുന്നു.
Leave a Reply