കല്യാണം കഴിഞ്ഞ് ഡിവോഴ്സായി. സെക്കന്റ് മാര്യേജ് ചെയ്ത ഭർത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്.. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് നടി അഞ്ജു അരവിന്ദ്

ഒരു സമയത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു അഞ്ജു അരവിന്ദ്. ഇപ്പോൾ ടെലിവിഷൻ സീരിയൽ രംഗത്തും അഞ്ജു സജീവമാണ്. ഇപ്പോഴിതാ സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ അഞ്ജു. രണ്ട് വിവാഹ ബന്ധങ്ങൾ തന്റെ ജീവിതത്തിലുണ്ടായെന്ന് അഞ്ജു അരവിന്ദ് പറയുന്നു. വികടൻ എന്ന തമിഴ് മീഡിയയിലാണ് അഞ്ജു വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിച്ചത്.

അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, കല്യാണം കഴിഞ്ഞ് ഡിവോഴ്സായി. സെക്കന്റ് മാര്യേജ് ചെയ്ത ഭർത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. ഹാപ്പിയായിരിക്കുന്നു. കുറേക്കാലമായി. ബാം​ഗ്ലൂരിൽ എനിക്ക് ഡാൻസ് ടീച്ചറെനന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസിൽ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ ഒരു സിനിമ പോലെയെടുക്കാം. ഞങ്ങൾ ഒരുമിച്ച് കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോൾ സ്കൂളിലെ ദിനങ്ങൾ ഓർമ വന്നു.

അദ്ദേഹവും കലയെ ഏറെ സ്നേഹിക്കുന്ന ആളാണ്, ഒരു ഡാൻസറാണ് അദ്ദേഹം. പക്ഷെ ജോലി ഐടി രം​ഗത്തായിരുന്നു. ഇപ്പോൾ വിരമിച്ചു. എഴുതുകയും സോഷ്യൽ വർക്ക് ചെയ്യുകയും ചെയ്യുന്നു. ഞാൻ അദ്ദേ​ഹത്തെ കണ്ടത് ഡാൻസ് ക്ലാസിൽ വെച്ചാണ്. അക്കാലത്ത് മൊബെെൽ ഇല്ല. ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു. അന്ന് മുതൽ ഈ കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു. ബാം​ഗ്ലൂരിൽ എന്റെ ഡാൻസ് അക്കാദമിക്ക് പേര് വെച്ചത് അദ്ദേഹമാണ്. അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ് എന്നാണ് പേര്.

അത്യാവിശം തിരക്കുള്ള ഒരു സ്‌കൂളാണ് അത്, എന്റെ വിദ്യാർത്ഥികൾക്ക് ഞാൻ നടിയാണെന്ന് അത്രയ്ക്ക് അറിയില്ല. വലിയ വിദ്യാർത്ഥികൾക്ക് അറിയാം. ചെറിയ കുട്ടികൾ മാം, നിങ്ങളുടെ സിനിമ ഞാൻ ടിവിയിൽ കണ്ടെന്ന് പറഞ്ഞ് വരുമെന്നും അഞ്ജു അരവിന്ദ് പറയുന്നു. അൻവിക എന്നാണ് അഞ്ജുവിന്റെ മകളുടെ പേര്. മകളെക്കുറിച്ചും നടി സംസാരിച്ചു. മകൾ ഇപ്പോൾ ലെവൻതിൽ പഠിക്കുന്നു, മകളോടൊപ്പം ഒരുപാട് സമയം ചിലവിടാൻ കഴിഞ്ഞിട്ടില്ല, ഞാൻ വളരെ സ്ട്രിക്റ്റ് ആയ അമ്മയാണെന്നും അഞ്ജു പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *