
ആശാ ശരത്തിനെ പരാജയപ്പെടുത്തി അമ്മയുടെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപെട്ടത് ഈ താരങ്ങൾ ! തോൽവി ഏറ്റുവാങ്ങി നിവിൻപോളിയും !
ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന അമ്മ താരസംഘടനയുടെ ഇലക്ഷൻ റിസൾട്ട് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുകയാണ്. വൈസ് പ്രസിഡന്റുമാരായി മണിയന്‍ പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. അതോടെ നടി ആശാ ശരത്ത് പരാജയപ്പെട്ടു. കൂടാതെ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവര്‍ വിജയിച്ചു. പക്ഷെ അവിടെ ഹണി റോസ്, നാസര്‍ ലത്തീഫ്, നിവിന്‍ പോളി എന്നിവര്‍ വളരെ ഗംഭീരമായി പരാജപ്പെട്ടു.
രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. മണിയൻപിള്ള രാജുവും ശ്വേതാ മേനോനും പിന്നെ ആശാ ശരത്തും ആയിരുന്നു. ഇതിൽ മണിയന്‍പിള്ള രാജുവിന് എതിരെ ഔദ്യോഗിക പാനലില്‍ നിന്നും ആശ ശരത്തും ശ്വേത മേനോനുമാണ് മത്സരിച്ചത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചത്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യയും എതിരാളികളില്ലാതെ വിജയിച്ചിരുന്നു.

അതോടൊപ്പം അമ്മയിൽ താരങ്ങൾ തമ്മിൽ നല്ല രീതിയിൽ വാക്ക് തർക്കം ഉണ്ടായിരുന്നു, നടൻ സിദ്ധിഖ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഏറെ ചർച്ചയായിരുന്നു. അമ്മ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വോട്ട് തേടി കൊണ്ടാണ് സിദ്ധിഖ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനവുമായി നടൻ മണിയൻപിള്ള രാജു, ഷമ്മി തിലകൻ എന്നിവർ രംഗത്ത് വന്നിരുന്നു. സിദ്ധിഖിന്റെ കുറിപ്പിൽ പറയുന്ന ചില വാക്കുകൾ ഇങ്ങനെ, ‘അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അർഹതപെട്ടവർ തന്നെയാണ് മത്സരിക്കുന്നത് എന്ന് തുടങ്ങുന്ന കുറിപ്പാണ് സിദ്ധിഖ് പങ്കുവെച്ചത്.
എന്നാൽ സിദ്ധിഖ് ഈ പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് നടൻ ഷമ്മി തിലകൻ തന്നെ രംഗത്ത് വന്നുകഴിഞ്ഞിരുന്നു, ഷമ്മിയുടെ വാക്കുകൾ ഇങ്ങനെ, സിദ്ദിഖ് എന്നെ ഉദ്ദേശിച്ചാണ് ആ പറഞ്ഞിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിൻറെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമർശം നടത്തിയതിലൂടെ സ്വന്തം ധാർമികതയാണ് അദ്ദേഹം കാണിച്ചത് എന്നും അദ്ദേഹം പറയുന്നു.
അതുപോലെ നടൻ മണിയൻപിള്ള രാജുവും സിദ്ധിഖിന്റെ ഈ പോസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു, വളരെ മോശമായ കാര്യമാണ് സിദ്ധിഖ് പറഞ്ഞിരിക്കുന്നത് എന്നും മണിയൻ പിള്ള ആരോപിച്ചു. അതേ സമയം താൻ ആരെയും ഉദ്ദേശിച്ചല്ല ആ പോസ്റ്റ് ഇട്ടത് എന്നും വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. എന്നെ കുറിച്ച് എന്തെല്ലാം ആളുകള്‍ പറയുന്നു അവരോടു എനിക്ക് ശത്രുതയുമില്ല എന്നും സിദ്ദിഖ് പറയുന്നു.
Leave a Reply