
രാധിക ചേച്ചി കഴുത്തിൽ കിടന്ന സ്വർണ്ണമാല ഊരി നൽകിയിട്ടുണ്ട് ! നല്ല ചെരുപ്പ് വസ്ത്രങ്ങൾ എല്ലാം വാങ്ങി നൽകിയിരുന്നു ! ആ സ്നേഹത്തെ കുറിച്ച് അമൃത പറയുമ്പോൾ !
മലയാളികൾക്ക് ഒരു സമയം ഏറെ പ്രിയങ്കരമായ ഒരു ഷോ ആയിരുന്നു സ്റ്റാർ സിംഗർ. ഐഡിയ സ്റ്റാർ സിംഗർ ഒരുപാട് പേരുടെ ജീവിതം മാറ്റി മരിച്ച ഒരു റിയാലിറ്റി ഷോ കൂടി ആയിരുന്നു. ഒരുപാട് യുവ ഗായകരെ സംഗീത ലോകത്തിന് സംഭാവന ചെയ്ത് ഇതേ പരിപാടി അമൃത സുരേഷിന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. ബാലയുമായി ഇഷ്ട്ടത്തിൽ ആയതും ശേഷം വിവാഹം, വിവാഹ മോചനം എല്ലാം വളരെ വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ശേഷം ബാല മറ്റൊരു വിവാഹം കഴിച്ചെങ്കിലും അമൃത ഇനിയുള്ള തന്റെ ജീവിതം മകൾക്ക് വേണ്ടി ആണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം പെട്ടെന്ന് അമൃത ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. അതിനെ തുടർന്ന് അമൃത നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. അത്തരത്തിൽ അമൃത ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അമൃതയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുള്ള വേദി കൂടിയാണ് സ്റ്റാർ സിംഗർ.. ആ വേദിയിൽ വെച്ചാണ് സുരേഷ് ഏട്ടനേയും രാധിക ചേച്ചിയെയും പരിചയപ്പെടുന്നത്. രാധിക ആന്റി അന്ന് വേദിയിൽ ഞാനും മറ്റുള്ളവരെ പോലെ നന്നായി ഒരുങ്ങി എത്തണം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് സ്വന്തം മാല വരെ ഊരി തന്നിട്ടുണ്ട്, ആ ഷോയിൽ പാടാൻ വേണ്ടി, സ്പോണ്സറിനെപ്പോലെയൊന്നുമല്ല അവരെന്നെ കണ്ടത് മൂത്ത മകളെപ്പോലെയാണ്. എല്ലാം വാങ്ങിച്ച് തന്നത് അവരാണ്. ഏതെങ്കിലും ഡ്രസ് വെറുതെ കണ്ടാല് അതും നീ വാങ്ങിച്ചോയെന്ന് വരെ പറഞ്ഞിരുന്നു. ചെരുപ്പ് വാങ്ങിക്കാനും പൈസ തന്നിരുന്നു. ആ വീട്ടില് ഞങ്ങള്ക്ക് അത്രയും സ്ഥാനമുണ്ട് എന്നും ഏറെ വികാരാവതിയായി അമൃത പറയുന്നു.
അതുപോലെ തന്നെ സുരേഷ് ഗോപി ഒരിക്കൽ അമൃതയെ കുറിച്ച് പറഞ്ഞിരുന്നതും ഈ അവസരത്തിൽ ശ്രദ്ധ നേടുന്നുണ്ട്, ആ വാക്കുകൾ ഇങ്ങനെ, സ്റ്റാർ സിംഗർ വേദിയിൽ മിന്സാരക്കനവിലെ ഗാനം അമൃത പാടിയിരുന്നു,വളരെ മനോഹരമായ വേഷത്തിലായിരുന്നു അത് പക്ഷെ ആ ചെരുപ്പ് മോശമായിരുന്നു, ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാൻ ശരത്തിനോട് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് അമൃതയുമായും അമൃതയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നത്. അഭിരാമിയും അമൃതയും അച്ഛനും അമ്മയുമെല്ലാം എന്റെ വീട്ടിൽ വരാറുണ്ട്. അമൃത എന്റെ വീട്ടിലെ ഒരു കുട്ടി തന്നെയായിട്ടാണ് ഞങ്ങൾ കാണുന്നത്. അമൃത മാത്രമല്ല അഭിരാമിയും. രാധികയുടെ ഇഷ്ട പുത്രിയാണ് അമൃത എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply