അങ്ങനൊരു ആഗ്രഹം ഇതുവരെ ഇല്ലായിരുന്നു ! എന്നാൽ ഇപ്പോൾ തോന്നുന്നുണ്ട് ! വൈകാതെ അത് സംഭവിക്കും ! സന്തോഷ വാർത്ത പങ്കുവെച്ച് അമൃത സുരേഷ് !
മലയാളികളുടെ ഇഷ്ട ഗായകരിൽ ഒരാളാണ് അമൃത സുരേഷ്. ഒരു റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് ഏവരുടെയും മനം കവർന്ന താരം പിന്നീട് നടൻ ,ബാലയുമായുള്ള വിവാഹത്തോടെയാണ് ഇത്രയും പ്രശസ്തയായത്, ഏവരും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന താര ജോഡികൾ ആയിരുന്ന ഇവർ പക്ഷെ വളരെ വേഗം വിവാഹ മോചിതരാകുകയായിരുന്നു. ശേഷം അമൃത തനറെ ഏറ്റവും പ്രിയപ്പെട്ട ലോകമായ സംഗീതത്തിലേക്ക് കൂടുതൽ താല്പര്യം കൊടുത്ത് തന്റെ മ്യൂസിക് ബാൻഡായ അമൃതം ഗാമയയോടൊപ്പം തിരക്കിലാകുകയും ആയിരുന്നു.
ബാലക്കും അമൃതകും ഒരു മകൾ ഉണ്ട്, അവന്തിക എന്ന പാപ്പു. കഴിഞ്ഞ ദിവസം മകളുടെ ജന്മദിനം അമൃത ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു. അമൃതക്ക് കൂട്ടായി എപ്പോഴും അനിയത്തി അഭിരാമിയും ഉണ്ടാകാറുണ്ട്. ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ മത്സരിക്കാൻ എത്തിയതിന് ശേഷമാണ് അമൃതയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോഴിതാ സംഗീത ലോകത്ത് നിന്നും മറ്റൊരു ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് അമൃത. അടുത്തിടെ താരം മോഡലിങ്ങിൽ തനറെ താല്പര്യം അറിയിച്ചിരുന്നു.
ഇതിനോടകം നിരവധി ഫോട്ടോ ഷൂട്ടുകളും അമൃത നടത്തിയിരുന്നു. അതെല്ലാം വളരെ അധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു, ഇപ്പോൾ തനറെ പുതിയ ചുവടുവെപ്പിനെ കുറിച്ച് പറയുകയാണ് താരം, ഇപ്പോഴാണ് തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. കുറേ കാലം മുന്‍പ് വരെയും അങ്ങനൊരു ആഗ്രഹം മനസില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുന്‍പ് വന്ന അവസരങ്ങളൊക്കെ താന്‍ വേണ്ടെന്ന് വെച്ചിരുന്നതായിട്ടും അമൃത പറയുന്നു.
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ കഴിഞ്ഞ സമയത്താണ് എനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ ലഭിച്ചത്. അന്ന് പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോൾ ഒരു ഇഷ്ടം തോന്നുന്നുണ്ട്. അപ്പോഴാണ് പുതിയ ചില അവസരങ്ങള്‍ വരുന്നത്. ഇതോടെ ഒരു കൈ നോക്കാം എന്ന് തന്നെ തരുമാനിക്കുകയാണ്. എന്നാൽ ഒരു തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്നാണ് വിചാരിക്കുന്നത് എന്നും അമൃത പറയുന്നു.
നമ്മൾ പുതിയ രംഗത്തേക്ക് ചെല്ലുമ്പോൾ അതിനെ കുറിച്ച് പഠിച്ചിട്ട് ചെയ്യുന്നതല്ല ശരി. അതുകൊണ്ടു തന്നെ താൻ അത് പരിശീലിക്കാൻ പോയിരുന്നു. ഏത് കലയാണെങ്കിലും അതിലേക്ക് എത്തുന്നതിന് മുന്‍പ് അതേ കുറിച്ച് പഠിച്ചിരിക്കുന്നത് നല്ലതാണ്. എന്ത് ചെയ്താലും മോശം ആയി പോയി എന്നൊരു അഭിപ്രായം കേള്‍ക്കരുതല്ലോ. പരിശീലനം നേടി കഴിഞ്ഞാല്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പിഴവുകള്‍ മനസിലാക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിന് വേണ്ടിയാണ് ഞാന്‍ ആക്ടിങ് ട്രെയിനിങ്ങിന് പോയത്. അഭയനായതിലേക്ക് അവസരങ്ങൾ ഇങ്ങോട്ട് വന്നതുകൊണ്ടാണ് ഇത്തരം തയാറെടുപ്പുകൾ നടത്തിയത്, ഇനി ഏതായാലും വരുന്ന അവസരസങ്ങളെ ഒരിക്കലും വിട്ട് കളയില്ല എന്നതും തീര്‍ച്ചയാണെന്നും അമൃത പറയുന്നു.
Leave a Reply