
എനിക്കൊരു ദുസ്വപ്നം പോലെയാണ് അത് ! എന്നോടുള്ള പ്രായശ്ചിത്തമായിട്ടാണ് മമ്മൂക്ക അന്ന് അങ്ങനെ ചെയ്തത് ! അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ് ! അഞ്ജു പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് അഞ്ജു. ബേബി അഞ്ജു എന്നാണ് ഒരു സമയം വരെ നടിയെ അറിയപ്പെട്ടിരുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ അഞ്ജു ഇന്നും മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. മലയാളത്തിൽ ഒരുപാട് സിനിമകൾ ഒന്നും അഞ്ജു ചെയ്തിരുന്നില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ എല്ലാം ശ്രദ്ധ നേടിയവ ആയിരുന്നു. മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണ് അഞ്ജു കൂടുതൽ ചിത്രങ്ങളും ചെയ്തിരുന്നത്. ബാലതാരമായും നടി അഭിനയിച്ചിരുന്നത് മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. ശേഷം നായിക ആയി കൗരവർ, സഹോദരിയായി കിഴക്കൻ പത്രോസ്, സഹ താരമായി നീലഗിരി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മോഹൻലാലിൻറെ നായികയായി മിന്നാരത്തിലും അഞ്ജു എത്തി. 1979ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്.
ഇപ്പോഴതാ ഏറെ നാളുകൾക്ക് ശേഷം അഞ്ജു ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച തന്റെ ഓർമകളാണ് താരം പങ്കുവെക്കുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, രണ്ടുവയസ് പോലും പ്രായം ഇല്ലാതിരുന്ന സമയത്താണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാലും ഇപ്പോഴും പോയി ക്യാമറക്ക് മുമ്പിൽ നിൽക്കുമ്പോൾ പേടിയാണ്. സിനിമ ജീവിതത്തിൽ മറക്കാൻ കഴിയാത്തത് താഴ്വാരം എന്ന സിനിമയുടെ ഓർമകളാണ്. അന്ന് പതിമൂന്ന് വയസായിരുന്നു പ്രായം. ലാലേട്ടൻ എന്നെ ഒരുപാട് കളിയാക്കുമായിരുന്നു. കുട്ടിയെപ്പോലെ കണ്ടയാളെ നായികയാക്കിയെന്നും പറഞ്ഞ്. ഭരതൻ സർ എന്റെ ഫേവറേറ്റ് ഡയറക്ടറാണ്. ഭരതൻ സാർ എന്നെ ട്യൂബ് ലൈറ്റെന്നാണ് വിളിച്ചിരുന്നത്.

വളരെ താമസിച്ചാണ് കാര്യങ്ങൾ മനസിലാകുന്നത്. ലാലേട്ടൻ എപ്പോഴും ചോക്ലേറ്റുകൾ കൊണ്ട് തരുമായിരുന്നു. മമ്മൂക്കയോടൊപ്പം വളരെ ചെറിയ പ്രായത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, അതിനു ശേഷം ഏറെ നാളുകൾക്ക് ശേഷം നീലഗിരി സെറ്റിൽ എന്നെ കണ്ട് മമ്മൂക്ക അത്ഭുതപ്പെട്ടു. എടി നീ വലുതായല്ലോയെന്നാണ് ആദ്യം പറഞ്ഞത്. അഴകനിൽ മധുബാല ചെയ്ത കഥാപാത്രം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. അന്ന് മമ്മൂക്ക് അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നു, വേണ്ട അവൾ തീരെ കൊച്ചുകുട്ടിയാണ്, അവൾ എന്റെ മകൾ ആയിട്ട് അഭിനയിച്ച കുട്ടിയാണ്, അതുകൊണ്ട് അവളെ ഈ റോൾ ചെയ്യിക്കേണ്ട എന്ന്….
പക്ഷെ നീ ഇത്രയും വളർന്ന വലിയ കുട്ടിയായ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല, അതെന്റെ എന്റെ അറിവില്ലായ്മയാണ്. എന്റെ തെറ്റാണ്. നീ ക്ഷമിക്കണം, അതിന് പ്രായശ്ചിത്തമായി നിന്നെ എന്റെ അടുത്ത സിനിമ കൗരവരിൽ നായികയായി കാസ്റ്റ് ചെയ്യുമെന്നും അദ്ദേഹം എനിക്ക് ഉറപ്പ് തന്നു. അന്ന് അദ്ദേഹം പറഞ്ഞ ഉടൻ കൗരവരിൽ സൈൻ ചെയ്തു. കൗരവരിൽ അഭിനയിക്കുമ്പോൾ യഥാർഥ പോലീസിൽ നിന്നും അടി വരെ വാങ്ങിയിട്ടുണ്ട്.
ലാലേട്ടനൊപ്പം വീണ്ടും ചെയ്ത് ‘മിന്നാരം’ ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ്. ഒരുപാട് ഗിഫ്റ്റുകളും ലാൽ സാർ തന്നിരുന്നു. ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ അദ്ദേഹത്തോട് സംസാരിക്കാം. അദ്ദേഹവും എന്നോടൊപ്പം ചേർന്ന് കമന്റടിക്കും. നാല് വർഷം മുമ്പ് ലാലേട്ടനെ കണ്ടപ്പോൾ ഒരുപാട് നേരം സംസാരിച്ചു, ഇനിയും നല്ല കഥകൾ ലഭിച്ചാൽ മലയാളത്തിലേക്ക് തിരികെവരുമെന്നും അഞ്ജു പറയുന്നു.
Leave a Reply