
എനിക്ക് ഒരു നിശ്ചിത പ്രതിഫലമില്ല ! എന്റെ സിനിമ വിജയിച്ചാൽ മാത്രം പ്രതിഫലം മതി..! അമീർഖാന് കൈയ്യടി ! മലയാളത്തിലും നടപ്പിലാക്കണമെന്ന് കമന്റുകൾ !
മലയാള സിനിമ താരങ്ങളുടെ ഉയർന്ന പ്രതിഫലം കാരണം വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ നിർമ്മാതാക്കൻ ജൂൺ ഒന്ന് മുതൽ സമരം തുടങ്ങാനിരിക്കെ തങ്ങൾ തങ്ങളുടെ പ്രതിഫലം കുറക്കുകയില്ല എന്ന നിലപാടാണ് മോഹൻലാൽ നേതൃ സ്ഥാനത്തുള്ള അമ്മ താര സംഘടനയുടെ നിലപാട് എന്ന് ഇപ്പോൾ അവർ വ്യക്തമാക്കിയ ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ സ്റ്റാർ അമീർഖാൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ കൈയ്യടി നേടുന്നത്.
തന്റെ സിനിമ വിജയിച്ചാൽ മാത്രമേ പ്രതിഫലം കൈപ്പറ്റുകയുള്ളൂ എന്ന ബോളിവുഡ് നടൻ ആമിർ ഖാഖാന്റെ വെളിപ്പെടുത്തൽ ഇപ്പോൾ ചർച്ചയാവുകയാണ്. 200 കോടി രൂപ മുടക്കി സിനിമ എടുക്കുമ്പോൾ അതിൽ വലിയൊരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലം ആയിരിക്കും. സിനിമ പരാജയപ്പെട്ടാൽ ചെലവ് തിരിച്ചു പിടിക്കാനാവില്ല അതുകൊണ്ട് തന്നെ തനിക് സിനിമയിൽ ഫിക്സഡ് നിരക്കില്ലെന്നുമാണ് ആമിർ ഖാൻ പറഞ്ഞത്. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലായിരുന്നു ആമിറിൻ്റെ പ്രതികരണം.
ഒരു സിനിമ നിർമ്മിക്കുന്നതിൽ കൂടുതൽ തുകയും ചിലവാക്കുന്നത് അതിൽ താരങ്ങളുടെ പ്രതിഫലം നൽകുമ്പോഴാണ്, ഒരു സിനിമയുടെ അടിസ്ഥാന ചെലവുകള്‍ മറികടക്കാന്‍ 20-30 കോടി രൂപ നേടണം. 200 കോടി രൂപയാണ് സിനിമയുടെ ചെലവെങ്കില്‍ അതില്‍ വലിയൊരു ഭാഗം താരങ്ങളുടെ പ്രതിഫലമാകും. സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ ചെലവ് എങ്ങനെ തിരിച്ചുപിടിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്….

എന്നാൽ അതേസമയം കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഞാൻ ചെയ്യുന്ന സിനിമകൾക്ക് ഒരു ഫിക്സഡ് നിരക്കില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇതാണ് എന്റെ രീതി. സിനിമ നന്നായാല്‍ അതില്‍ നിന്ന് എനിക്കും പണം ലഭിക്കും. അല്ലെങ്കില്‍ എനിക്കും വരുമാനമില്ല. പെര്‍ഫോമന്‍സിന് അനുസരിച്ച് സമ്പാദിക്കുന്നതിനുള്ള ഏറ്റവും പഴയ സമ്പ്രദായങ്ങളിലൊന്നാണിത്. യൂറോപ്പിൽ ഇന്നും ഈ രീതി വ്യാപകമായി പിന്തുടരുന്നുണ്ട്,’ ആമിർ ഖാൻ പറഞ്ഞു.
അമീർഖാന് കൈയ്യടി ലഭിക്കുന്നതിനൊപ്പം, മലയാള സിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ മലയാള താരങ്ങളും ഈ നിലപാട് കൈകൊണ്ടാൽ പ്രശ്ന പരിഹാരമാകുമെന്നാണ് മലയാളികളുടെ അഭിപ്രായം. അതേസമയം ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ നേരത്തെ സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ചിത്രം ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പാറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply