
വാ,റ്റ് ചാ,രാ,യം കടത്തി, എന്നെ മാത്രം എയര്‍പോര്‍ട്ടില്‍ വച്ച് പിടിച്ചു ! ഒരുപാട് ടെൻഷൻ അടിച്ചു, ഒരു വിധമാണ് രക്ഷപെട്ടത് ! നടി അഞ്ജന പറയുന്നു !
സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ അഭിനേത്രിയാണ് അഞ്ജന അപ്പുക്കുട്ടന്‍. മിമിക്രി വേദികളിലും വളരെ സജീവമാണ്. യഥാര്‍ത്ഥ ജീവിതത്തിലും അല്പ സ്വല്‍പം നര്‍മരസങ്ങള്‍ ചാലിച്ച നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ അവിടെ അഞ്ജന പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ വിദേശ പരിപാടികൾക്ക് ഐഡി തനിക്ക് സംഭവിച്ച കാര്യങ്ങൾ അഞ്ജന തുറന്ന് പറയുകായാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ..
ഗൾഫ് ഷോയ്ക്കും മറ്റുമായി ഞാൻ എപ്പോൾ എയർപോർട്ടിൽ പോയാലും എന്നെ മാത്രം അവർ എന്തെങ്കിലും കാരണം പറഞ്ഞ് പിടിച്ച് നിർത്തും. അന്ന് ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടി ഒരു മാസത്തെ ടൂറിന് പോകുമ്പോഴും എന്നെ പിടിച്ചു. മിസ്സ് ആയി പോകരുത് എന്ന് കരുതി, സേഫ്റ്റിയ്ക്ക് വേണ്ടി എന്റെ കോസ്റ്റിയൂം എല്ലാം ഞാന്‍ ഹാന്റ്ബാഗില്‍ ആണ് വച്ചിരുന്നത്. അതില്‍ സേഫ്റ്റി പിന്നും മറ്റും വയ്ക്കരുത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കാരണം ചെക്കിങ് സമയത്ത് എന്നെ പിടിച്ചു.

അന്ന് എന്നെ ഒരു ഇരണിക്കാരനാണ് പിടിച്ച് ചോദ്യം ചെയ്തത്. അര മണിക്കൂറോളം അയാൾ എന്നോട് പലതും ചോദിച്ചു. കൂടെ ഉള്ളവരെല്ലാം പോയി, ഞാൻ ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാണ്. അതിനിടക്ക് എന്റെ ബാഗ് തുറക്കുന്നുണ്ട് എങ്കിലും അതിലുള്ള സാധനങ്ങളെ കുറിച്ച് അല്ല, എന്നെ കുറിച്ചാണ് അയാള്‍ ചോദിക്കുന്നത്. പോരാത്തതിന് എന്റെ നെറ്റിയില്‍ അന്ന് മൂകാംബിക ദേവിയുടെ സിന്ദൂര കുറി ഉണ്ടായിരുന്നു. അതിനെ കുറിച്ചും അയാൾ ചോദിച്ചു . അവസാനം അയാള്‍ ചോദിച്ചു, will you marry me എന്ന്. എന്റെ സകല റിലെയും പോയി. ഒരു വിധത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത് എന്നും അഞ്ജന പറയുന്നു.
അങ്ങനെ ഒരിക്കൽ ഉഗാണ്ടയിൽ ഒരു പരിപാടിക്ക് വേണ്ടി പോയി, അവിടെ ഉഗാണ്ടന്‍ വരാല്‍ എന്ന് അറിയപ്പെടുന്ന അവിടത്തെ വാ,റ്റ് ചാ,രാ,യം ഉണ്ട്. അത് സ്‌പ്രൈറ്റ് പോലുള്ള ഡ്രിങ്ക്സില്‍ മിക്‌സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ ഞാന്‍ ആ സാധനം അച്ഛന് വേണ്ടി വാങ്ങിച്ചിരുന്നു. എല്ലാവരും ചെയ്യുന്നതാണ്, വലിയ തെറ്റ് ഒന്നും ഇല്ല. പക്ഷെ എന്നത്തേയും പോലെ എന്നെ പിടിച്ചു. എന്റെ ഒപ്പം ഉണ്ടായിരുന്നവരും വാങ്ങിച്ചിരുന്നു, അവരെയും പിടിച്ചു, അവരുടെ എല്ലാം കുപ്പികളും അവർ എടുത്ത് പുറത്ത് കളഞ്ഞു, ഞാൻ സര്‍ സര്‍ പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പാക്കറ്റുകള്‍ എനിക്ക് തന്നെ തന്നു. അങ്ങനെ വിജയകരമായി ഞാന്‍ അച്ഛന് ഉഗാണ്ടന്‍ വരാല്‍ എത്തിച്ചു കൊടുത്തു എന്നും ഏറെ സന്തോഷത്തോടെ അഞ്ജന പറയുന്നു. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ സമയമാകുമ്പോള്‍ ഒരു ഹതഭാഗ്യവാന്‍ വന്ന് വീഴും എന്നായിരുന്നു അഞ്ജനയുടെ പ്രതികരണം.
Leave a Reply