ഒറ്റപ്പെട്ട ജീവിതം! സീരിയലിൽ നിന്നും ദുരനുഭവം ഉണ്ടയതോടെ അഭിനയം നിർത്തി ! അഞ്ജുവിന്റെ ഇപ്പോഴത്തെ ജീവിതം !!!

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന താരമാണ് നടി അഞ്ചു അരവിന്ദ്.. മലയത്തിനു പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും നടി അഭിനയിച്ചിരുന്നു, മലയത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ അഞ്ചു നേടിയെടുത്തിരുന്നു, ചെറുപ്പത്തിൽ തന്നെ കലാപരമായി ഏറെ ബന്ധംപുലർത്തിരുന്ന അഞ്ചു സ്കൂൾ കലോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു.. സുധീഷ് നായകനായ ആകാശത്തെക്കൊരു കിളിവാതിൽ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയ മേഖലയിലേക്ക് ചുവടുവെച്ചത്.. അതിനു ശേഷം നായികയായും സഹ താരമായും നിരവധി ചിത്രങ്ങൾ അഭിനയിച്ചിരുന്നു.. അഴകിയ രാവണന്‍, സ്വപ്നലോകത്തെ ബാലഭാസ്കരന്‍, കല്ല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

തമിഴിൽ വിജയ്‌ക്കൊപ്പം ചെയ്ത ചിത്രം തമിഴ് നാട്ടിൽ വലിയ വിജയമായിരുന്നു, സിനിമകൾ മാത്രമല്ല നിരവധി ഹിറ്റ്സീരിയലുകളും താരം അഭിനയിച്ചിരുന്നു, ആക്കാലത്ത് സൗത്ത് സിനിമ മേഖലയിൽ വളരെ തിരക്കുള്ള താരമായിരുന്ന അഞ്ചു ഇപ്പോൾ അഭിനയ മേഖലയിൽ നിന്നും വിട്ട് ബാംഗളൂരിൽ ഒറ്റപെട്ടതുപോലുള്ള ജീവിതമാണ് താരത്തിന്റേത്.. അതിന് കാരണമായി അഞ്ചു പറയുന്നത്, സിനിമകൾ ഇല്ലാതിരുന്ന സമയത്ത് താൻ സീരിയൽ ചെയ്യാൻ തീരുമാനിച്ചിരുന്നു ആ സമയത്ത് തനിക്ക് വന്ന കഥകളിൽ പ്രധാന വേഷമാണ് എന്ന് പറഞ്ഞ് സീരിയൽ ചെയ്തു തുടങ്ങുമ്പോഴാണ് അവർ പറഞ്ഞതുമായി യാതൊരു ബന്ധമില്ലാത്ത രീതിയിലാണ് കഥയും കഥാപത്രങ്ങളെയും കൊണ്ടുപോകുന്നത്…

ഇത് ആവർത്തിച്ചപ്പോൾ അവർ തന്നെ മനഃപൂർവം പറ്റിച്ചതാണെന്ന് മനസിലായി തുടങ്ങി അങ്ങനെ താൻ അത് വേണ്ടന്നുവെച്ചു, ഇനി സീരിയൽ അഭിനയിക്കില്ല എന്ന് തീരുമാനിച്ചു.. സിനിമയിൽ മലയത്തിൽ സുധീഷ് ആയിരുന്നു അഞ്ജുവിനെ മിക്ക ചിത്രങ്ങളിലും നായകൻ, ഈ ജോഡികളെ അന്ന് മലയാളികൾ വളരെ ഇഷ്ടപ്പെട്ടിരുന്നു.. അഞ്ജുവിന്റെ വിവാഹവും തുടർന്നുള്ള വിവാഹ മോചനവും, പിന്നീടുള്ള പുനർവിവാഹവും സിനിമയിൽ നിന്നും കൂടുതൽ ഇടവേള എടുക്കാൻ കാരണമായിരുന്നു.. പിന്നീട് 20 വര്‍ഷത്തിനുശേഷമാണ് അഞ്ചു ഒരു ടി വി ഷോയിലാണ് മലയാളികളുടെ മുന്നിലേക്ക് വന്നത്.

2002 ലാണ് അഞ്ചു ദേവദാസൻ എന്ന ആളെ വിവാഹം ചെയ്യുന്നത്, എന്തുകൊണ്ടോ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല .. അതിനു ശേഷം 2013 ൽ അഭിനയ രംഗത്തേക്ക് വീണ്ടു  സജീവമായ താരം അവിടെ വിനയചന്ദ്രൻ എന്ന ആളെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ട്, നീണ്ട വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വിനയചന്ദ്രനുമായിടുള്ള ബന്ധത്തില്‍ നിന്ന് അകന്നു മക്കളായ നിഖിതയുടെയും അന്‍വിതയുടെയും അഭിജിത്തിന്റെയും കൂടെ തലശേരിയില്‍ താമസിച്ചിരുന്നു അതിനുശേഷം അവർ തന്റെ മക്കളെയും കൊണ്ട് യെല്ലാവരിലുംനിന്ന് അകന്ന് ബാംഗ്ളൂരിലാണ് താമസം.. അവിടെ അഞ്ജുവിനെ ഒരു നൃത്ത വിദ്യാലയമുണ്ട്, മൂത്ത മകൾ നിഖിത ഇപ്പോൾ തമിഴിൽ സീരിയൽ ചെയ്യുന്നു.. നികിതയെ മലയാളികൾക്ക് ഏറെ പരിചിതയാണ് മനഞ്ഞുരുകുംകാലം ദേവി മാഹാത്യം എന്ന സീരിയലികളിൽ നികിത അഭിനയിച്ചിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *