
നയൻതാരയെ ഞാൻ അനുകരിക്കുന്നു എന്നാണ് പ്രധാന വിമർശനം ! കാഴ്ചയില്‍ സാമ്യമുണ്ടെന്നാണ് മറ്റുചിലർ ! പ്രതികരിച്ച് അനിഖ !
ബാല താരമായി സിനിമയിൽ എത്തി ഇപ്പോൾ നായികയായി തിളങ്ങുന്ന അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. ഇന്ന് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള പ്രശസ്ത നടിയായി അനിഖ മാറിക്കഴിഞ്ഞു. ജയറാം മംമ്ത ജോഡികളുടെ കഥ തുടരുന്നു എന്ന ചിത്രത്തിൽ മംമ്തയുടെ മകളായിട്ടാണ് അനിഖ സിനിയിൽ അഭിനയിച്ചു തുടങ്ങിയത്. ആ കഥാപാത്രം ഇന്നും മലയാളികൾ ഇഷ്ടപെടുന്ന ഒന്നാണ് .. അതിനു ശേഷം മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തു… മലയാളത്തിലെ അഞ്ചു സുന്ദരികൾ എന്ന ചിത്രം അനിഖക്ക് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.
നയൻതാരയുടെ മകളായി അനിഖ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിലും, വിശ്വാസം എന്നീ ചിത്രങ്ങൾ ആയിരുന്നു. അജിത്തിന്റെ മകളായും രണ്ടു ചിത്രങ്ങൾ തമിഴിൽ അനിഖ തിളങ്ങി, ജയറാം രവിയുടെ സഹോദരിയെയും ശ്രദ്ധനേടിയ അനിഖ ഇപ്പോൾ നായികാ വേഷങ്ങളാണ് സിനിമയിൽ ചെയ്യുന്നത്. മലയാളത്തിൽ നായികയായി എത്തിയ ആദ്യ ചിത്രം ഓ മൈ ഡാർലിംഗ് എന്ന ചിത്രം അത്ര വിജയമായിരുന്നില്ല. അഭിമുഖങ്ങളിൽ അനിഖയുടെ സംസാര രീതി നടിക്ക് ഏറെ വിമർശനങ്ങൾ നേടി കൊടുത്തിരുന്നു.
ഇപ്പോഴിതാ പ്രധാനമായും തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അനിഖ. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അനിഖ പ്രതികരിച്ചത്. നയന്‍താരയെ ഞാൻ അനുകരിക്കുന്നു എന്നാണ് ഒരു വിമര്‍ശനം. ഏത് രീതിയിലാണ് ഞാന്‍ നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്ക് മനസിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പ്പം സാമ്യമുണ്ട് എന്നു ചിലര്‍ പറയാറുണ്ട്. ബേസ് വോയ്സില്‍ സംസാരിക്കുന്നത് കൊണ്ടാണ് പറയുന്നതെങ്കില്‍ എന്റെ ശബ്ദം ഇങ്ങനെയാണ്.

എനിക്ക് എന്റെ ശബ്ദത്തിൽ അല്ലെ സംസാരിക്കാൻ കഴിയൂ. പിന്നെ അടുത്ത വിമർശനം, ഞാൻ ഇംഗ്ലീഷ് വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. ആറാം ക്ലാസ് വരെ ഞാന്‍ എറണാകുളത്ത് ചോയ്സ് സ്കൂളിലാണ് പഠിച്ചത്. സ്കൂളില്‍ ഇംഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷീലാണ് കൂടുതല്‍ സമയവും സംസാരിക്കുന്നത്. അതുകൊണ്ട് മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലീഷ് കലര്‍ന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല. കമന്റ്സ് നമുക്ക് ഒഴിവാക്കാനാകില്ല.
ചില വാക്കുകൾ എന്നെ മുറിപ്പെടുത്തും, എന്റെ സങ്കടം ഞാൻ സുഹൃത്തുക്കളോട് പറയും അവരെന്നെ അതൊന്നും കാര്യമാക്കാനില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും.നെഗറ്റീവ് പറയുന്നവര്‍ക്കു ഞാന്‍ ആരാണെന്നോ വളര്‍ന്നു വന്ന സാഹചര്യമോ അറിയില്ല എന്നും അനിഖ പറയുന്നു.
Leave a Reply